-
യുഗപുരുഷന്
ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി 16 വര്*ഷം ചെലവഴിക്കുക. കഥയ്ക്ക് അനുയോജ്യമായ നടീനടന്**മാര്*ക്കായി മാസങ്ങളോളം കാത്തിരിക്കുക. സിനിമ ഒരു തപസു പോലെ ആവുക. ഇതൊക്കെ മലയാള സിനിമയില്* ഒരു സംവിധായകനില്* നിന്ന് ഇക്കാലത്ത് പ്രതീക്ഷിക്കാനാകാത്ത കാര്യമാണ്.
ആര്* സുകുമാരന്* എന്ന സംവിധായകന്* വ്യത്യസ്തനാകുന്നത് അവിടെയാണ്. ഒരു ധ്യാനം പോലെ തന്*റെ സിനിമകളെ സമീപിക്കുന്ന വ്യക്തിയാണ് സുകുമാരന്*. വര്*ഷങ്ങള്* നീണ്ട ആ ധ്യാനത്തിന്*റെ ഫലമാണ് ‘യുഗപുരുഷന്*’ എന്ന സിനിമ. മമ്മൂട്ടിയും ദേവനും ജഗതിയും നവ്യാ നായരുമൊക്കെ ഉള്*പ്പെട്ട ഒരു അടിച്ചുപൊളി കൊമേഴ്സ്യല്* സിനിമയല്ല ഇത്. ഓരോ മലയാളിയുടെയും മനസിന് നേരെ പിടിച്ച കണ്ണാടിയാണ് യുഗപുരുഷന്*.
ആര്* സുകുമാരന്*റെ സിനിമകള്* ഭരതന്* ചിത്രങ്ങളോട് ഫ്രെയിം ക്രിയേഷന്*റെ കാര്യത്തില്* അടുത്തു നില്*ക്കാറുണ്ട്. പാദമുദ്രയും രാജശില്*പ്പിയുമൊക്കെ ഉദാഹരണം. ഒരു മനുഷ്യനെ അവന്*റെ എല്ലാ നന്**മതിന്മകളോടും കൂടി പൂര്*ണമായി അവതരിപ്പിക്കുന്ന ശൈലിയൊക്കെ സമാനതകളുള്ളതാണ്. എന്നാല്* ഭരതന്* കൈവച്ചിട്ടില്ലാത്ത കേരള ചരിത്രമാണ് ആര്* സുകുമാരന്* ഇത്തവണ തന്*റെ സിനിമയ്ക്ക് ആധാരമാക്കിയത്.
ഒരു സമുദ്രത്തിന്*റെ ആഴമുള്ള ശ്രീനാരായണഗുരു ദര്*ശനങ്ങളെ ഏറ്റവും ഭംഗിയായി പറഞ്ഞുതരികയാണ് യുഗപുരുഷനിലൂടെ അദ്ദേഹം ചെയ്യുന്നത്. സാധാരണക്കാര്*ക്കും കഷ്ടപ്പെടുന്നവര്*ക്കും ആശ്രയമായി ഗുരു ജീവിച്ചുതീര്*ത്ത ധന്യമായ ജീവിതം എല്ലാ മനുഷ്യര്*ക്കും പാഠമാകേണ്ടതാണ്. പാവപ്പെട്ടവര്*ക്കായി തന്*റെ ജീവിതം മാറ്റിവയ്ക്കുന്ന ഗുരുവില്* നിന്ന് തുടങ്ങി, ഓരോ സംഭവങ്ങളോടും പ്രവര്*ത്തനങ്ങളോടും കാലത്തോടും ഗുരു എങ്ങനെ പ്രതികരിക്കുന്നുവെന്ന് കാണിച്ചു തരികയാണ് സംവിധായകന്*.
ശ്രീനാരായണഗുരുവായി അഭിനയിച്ചിരിക്കുന്നത് തമിഴ് നടന്* തലൈവാസല്* വിജയ് ആണ്. ഈ കഥാപാത്രത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടതുപോലെ ഒരാള്*. (മമ്മൂട്ടിയെയാണ് ആര്* സുകുമാരന്* ഗുരുവാകാന്* ആദ്യം പരിഗണിച്ചത്. എന്നാല്* തനിക്ക് അത് കഴിയില്ലെന്ന് സ്നേഹപൂര്*വം അറിയിച്ച് കെ സി കുട്ടന്* എന്ന കഥാപാത്രമായി അഭിനയിച്ച് ഒതുങ്ങി നിന്നു മമ്മൂട്ടി. അദ്ദേഹത്തിന് ബുദ്ധിയുണ്ട്. തനിക്ക് യോജിക്കുന്ന വേഷമേതെന്ന് തിരിച്ചറിയാനുള്ള പക്വതയാണ് മമ്മൂട്ടിയെ മഹാനടനാക്കുന്നത്.)
