-
നയന്‍**താരയ്ക്ക് പകരം അസിന
അസിന്* എന്നും നയന്‍**താരയ്ക്ക് ഒരു തലവേദനയായിരുന്നു. തമിഴകത്ത് താരറാണിയായി നയന്‍*സ് വിലസുമ്പോള്‍* തന്നെ നയന്‍**താരയെക്കാള്‍* ഉയര്*ന്ന സ്ഥാനം അസിന് ലഭിച്ചു. ‘ഗജിനി’ എന്ന തമിഴ് ചിത്രത്തില്‍* അസിന്* മിന്നിത്തിളങ്ങിയപ്പോള്‍* നായകന്*റെ നിഴലാകാനായിരുന്നു നയന്‍*സിന്*റെ യോഗം. അസിന്* ബോളിവുഡിലേക്ക് ചേക്കേറിയപ്പോഴാണ് നയന്‍**താരയ്ക്ക് ശ്വാസം നേരെ വീണതെന്ന് പറയാം.
ഇപ്പോഴിതാ നയന്‍**താരയ്ക്ക് വെല്ലുവിളിയുയര്*ത്തി അസിന്* വീണ്ടും. നയന്‍*സ് മലയാളത്തില്‍* അവതരിപ്പിച്ച കഥാപാത്രത്തെ തമിഴില്‍* നയന്‍*സില്* നിന്നും അസിന്* തട്ടിയെടുത്തിരിക്കുകയാണ്. ബോഡിഗാര്*ഡ് എന്ന മലയാളം ചിത്രത്തില്‍* നയന്‍**താര അവതരിപ്പിച്ച ‘അമ്മു’ എന്ന കഥാപാത്രത്തെ തമിഴിലും നയന്‍**സ് തന്നെ അവതരിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍* വിജയ് നായകനാകുന്ന ബോഡിഗാര്*ഡ് തമിഴ് പതിപ്പില്‍* ‘അമ്മു’വായി സംവിധായകന്* സിദ്ദിഖ് നിശ്ചയിച്ചിരിക്കുന്നത് അസിനെയാണ്. ഇളയദളപതിക്കൊപ്പം തകര്*ത്തഭിനയിക്കാനുള്ള അവസരമാണ് അസിന്* മൂലം നയന്‍*സിന് നഷ്ടമായിരിക്കുന്നത്.
ബോഡിഗാര്*ഡിന്*റെ ഹിന്ദി പതിപ്പും ഉടന്‍* ചിത്രീകരണം ആരംഭിക്കും. പ്രഭുദേവ സംവിധാനം ചെയ്യുന്ന ആ ചിത്രത്തില്‍* സാക്ഷാല്‍* സല്**മാന്‍* ഖാനാണ് നായകന്*. നയന്‍**താര ഈ ചിത്രത്തിലൂടെ ബോളിവുഡില്‍* അരങ്ങേറുമെന്ന് നേരത്തേ വാര്*ത്തകളുണ്ടായിരുന്നു. എന്നാല്‍* ഈ അവസരവും അസിന്* തട്ടിയെടുക്കുമോ എന്ന ആശങ്കയിലാണ് നയന്‍**താര ഇപ്പോള്‍*.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks