തെന്നിന്ത്യന്* സിനിമയില്* നിന്നും ഒരു ഭാഗ്യതാരം കൂടി ബോളിവുഡിലേയ്ക്ക് കാല്*വെപ്പിനൊരുങ്ങുന്നു. സൗന്ദര്യം കൊണ്ടും അല്*പവസ്ത്രധാരിയായും വെളളിത്തിരയിലെത്തി പ്രേക്ഷകലോകത്തെ കൈയ്യിലെടുത്ത ലക്ഷ്മിറായിയാണ് ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുന്നത്.
അടുത്തമാസമാണ് ലക്ഷ്മിറായി നായികയാവുന്ന ഹിന്ദിചിത്രത്തിന്*റെ ചിത്രീകരണം ആരംഭിക്കുന്നത്. പോരിടാത്ത ഈ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയിലാണ് ലക്ഷ്മി. ചിത്രത്തിലെ കഥാപാത്രത്തിന്*രെ പൂര്*ണ്ണതയ്ക്കുവേണ്ടി ശരീരഭാരം കുറയ്ക്കാനുളള കഠിനപ്രയത്നത്തിലാണ് ലക്ഷ്മി ഇപ്പോള്* .
അസിനും തൃഷയും ജനീലയും എന്തിന് പ്രിയാമണി പോലും ചുവടുവച്ച ബോളിവുഡ് ലോകത്ത് തനിയ്ക്കും ചിലത് കാണിക്കാനും തെളിയിക്കാനുമുണ്ടെന്ന ഭാവത്തിലാണ് ലക്ഷ്മി.
ഏതായാലും ക്രിക്കറ്റ് താരങ്ങളുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്* എന്നും നിറഞ്ഞു നിന്ന ലക്ഷിയ്ക്ക് ഇനി ബോളിവുഡില്* നിന്ന് ഏതു കൂട്ടാണുണ്ടാവുകയെന്ന് കാത്തിരുന്നു കാണാം. ഒപ്പം അസിനെപോലെ വീണുകിട്ടിയ ഭാഗ്യത്തില്* ഈ താരം ഗ്ലാമര്*ലോകത്ത് വെട്ടിത്തിളങ്ങുമോയെന്നും കണ്ടറിയാം
Bookmarks