-
പ്രഭുദേവയുടെ ‘ഇച്ച്’, ഹന്*സിക നായിക
പ്രഭുദേവ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം ആരംഭിക്കുന്നു. ‘ഇച്ച്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയിലെ നായകന്* ജയം രവിയാണ്. നായികയോ? ഹന്*സിക മൊട്*വാ*ണി! അതെ, തന്*റെ ‘മാപ്പിളൈ’ എന്ന ചിത്രത്തിനു വേണ്ടി ധനുഷ് കണ്ടെത്തിയ നായിക തന്നെ. മാപ്പിളൈക്കു മുമ്പേ ‘ഇച്ച്’ ചിത്രീകരണം ആരംഭിക്കുമ്പോള്* ധനുഷ് തനിക്ക് പുതിയ നായികയെ തപ്പി ഓട്ടത്തിലാണ്. താന്* അവതരിപ്പിക്കാനിരുന്ന നായികയെ പ്രഭുദേവ അടിച്ചുമാറ്റിയതായാണ് ധനുഷ് കരുതിയിരിക്കുന്നത്.
എന്തായാലും പ്രഭുദേവയെക്കുറിച്ചും ഇച്ചിനെക്കുറിച്ചുമൊക്കെ ചോദിച്ചാല്* ഹന്**സികയ്ക്ക് നൂറുനാവാണ്. “ഞാന്* പ്രഭുദേവയുടെ ഒരു വലിയ ഫാനാണ്. ഈ ചിത്രത്തിന്*റെ കഥ അദ്ദേഹം പറഞ്ഞപ്പൊഴേ ഞാന്* സമ്മതിക്കുകയായിരുന്നു. ഇതൊരു മനോഹരമായ പ്രണയകഥയാണ്. ഒരു പതിനേഴുകാരിയായാണ് ഞാന്* അഭിനയിക്കുന്നത്. പ്രഭുദേവ, ജയം രവി, ഹാരിസ് ജയരാജ്, നീരവ് ഷാ എന്നിവര്* ഒന്നിക്കുകയാണ് ഇച്ചിലൂടെ. അതുതന്നെയാണ് ഞാന്* ഈ പ്രൊജക്ടിലേക്ക് ആകര്*ഷിക്കപ്പെടാനുള്ള പ്രധാന കാരണവും.” - ഹന്*സിക പറയുന്നു.
ഏപ്രിലില്* ചിത്രീകരണം ആരംഭിക്കുന്ന ഇച്ചിന്*റെ എണ്*പത് ശതമാനവും ചിത്രീകരിക്കുന്നത് ഫ്രാന്*സിലാണ്. ആസ്ട്രേലിയയില്* ഒന്നിച്ചിരുന്നാ*ണ് ഈ ചിത്രത്തിന്*റെ ഗാനങ്ങള്* ഹാരിസ് ജയരാജും പ്രഭുദേവയും ചിട്ടപ്പെടുത്തിയത്.
പോക്കിരി, ശങ്കര്*ദാദ എം ബി ബി എസ്, വില്ല്, വാണ്ടഡ് എന്നീ സിനിമകള്*ക്ക് ശേഷം പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇച്ച്’.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks