-
നടന്* സുരേഷ്*ഗോപി ആശുപത്രിയില്*
ചലച്ചിത്രനടന്* സുരേഷ്*ഗോപിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്*ന്ന് ആശുപത്രിയില്* പ്രവേശിപ്പിച്ചു. തെങ്കാശിയില്* ചിത്രീകരണം നടക്കുന്ന രാമരാവണനില്* അഭിനയിക്കുന്ന സുരേഷ് ഗോപിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്*ന്ന് തൊടുപുഴ ചരകാസ്* ആശുപത്രിയില്* പ്രവേശിപ്പിക്കുകയായിരുന്നു.
ഏതാനും ദിവസങ്ങളായി മലകയറിയും മറ്റുമുള്ള രംഗങ്ങളില്* അഭിനയിച്ചതിനെ തുടര്*ന്നാണു സുരേഷ്* ഗോപിക്ക്* ദേഹാസ്വാസ്*ഥ്യമുണ്ടായതെന്ന്* അദ്ദേഹത്തോട്* അടുത്ത വൃത്തങ്ങള്* അറിയിച്ചു.
കമല സുരയ്യയുടെ പ്രശസ്ത നോവല്* മനോമിയാണ് നവാഗത സംവിധായകനായ ബിജു രവീന്ദ്രന്* രാമരാവണന്* എന്ന പേരില്* ചലച്ചിത്രമാക്കുന്നത്. ഒരു സിംഹള പെണ്*കുട്ടിയുടെ കഥ പറയുന്ന ചിത്രത്തില്* മനോമി പ്രണയിക്കുന്ന ശ്രീലങ്കന്* തമിഴനായ തിരുശെല്*വമായിയാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്. നായികാ കഥാപാത്രമായ മനോമിയെ അവതരിപ്പിക്കുന്നത് മിത്ര കുര്യനാണ്.
കൈതപ്രമാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ജിബു ജേക്കബ് ആണ് ക്യാമറ. തുഷാര്* ഇന്*റര്*നാഷണല്* ആണ് ചിത്രത്തിന്*റെ നിര്*മ്മാണം. തെങ്കാശിയിലും ശ്രീലങ്കയിലുമായി ചിത്രീകരിക്കുന്ന സിനിമയില്* നെടുമുടി വേണു, ജഗതി, ബിജു മേനോന്*, സുധീഷ്, ലെന, വിജയകുമാര്*, സുരാജ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks