-
സിനിമയിറങ്ങി 30 നാള്*, പോസ്റ്ററില്* 40 നാള്*

ഇളയ ദളപതി വിജയ് അഭിനയിച്ച വേട്ടക്കാരന്* എന്ന സിനിമ എട്ട് നിലയില്* പൊട്ടിയെന്ന് പടം റിലീസ് ചെയ്ത ദിവസം തൊട്ട് മാധ്യമങ്ങള്* പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. എന്നാല്* മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്യുന്നതെല്ലാം കളവാണെന്ന് വിജയ്*യും ആരാധകരും അതേദിവസം തൊട്ട് അലമുറയിടാനും തുടങ്ങി. ഡിസംബര്* 18-ന് റിലീസായ ഈ സിനിമ ജനുവരി 17 ആകുന്നതോടെ ഒരുമാസം (അതായത് 30 ദിവസം) തികയ്ക്കുകയാണ്. ഇതിനിടയില്*, കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും ഈ സിനിമ എ ക്ലാസ് തീയേറ്ററുകളില്* നിന്ന് കൊടിയിറങ്ങിക്കഴിഞ്ഞു.
ഈ സാഹചര്യത്തില്*, വേട്ടക്കാരന്* സിനിമ 40 ദിവസം തികച്ചുവെന്ന അറിയിപ്പുമായി തമിഴകമെങ്ങും പോസ്റ്ററുകള്* ഇറങ്ങിയിരിക്കുകയാണ്. ഇറങ്ങി 30 ദിവസം ആകുന്നതിന് മുമ്പേ ഒരു സിനിമ എങ്ങനെയാണ് 40 ദിവസം പൂര്*ത്തിയാക്കുകയെന്ന് അത്ഭുതപ്പെടുകയാണ് തമിഴകത്തിലെ പ്രേക്ഷകര്*! പടം പൊളിഞ്ഞുവെന്നതിന് ഇതില്**പ്പരം എന്ത് തെളിവാണ് വേണ്ടതെന്ന് രജനി, കമല്*, സൂര്യ, അജിത് എന്നീ താരങ്ങളുടെ ആരാധകര്* ചോദിക്കാനും തുടങ്ങിയിട്ടുണ്ട്.
‘40 നാള്*’ പോസ്റ്റര്* മാത്രമല്ല വേട്ടക്കാരന്* സിനിമയെ ശ്രദ്ധേയമാക്കുന്നത്. തമിഴകത്തിലെ പല തീയേറ്ററുകളിലും വേട്ടക്കാരന്* സിനിമയ്ക്ക് “ഒരു ടിക്കറ്റ് എടുത്താല്* ഒരു ടിക്കറ്റ് ഫ്രീ” എന്ന ഓഫറും ഇപ്പോള്* നിലവിലുണ്ട്. വിജയ്*യുടെ ആരാധകരാണ് ഓഫറിന് പൈസ ചെലവാക്കുന്നതെന്ന് പറയപ്പെടുന്നു. ഇതിന് പുറമെ, കുറഞ്ഞ ടിക്കറ്റ് നിരക്കും ചില തീയേറ്ററുകള്* പ്രഖ്യാപിച്ചിട്ടുണ്ട്. പൊളിഞ്ഞ പടം വിജയിപ്പിക്കാന്* കാണിക്കുന്ന ‘കൈവിട്ട നമ്പരുകള്*’ ആണിതെന്ന് പരക്കെ ആക്ഷേപം ഉയര്*ന്ന് കഴിഞ്ഞിട്ടുണ്ട്.
വിജയ് ഇപ്പോള്* പരാജയം പരമ്പരയായി രുചിക്കുകയാണ്. അഴകിയ തമിഴ് മകന്*, കുരുവി, വില്ല് തുടങ്ങി പരാജയപ്പെട്ട ചിത്രങ്ങളുടെ പട്ടികയിലേക്ക് വേട്ടക്കാരന്* എന്ന ചിത്രം കൂടി ചേര്*ക്കപ്പെട്ടതോടെ വല്ലാത്ത പരിഭ്രാന്തിയിലാണ് വിജയ് എന്നറിയുന്നു. അടുത്ത സിനിമയായ ‘സുറ’ എങ്കിലും വിജയിച്ചുകാണാന്* സകലദൈവങ്ങള്*ക്കും നേര്*ച്ച നേര്*ന്നുകൊണ്ടിരിക്കുകയാണെത്രെ വിജയ്!
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks