കാസനോവയ്ക്ക് ശേഷം റോഷന്* ആന്*ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്* മമ്മൂട്ടി പൊലീസായെത്തുന്നു.റോഷനും മമ്മൂട്ടിയും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്.കാസനോവയുടെ തിരക്കഥ രചിച്ച ബോബി - സഞ്ജയ് ടീം തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുക.റോഷന്*റെ നോട്ടുബുക്കിന് തിരക്കഥയെഴുതിയതും ഇവരായിരുന്നു.

കാള്*ട്ടണ്* ഫിലിംസിന്റെ ബാനറില്* കാള്*ട്ടണ്* കരുണാകരനാണ്* റോഷന്*-മമ്മൂട്ടി ചിത്രം നിര്*മ്മിയ്*ക്കുന്നത്*. ഒരു സസ്പെന്*സ് ത്രില്ലറാണ് മമ്മൂട്ടിക്കു വേണ്ടി റോഷന്* ഒരുക്കുന്നതെന്നാണ് സൂചന.ഉദയനാണ് താരത്തിനു ശേഷം റോഷനും കാള്*ട്ടന്* കരുണാകരനും ഒന്നിക്കുന്ന ചിത്രം കൂടിയാ*ണിത്. മമ്മൂട്ടിയുടെ പോലീസ് വേഷങ്ങളെ സ്നേഹത്തോടെ നെഞ്ചിലേറ്റിയ പ്രേക്ഷകര്* ഈ സിനിമയും രണ്ടുകയ്യും നീട്ടി സ്വീകരിക്കും എന്ന് കരുതാം.