ആവശ്യമുള്ള സാധനങ്ങൾ:
• ക്യാരറ്റ് - അരക്കിലോ
• വെണ്ണ/നെയ്യ് - 100 ഗ്രാം
• പാൽ - അര ലിറ്റർ
• പഞ്ചസാര - 150 ഗ്രാം. (നിങ്ങളുടെ പാകത്തിന് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
• ഏലയ്ക്കാപ്പൊടി - ഒന്നര സ്പൂൺ
• അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ബദാം
ഉണ്ടാക്കുന്ന വിധം:
അണ്ടിപ്പരിപ്പും ബദാമും ചെറിയ കഷ്ണങ്ങളായി നുറുക്കിയശേഷം (എണ്ണയില്ലാതെ) വറുത്തു വയ്ക്കുക.
ക്യാരറ്റ് കഴുകി വൃത്തിയാക്കി ഗ്രേറ്റ് ചെയ്യുക.
ഒരു നോൺസ്റ്റിക്ക് പാനിൽ വെണ്ണ/നെയ്യ് ഇട്ട് ഉരുകുമ്പോൾ ക്യാരറ്റിട്ട് വഴറ്റുക. തുടർച്ചയായി ഇളക്കണം.
ക്യാരറ്റ് ഒന്നു മൃദുവായാൽ (ഒരു 10 മിനിട്ടൊക്കെ മതിയാവും) പാൽ ഒഴിക്കുക. കുറച്ചു കണ്ടൻസ്ഡ് മിൽക്കും ചേർക്കുകയാണെങ്കിൽ കൂടുതൽ സ്വാദുണ്ടാവും.
കുറച്ചുനേരം കഴിഞ്ഞാൽ പാൽ കുറുകി, മിശ്രിതം കട്ടിയാവും.
ഇനി പഞ്ചസാര ചേർക്കാം. (പഞ്ചസാര കുറേശ്ശേ ചേർത്ത് നിങ്ങളുടെ പാകത്തിനാക്കുക. കുറിച്ചിരിക്കുന്ന അളവ് പോരെങ്കിൽ കൂടുതൽ ചേർക്കാവുന്നതാണ്).
ഈ ഘട്ടത്തിൽ, അണ്ടിപ്പരിപ്പ്, ബദാം, ഉണക്കമുന്തിരി, ഏലയ്ക്കാപ്പൊടി എന്നിവയും ചേർക്കാം. തുടർച്ചയായി ഇളക്കണം.
കുറച്ചുകഴിഞ്ഞാൽ, ചേരുവകളെല്ലാം യോജിച്ച് കുഴഞ്ഞ പരുവത്തിലാവാൻ തുടങ്ങും. വെള്ളമയം വറ്റി, മിശ്രിതം പാനിൽ കിടന്ന് ഉരുണ്ടുകളിക്കുന്ന പരുവത്തിൽ വാങ്ങാം.
ഇത്രേയുള്ളു! ക്യാരറ്റ് ഹൽ*വ റെഡി!


Carrot Halva More Stills


Keywords:
Carrot Halva images,Carrot Halva recipes,Carrot Halva cooking methods,Carrot Halva stills,halwa recipes