തമിഴ് സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിച്ച നടന്* ജയറാം വെട്ടിലായി. തന്*റെ വീട്ടു ജോലിക്കാരി കറുത്ത് തടിച്ച് എരുമയെപ്പോലെയുള്ള ഒരു തമിഴത്തിയാണെന്ന ജയറാമിന്*റെ പ്രസ്താവനയാണ് തമിഴ്*നാട്ടിലിപ്പോള്* വിവാദമായിരിക്കുന്നത്. ഒരു മലയാ*ളം ചാനലിന് നല്*കിയ അഭിമുഖത്തിലാണ് ജയറാമിന്*റെ വിവാദ പ്രസ്താവന വന്നത്.

ജയറാം പുതുതായി അഭിനയിക്കുന്ന സിനിമയില്* അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്*റെ ഭാര്യ എപ്പോഴും കറുത്ത സ്ത്രീകളെ മാത്രമാണ് വേലക്കാരികളായി നിയമിക്കുക. ഭര്*ത്താവ് വഴിതെറ്റിപ്പോകാതിരിക്കാനുള്ള മുന്**കരുതല്* ആയിട്ടാണ് ഭാര്യയിത് ചെയ്യുന്നത്. യഥാര്*ത്ഥ ജീവിതത്തില്* സ്വന്തം ഭാര്യയും ഇങ്ങിനെയൊക്കെ തന്നെയാണോ ചെയ്യുന്നതെന്ന ചാനലുകാരന്*റെ ചോദ്യം വന്നപ്പോഴാണ് ജയറാം വിവാദപ്രസ്താവന നടത്തിയത്.

“എന്റെ ഭാര്യ വീട്ടില്* ജോലിക്ക് വച്ചിരിക്കുന്നത് കറുത്ത് തടിച്ച് എരുമയെപ്പോലുള്ള ഒരു തമിഴത്തിയെയാണ്. കറുത്ത് തടിച്ച തമിഴത്തിയാണ് ജോലിക്കാരിയെങ്കില്* ഞാന്* പിന്നെ ആഭാഗത്തേക്ക് തിരിഞ്ഞ് നോക്കുകയില്ലല്ലോ. ഇതാണ് ഭാര്യമാരുടെ തന്ത്രം!”

സന്ദര്*ഭത്തിന് യോജിച്ച നര്*മമായിരുന്നു ജയറാമിന്റെ പ്രതികരണമെങ്കിലും സംഭവത്തെ പറ്റി അറിഞ്ഞതോടെ തമിഴ്*നാട്ടിലെ വനിതാ സംഘടനകളടക്കമുള്ളവര്* പ്രശ്നം ഏറ്റുപിടിച്ചു. ജയറാം നിരുപാധികം മാപ്പ് പറയണമെന്ന് പട്ടാളി മക്കള്* കക്ഷിയോട് അഫിലിയേറ്റ് ചെയ്ത അഡ്വക്കേറ്റ്സ് ഫോറം ഫോര്* സോഷ്യല്* ജസ്റ്റിസ് ആവശ്യപ്പെട്ടു. സ്ത്രീകളെ അപമാനിച്ചതിന് ജയറാമിനെതിരെ കേസ് ഫയല്* ചെയ്യാനൊരുങ്ങുകയാണ് സംഘടന.

“അഭിപ്രായ സ്വാതന്ത്ര്യം സാമൂഹ്യ ഐക്യം തകര്*ക്കാനും മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താനും ഉപയോഗിക്കരുത്. തമിഴ് സ്ത്രീകള്*ക്കെതിരെ മോശം പ്രസ്താവനകള്* ഉണ്ടാവുന്നത് തുടര്*ന്നുകൊണ്ടിരിക്കുകയാണ്” - എ*എഫ്*എസ്*ജെ പ്രസിഡന്*റ് കെ ബാലു പറഞ്ഞു. നേരത്തെ, പ്രശസ്ത നടി ഖുശ്ബുവും സ്ത്രീകള്*ക്കെതിരെ പരാമര്*ശം നടത്തി കോടതി നടപടികള്* നേരിട്ടിരുന്നു.

ജയറാമിന്*റെ പ്രസ്താവന തമിഴ്നാട് സ്ത്രീ പീഡന നിരോധന നിയമത്തിന്*റെ ലംഘനമാണെന്നും അദ്ദേഹത്തിനെതിരെ നിയമനടപടികള്* കൈക്കൊള്ളണമെന്നും മനുഷ്യാവകാശ പ്രവര്*ത്തകര്* അഭിപ്രായപ്പെട്ടിരിക്കുകയാണ്. അഖിലേന്ത്യാ ജനാധിപത്യ വനിതാ അസോസിയേഷനും ജയറാമിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജയറാം അഭിനയിക്കുന്ന സിനിമകള്* സംസ്ഥാനത്ത് ബഹിഷ്കരിക്കുമെന്ന് സംഘടനയുടെ ഭാരവാഹികള്* പറഞ്ഞു. സ്ത്രീകളെ ലൈംഗിക ഉപകരണങ്ങളായി കാണുന്നവര്*ക്ക് മാത്രമേ ഇത്തരം പ്രസ്താവനകള്* നടത്താനാകൂ എന്നാണ് സംഘടനയുടെ ആരോപണം.

എന്നാല്* താന്* ആരുടെയും വികാരങ്ങളെ മുറിപ്പെടുത്താന്* ഉദ്ദേശിച്ചിട്ടില്ലെന്ന് ജയറാം വ്യക്തമാക്കി. പുതിയ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് ചോദ്യമുയര്*ന്നപ്പോള്* നര്*മം കലര്*ന്നൊരു മറുപടി പറയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തമിഴരെ തനിക്ക് ബഹുമാനമാണെന്നും തന്റെ പ്രസ്താവനയെ വെറുമൊരു ഫലിതം മാത്രമായി കാണണമെന്നും ജയറാം അപേക്ഷിക്കുന്നു.