ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ഹ്രസ്വചിത്രമായി പ്രശസ്ത സിനിമ താരം ഗീതു മോഹന്*ദാസ് സംവിധാനം ചെയ്ത 'കേള്*ക്കുന്നുണ്ടോ' തിരെഞ്ഞെടുത്തു .ഗീതു മോഹന്*ദാസ് ആദ്യമായി സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് 'കേള്*ക്കുന്നുണ്ടോ'എന്ന ചിത്രം .അഞ്ചുലക്ഷം രൂപയും ശില്*പ്പവും അടങ്ങുന്നതാണ് പുരസ്*കാരം.വിവിധ ഭാഷകളിലെ 26 ഹ്രസ്വചിത്രങ്ങളായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത് .ഈ ചിത്രത്തിന്റെ നിര്*മ്മാണവും ഛായാഗ്രഹണവും നിര്*വ്വഹിച്ചത് ഗീതുവിന്റെ ഭര്*ത്താവും ഛായാഗ്രാഹകനുമായ രാജീവ് രവിയാണ് .