വിമോചന നായകന്* നെല്*സണ്* മണ്ടേല (95) അന്തരിച്ചു. പ്രസിഡന്റ് ജേക്കബ് സുമയാണ് ദക്ഷിണാഫ്രിക്കന്* നാഷണല്* ടി വിയിലൂടെ രാജ്യത്തിന്റെ വിമോചനനായകന്റെ മരണവാര്*ത്ത പ്രഖ്യാപിച്ചത്.

ദക്ഷിണാഫ്രിക്കയിലെ വര്*ണവിവേചനത്തിനെതിരെ പതിറ്റാണ്ടുകള്* നീണ്ട പോരാട്ടത്തിലൂടെ ലോക ശ്രദ്ധ നേടിയ മണ്ടേല ഇന്ത്യന്* സമയം പുലര്*ച്ചെ മൂന്നിനാണ് അന്തരിച്ചത്. നീണ്ട ജയില്*വാസത്തെ തുടര്*ന്ന് ശ്വാസകോശ രോഗ ബാധിതനായി തീര്*ന്ന മണ്ടേല ദീര്*ഘനാളായി ചികിത്സയിലായിരുന്നു.

1994മുതല്* 1999വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്*റായിരുന്നു. 27 വര്*ഷം ജയില്* വാസം അനുഭവിച്ച മണ്ടേല ഫ്രഡറിക് ഡിക്ലര്*ക്കിനോടൊപ്പം 1993ലെ സമാധാനത്തിനുള്ള നോബല്* സമ്മാനം പങ്കിട്ടു.

1990ലെ ഭാരതരത്*നം പുരസ്*കാരവും ലഭിച്ചു. ഈ പുരസ്*കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം.ലോങ് വാക് ടു ഫ്രീഡം ആണ് ആത്മകഥ. മൂന്നു തവണ വിവാഹിതനായ മണ്ടേല ക്ക് ആറു മക്കളും 20 ചെറുമക്കളുമുണ്ട്.



Nelson Mandela More Stills



Keywords:Nelson Mandela,African President,Bharat Ratna award,Long walk to freedom,Nelson Mandela's autobiography,Nelson Mandela images,Noble prize,Frederic Declark,president Jacob Suma