ഹാരി പോട്ടര്* കഥ വീണ്ടും സിനിമയാകുമ്പോള്* അതില്* ഹാരി പോട്ടറില്ല! പുതിയ സിനിമയില്* ഹാരി പോട്ടര്* ജനിക്കുന്നതിന്* 70 വര്*ഷം മുന്*പുള്ള കഥയാണ് കാണിക്കുന്നത്.

പ്രമുഖ സിനിമ നിര്*മാണക്കമ്പനിയായ വാര്*ണര്* ബ്രദേഴ്സാണ് ഹാരി പോട്ടര്* കഥ വെള്ളിത്തിരയിലെത്തിക്കുന്നത്. നോവല്* എഴുതിയ ജെ കെ റൗളിംഗ് തന്നെയാണ് സിനിമയുടെ തിരക്കഥയും എഴുതുന്നത്.

റൗളിംഗ് എഴുതിയ 'ഫന്റാസ്റ്റിക്* ബീസ്റ്റ്സ്* ആന്*ഡ്* വേര്* ടു ഫൈന്*ഡ്* ദം’ എന്ന പുസ്*തകത്തെ ആധാരമാക്കിയുള്ളതാണ്* സിനിമ. ഹാരിപോട്ടര്* ജനിക്കുന്നതിന്* 70 വര്*ഷം മുമ്പ് ന്യൂയോര്*ക്കിലാണ്* കഥ തുടങ്ങുന്നത്*.

ഹാരി പോട്ടര്* കഥകളുടെയും സിനിമകളുടെയും പ്രധാന പശ്ചാത്തലമായ മാന്ത്രിക ലോകം തന്നെയായിരിക്കും പുതിയ സിനിമയിലുള്ളതെന്നാണ് വിവരം.



More Stills


Keywords:Hariporter,Rowling,Magic world,Warnor Brothers