-
യൂണിവേഴ്സല്‍* സ്റ്റാറിനൊപ്പം ബിഗ്*ബി മലയാ

കാത്തിരിപ്പിന് വിരാമമായി. മലയാളത്തിന്*റെ അഭിമാനമായ കാത്തിരിപ്പിന് വിരാമമായി. മലയാളത്തിന്*റെ അഭിമാനമായ യൂണിവേഴ്സല്‍* സ്റ്റാര്‍* മോഹന്‍*ലാലും ബോളിവുഡിലെ അതികായന്* അമിതാഭ് ബച്ചനും സ്ക്രീനില്‍* ഒന്നിക്കുന്നു. ‘കാണ്ഡഹാര്‍*’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്*റെ രചനയും സംവിധാനവും മേജര്‍* രവി.
മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം സംഘടിപ്പിച്ച ഒരു ചടങ്ങില്‍* പങ്കെടുക്കാനെത്തിയപ്പോഴാണ് അമിതാഭ് ബച്ചന്* മലയാളത്തില്‍* അഭിനയിക്കാന്‍* സമ്മതം നല്*കിയത്. മോഹന്‍*ലാലിന്*റെ പ്രത്യേകക്ഷണം സ്നേഹപൂര്*വം സ്വീകരിക്കുകയായിരുന്നു ബിഗ്ബി.
കാണ്ഡഹാര്‍* വിമാനറാഞ്ചലാണ് ഈ സിനിമയുടെ പ്രമേയം. കീര്‍*ത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളുടെ തുടര്‍*ച്ചയായാണ് മേജര്‍* രവി ‘കാണ്ഡഹാര്‍*’ ഒരുക്കുന്നത്. കേണല്‍* മഹാദേവന്* എന്ന കഥാപാത്രത്തെയായിരിക്കും മോഹന്‍*ലാല്‍* അവതരിപ്പിക്കുക. റാഞ്ചപ്പെട്ട വിമാനത്തിലെ ഒരു യാത്രക്കാരന്*റെ പിതാവായാണ് അമിതാഭ് ബച്ചന്* അഭിനയിക്കുക.
മേജര്‍* രവി എഴുതിയ തിരക്കഥയുമായി ലാലും രവിയും ബിഗ്ബിയുമായി ചര്*ച്ച നടത്തി. ചര്*ച്ചയ്ക്കൊടുവില്* മാധ്യമപ്രവര്*ത്തകരെ കണ്ടപ്പോഴാണ് ‘ബച്ചന്* മലയാളത്തിലേക്ക്’ എന്ന് മോഹന്‍*ലാല്‍* പ്രഖ്യാപിച്ചത്.
റസൂല്‍* പൂക്കുട്ടി ഈ സിനിമയുടെ ലൈവ് ശബ്ദലേഖനം നിര്*വഹിക്കും. മോഹന്‍*ലാലും അമിതാഭ് ബച്ചനും ഇത് രണ്ടാം തവണയാണ് ഒരു സിനിമയ്ക്ക് വേണ്ടി ഒത്തുചേരുന്നത്. രാം ഗോപാല്‍* വര്*മ സംവിധാനം ചെയ്ത ആഗ് എന്ന ചിത്രത്തില്‍* ഇരുവരും ഒന്നിച്ചിരുന്നു.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks