Results 1 to 1 of 1

Thread: ത്രില്ലടിപ്പിക്കാന്* ആഗതന

  1. #1
    Join Date
    Nov 2008
    Posts
    16,089

    Default ത്രില്ലടിപ്പിക്കാന്* ആഗതന

    ‘ആഗതന്*’ ആഗതമാവുകയാണ്. റിലീസ് സംബന്ധിച്ച അഭ്യൂഹങ്ങള്*ക്കൊക്കെ വിരാമമിട്ട് ഫെബ്രുവരി 11നാണ് ഈ ദിലീപ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. കമല്* സംവിധാനം ചെയ്യുന്ന ആഗതന്* ഒരു ത്രില്ലര്* മൂവിയാണ്. കമലിന്*റെ ഒരു ട്രാക്കുമാറ്റം കൂടിയാണ് ഈ സിനിമ. കലവൂര്* രവികുമാര്* രചന നിര്*വഹിച്ച ചിത്രത്തില്* പ്രണയവും പ്രതികാരവും ഇഴചേര്*ന്ന കഥയാണ് പറയുന്നത്.

    ദിലീപ് അവതരിപ്പിക്കുന്ന ഗൌതം എന്ന കഥാപാത്രം ഏറെ ദുരൂഹതകളുള്ളയാളാണ്. അയാള്* തന്*റെ പ്രണയിനിയെ തേടി ഊട്ടിയിലെത്തുന്നത് മറ്റ് പല ലക്*ഷ്യങ്ങളും മനസില്* ഒളിപ്പിച്ചാണ്. കലണ്ടറിന് ശേഷം സറീന വഹാബ് വീണ്ടും മലയാള ചിത്രത്തില്* അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഈ ചിത്രത്തില്* തമിഴ് നടന്* സത്യരാജും അഭിനയിക്കുന്നുണ്ട്. സത്യരാജിന്*റെ ഭാര്യയായാണ് സറീന എത്തുന്നത്.

    ചാര്*മിയാണ് ചിത്രത്തിലെ നായിക. ദേശീയ പുരസ്കാരം ലഭിച്ച ശേഷം ഔസേപ്പച്ചന്* ആദ്യമായി സംഗീതം നല്*കുന്ന ഗാനങ്ങള്* ആഗതന്*റെ പ്രത്യേകതയായിരിക്കും. “ഒട്ടേറെ വഴിത്തിരിവുകളുള്ള ഒരു സസ്പെന്*സ് ത്രില്ലറാണ് ആഗതന്*. റിട്ടയേര്*ഡ് ആര്*മി ജനറല്* ഹരീന്ദ്രനാഥ് വര്*മ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്* സത്യരാജ് അവതരിപ്പിക്കുന്നത്. ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണിത്. അദ്ദേഹത്തിന്*റെ ഭാര്യയായി സറീന വഹാബും മകളായി ചാര്*മിയും അഭിനയിക്കുന്നു” - കമല്* വെളിപ്പെടുത്തി.

    ആഗതനിലെ കഥാപാത്രത്തെക്കുറിച്ച് സത്യരാജ് സന്തോഷവാനാണ്. “കമല്* എന്നോട് ഈ ചിത്രത്തിന്*റെ കഥ പറഞ്ഞപ്പോള്* തന്നെ ഹരീന്ദ്രനാഥ് വര്*മ എന്ന കഥാപാത്രവുമായി ഞാന്* പ്രണയത്തിലായി. ദിലീപുമൊത്ത് അഭിനയിക്കാന്* കഴിയുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു മികച്ച നടനാണ് ദിലീപ്” - സത്യരാജ് പറയുന്നു.
    Last edited by RenuCK; 01-16-2010 at 11:00 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •