രജനീകാന്തും കമലഹാസനും വിക്രമും സൂര്യയും വിജയ്*യും അജിത്തും ഒന്നിക്കുന്നു! അതെ, ഉടന്* തന്നെ സംഭവിക്കാന്* പോകുന്ന ഒരു തമിഴ് ചിത്രത്തിന്*റെ കാര്യമാണ് പറഞ്ഞു വരുന്നത്. ഈ സംരംഭത്തിന് നേതൃത്വം നല്*കുന്നത് സംവിധായകന്* വസന്ത് ആണ്.

ഇങ്ങനെ ഒരു പ്രൊജക്ടിന്*റെ സാധ്യതകളെക്കുറിച്ചാണോ ആലോചിക്കുന്നത്? എങ്കില്* പറയാം, ചിത്രത്തിന്*റെ പേര് ‘തമിഴ് കഫെ’. മലയാളത്തിന്*റെ ‘കേരളാ കഫെ’യുടെ തമിഴ് പതിപ്പു തന്നെ. പ്രശസ്തരായ 10 എഴുത്തുകാരുടെ 10 കഥകള്* വസന്ത് തെരഞ്ഞെടുക്കുകയും തമിഴകത്തെ വമ്പന്* സംവിധായകരെ ഈ കഥകള്* സംവിധാനം ചെയ്യണം എന്നാവശ്യപ്പെട്ട് സമീപിക്കുകയും ചെയ്തിട്ടുണ്ട്.

പത്ത് സംവിധായകരുടെ കൂട്ടത്തില്* ഷങ്കര്*, ബാല, മണിരത്നം തുടങ്ങിയവരുണ്ടെന്നും പ്രചരണമുണ്ട്. മലയാളത്തിലെ കേരളാ കഫെ വമ്പന്* ക്യാന്**വാസില്* ഒരുക്കുകയാണ് വസന്തിന്*റെ ല*ക്*ഷ്യം. നയന്**താര, തൃഷ, തമന്ന തുടങ്ങിയവര്* കൂടി ഈ പ്രൊജക്ടുമായി സഹകരിച്ചാല്* തമിഴകത്തെ ഏറ്റവും ബൃഹത്തായ ഒരു പ്രൊജക്ടായി ‘തമിഴ് കഫെ’ മാറും.

കേളടി കണ്**മണി, ആശൈ, നേരുക്കു നേര്*, റിഥം, പൂവെല്ലാം കേട്ടുപ്പാര്*, നീ പാതി നാന്* പാതി, ശത്തം പോടാതെ തുടങ്ങിയ മികച്ച സിനിമകളുടെ സംവിധായകനാണ് വസന്ത്.