‘തലൈവാ’യുടെ പ്രശ്നങ്ങള്* തീരുന്നില്ല. ചിത്രം എന്ന് റിലീസാകും എന്നതിനെക്കുറിച്ച് അണിയറപ്രവര്*ത്തകര്*ക്ക് ഒരു നിശ്ചയവുമില്ല. സിനിമ റിലീസാകാന്* വേണ്ടി നിരാഹാരം കിടക്കാനൊരുങ്ങുകയാണ് ഇളയദളപതി വിജയ്.


ഓഗസ്റ്റ് ഒമ്പതിന് ചിത്രം പ്രദര്*ശനത്തിനെത്തേണ്ടിയിരുന്നതാണ്. ‘ചിത്രം പ്രദര്*ശിപ്പിച്ചാല്* തിയേറ്ററുകള്* ബോംബ് വച്ച് തകര്*ക്കും’ എന്ന് ഒരു സംഘടന ഭീഷണി മുഴക്കിയതാണ് പ്രശ്നമായത്. ബോംബ് ഭീഷണി ഉയര്*ന്നതോടെ തിയേറ്ററുകള്* റിലീസില്* നിന്ന് പിന്**മാറി. ഈ പ്രശ്നം പരിഹരിക്കാനായി വിജയ് രണ്ടുതവണ മുഖ്യമന്ത്രി ജയലളിതയെ കാണാന്* ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല.

‘തലൈവാ’ എത്രയും വേഗം റിലീസായില്ലെങ്കില്* താനും കുടുംബവും തെരുവിലിറങ്ങേണ്ടിവരുമെന്ന് ചിത്രത്തിന്*റെ നിര്*മ്മാതാവ് ചന്ദ്രപ്രകാശ് ജെയിന്* പറഞ്ഞു. 60 കോടി രൂപയാണ് ഈ സിനിമയുടെ മുതല്* മുടക്ക്. അതിന്*റെ ഭൂരിഭാഗവും തിരിച്ചുപിടിക്കേണ്ടത് തമിഴ്നാട്ടിലെ തിയേറ്ററുകളില്* നിന്നാണ്. എന്നാല്* ചിത്രം തമിഴ്നാട്ടിലൊഴികെ മറ്റെല്ലായിടത്തും റിലീസ് ചെയ്യാന്* കഴിഞ്ഞു. തമിഴ്നാട് റിലീസ് എന്ന് നടക്കുമെന്ന് ആര്*ക്കും ഒരു ഊഹവുമില്ല.

വിജയ് ഉള്*പ്പടെ ‘തലൈവാ’യുടെ ടീം അംഗങ്ങളെല്ലാം ഈ പ്രശ്നമുന്നയിച്ച് നിരാഹാരത്തിനൊരുങ്ങുന്നു എന്നാണ് റിപ്പോര്*ട്ടുകള്*. ജയലളിത കനിഞ്ഞെങ്കില്* മാത്രമേ ഈ സിനിമയുടെ റിലീസ് നടക്കുകയുള്ളൂ.



Vijay More stills


Keywords:Thalaiva, Vijay images,Jayalalitha,thamizhnadu release,theaters