ഗുരുവിന്*റെ കഥ പറയുന്നു എന്നാല്* കേരളത്തിന്*റെ കഥ പറയുന്നു എന്നാണ്. ഒരു കാലഘട്ടത്തിലൂടെയുള്ള ഗുരുവിന്*റെ യാത്ര. ഇതിനിടയില്* ഗുരുവിന്*റെ ജീവിതദര്*ശനത്താല്* പുണ്യം പേറുന്ന അനവധി കഥാപാത്രങ്ങള്*. കോരന്*(കലാഭവന്* മണി), സാവിത്രി(നവ്യാ നായര്*), കെ സി കുട്ടന്*(മമ്മൂട്ടി) തുടങ്ങിയവര്* അവരില്* ചിലര്* മാത്രം. സാവിത്രിയെന്നാല്* കുമരനാശാന്*റെ ദുരവസ്ഥയിലെ സാവിത്രിയെ അനുസ്മരിപ്പിക്കുന്നവള്* തന്നെ.സമൂഹത്തിലേക്ക് പ്രകാശിപ്പിക്കുന്ന ശ്രീനാരായണ ഗുരു, വെളിച്ചത്തിലേക്ക് കൈപിടിച്ചുയര്*ത്തിയത് എത്ര പേരെയാണ്? കോരനെയൊക്കെ എഴുത്തിന്*റെയും വായനയുടെയും ലോകത്തിലേക്ക് ഗുരു ഉയര്*ത്തുകയായിരുന്നു.
ഗുരുവിന്*റെ മരുത്വാമലയിലെ തപസു മുതല്* കളവങ്കോടത്തെ കണ്ണാടി പ്രതിഷ്ഠ വരെയുള്ള കാലം പുനരവതരിപ്പിക്കുകയാണ് സംവിധായകന്*. വൈക്കം സത്യാഗ്രഹവും അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയും ശിവഗിരി പ്രതിഷ്ഠയും സഹോദര പ്രസ്ഥാനവുമൊക്കെ സിനിമയില്* കടന്നു വരുന്നു. കുമാരനാശാന്*റെ ജീവിതവും ഈ സിനിമയുടെ ഒരു സമാന്തരപാതയാണ്.
കരുത്തുറ്റ ഒരു കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിച്ച കെ സി കുട്ടന്*. ശ്രീനാരായണ ഗുരു തന്*റെ പിന്*ഗാമിയെ കണ്ടെത്തുന്നതും കുട്ടനിലാണ്. ഗുരുദര്*ശനങ്ങളെ എതിര്*ത്തവരുടെ ശത്രുവായിരുന്നു കുട്ടന്*. കുട്ടന്*റെ സിഖുമത സ്വീകരണവും മടങ്ങിവരവുമൊക്കെ ചിത്രത്തില്* പ്രതിപാദിക്കുന്നു. കണ്ണാടിപ്രതിഷ്ഠയ്ക്ക് ശേഷം ഗുരു ഇരുളിലേക്ക് നടന്നു മറയുമ്പോള്* പുതിയ കാലത്തിന് പ്രകാശം പരത്തി നില്*ക്കുന്നത് കെ സി കുട്ടനാണ്. മമ്മൂട്ടിയുടെ ഉജ്ജ്വലമായ ഒരു കഥാപാത്രം തന്നെയാണ് കെ സി കുട്ടന്*.
കുമാരനാശാന്*, ചട്ടമ്പി സ്വാമികള്*, ഗാന്ധിജി, രബീന്ദ്രനാഥ ടാഗോര്*, അയ്യങ്കാളി തുടങ്ങിയ ചരിത്ര കഥാപാത്രങ്ങളെയെല്ലാം പ്രശസ്തരായ നടന്**മാര്* തന്നെ അസ്വാഭാവികതകളൊന്നും കൂടാതെ അവതരിപ്പിച്ചിരിക്കുന്നു. അതിന്*റെ ക്രെഡിറ്റ് സംവിധായകന് മാത്രം അവകാശപ്പെട്ടതാണ്.
രാമചന്ദ്രബാബുവാണ് ഛായാഗ്രഹണം. മോഹന്* സിതാരയുടെ സംഗീതം. ശ്രീനാരായണ ഗുരുവിന്*റെയും കുമാരനാശാന്*റെയുമൊക്കെ വരികള്*ക്ക് മനോഹരമായ ഈണം നല്*കാന്* മോഹന്* സിതാരയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
എ വി അനൂപ് നിര്*മ്മിച്ചിരിക്കുന്ന യുഗപുരുഷന്* മലയാളികള്* കുടുംബസമേതം കാണേണ്ട ഒരു ചിത്രമാണ്. അഴിമതിയും അനാചാരവും അക്രമവും നിറഞ്ഞു നില്*ക്കുന്ന ഈ കാലത്ത് ഒരു നക്ഷത്രമായി നിന്ന് വഴിനടത്തുക എന്നതാണ് യുഗപുരുഷന്*റെ നിയോഗം. അത് പൂര്*ണമായും നിറവേറ്റുകയും ചെയ്തിരിക്കുന്നു ഈ ചിത്രം. അത് ഹൃദയപൂര്*വം ഏറ്റുവാങ്ങുകയാണ് നമ്മള്* ചെയ്യേണ്ടത്.
-
Trialor of the movie
Yugapurushan trialor
http://guruforum.webs.com/yugapurushan1.flv
Also visit the home page for pictures and songs from the movie
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks