ഫ്ളാറ്റിലെ ജോലിക്കാരനെ മര്*ദിച്ചതിന് ചലച്ചിത്രതാരങ്ങളായ ബിന്ദുപണിക്കര്*, സായികുമാര്* എന്നിവര്*ക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്* ഉത്തരവ്. ആലുവ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ബിന്ദു പണിക്കരുടെ ഡ്രൈവര്* അനീഷ്, സായികുമാറിന്റെ ഡ്രൈവര്* ബദറുദ്ദീന്* എന്നിവര്*ക്കെതിരെയും കേസെടുക്കണമെന്നാണ് നിര്*ദേശം.


സായി കുമാറും ബിന്ദു പണിക്കരും താമസക്കാരായ ഇടപ്പളളിയിലെ ഫ്ളാറ്റിലെ ജീവനക്കാരനായ ജോഷിയാണ് പരാതിക്കാരന്*. ബിന്ദുപണിക്കരുടെ ഫ്ളാറ്റില്* നിന്ന് ചില വസ്തുക്കള്* കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികള്* നാലുപേരും ചേര്*ന്ന് ഫ്ലാറ്റിലെ എഞ്ചിന്* റൂമിലിട്ട് ജോഷിയെ മര്*ദിച്ചെന്നാണ് പരാതി. പൊലീസ് പരാതികൊടുത്തെങ്കിലും കേസെടുത്തില്ല, തുടര്*ന്നാണ് കോടതിയെ സമീപിച്ചത്.



saikumar and Bindu panicker more stills



Keywords:saikumar , Bindu panicker,Servants,complaint,Flat engine room,malayalam news