-
മുടികൊഴിച്ചില്‍* തടയാന്‍*

കറ്റാര്*വാഴപ്പോളയുടെ നീര് തലയില്* പുരട്ടി അരമണിക്കൂര്* കഴിഞ്ഞ് കുളിക്കുക.
മൈലാഞ്ചി ഇല അരച്ച് വെയിലില്* ഉണക്കിയെടുത്ത പൊടി വെളിച്ചെണ്ണയില്* ചേര്*ത്ത് കാച്ചി ദിവസവും തലയില്* തേയ്ക്കുക.
ചെമ്പരത്തിയിലയും കുറുന്തോട്ടിയിലയും കൂടി ചതച്ച് താളിയാക്കി ഷാംപൂവിന് പകരമായി ഉപയോഗിക്കുക. തലയുടെ തണുപ്പിന് നല്ലതാണ്.
താന്നിക്കയുടെ കുരു അരച്ച് വെളിച്ചെണ്ണയില്* കാച്ചി മുടിയില്* പുരട്ടി കുളിക്കുക.
മുത്തങ്ങ ചതച്ചിട്ട് എണ്ണ കാച്ചി തലയില്* തേച്ച് കുളിക്കുക.
വേപ്പിലയിട്ട് തിളപ്പിച്ചാറിയ വെള്ളം കൊണ്ട് പതിവായി തല കഴുകുക.
നീല അമരിയുടെ ഇല ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് എണ്ണകാച്ചി തേയ്ക്കുക.
അശ്വഗന്ധചൂര്*ണ്ണം പാലില്* ചേര്*ത്ത് പതിവായി കുടിക്കുക.
വെളുത്തുള്ളി നിത്യവും കഴിക്കുന്നത് നല്ലതാണ്.
കരിംജീരകം പൊടിച്ചെടുത്ത് വെളിച്ചെണ്ണയിലിട്ട് കാച്ചി തലയില്* തേച്ച് കുളിക്കുക.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks