പ്രേക്ഷകര്* ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷങ്കര്*-രജനി ചിത്രം ‘യന്തിരന്*’ ത്രി ഡിയില്*. അവതാര്* ഉയര്*ത്തിയ ത്രി ഡി തരംഗമൊന്നുമല്ല യന്തിരനെ ത്രി ഡീയില്* അവതരിപ്പിക്കാന്* ഷങ്കറിനെ പ്രേരിപ്പിക്കുന്നത്. പടം പുറത്തിറങ്ങി മണിക്കൂറുകള്*ക്കുള്ളില്* പുറത്തുവരുന്ന വ്യാജ സിഡിയെക്കുറിച്ചുള്ള പേടിയാണ് യന്തിരനെ ത്രി ഡിയില്* അവതരിപ്പിച്ചാലോ എന്ന ഷങ്കറിന്*റെ ചിന്തയ്ക്ക് പിന്നില്*.


ശരത് കുമാറിന്*റെ ജഗ്ഗുഭായിക്ക് ഉണ്ടായ അനുഭവം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന പെരുമയുമായി വരുന്ന യന്തിരന് ഉണ്ടാവരുതെന്ന് ഷങ്കറിന് നിര്*ബന്ധമുണ്ട്. പ്രോസസിംഗ് ലാബിലെത്തുന്നതിനു മുന്*പേ ജഗ്ഗുഭായ് ഇന്*റര്*നെറ്റിലെത്തിയിരുന്നു.

യന്തിരനെ ത്രി ഡിയിലേക്ക് മാറ്റാനുള്ള ചര്*ച്ചകള്* സാങ്കേതിക പ്രവര്*ത്തകരുമായി ഷങ്കര്* ആരംഭിച്ചുകഴിഞ്ഞു . അതീവ രഹസ്യമായാണ് യന്തിരന്*റെ ചിത്രീകരണം നടക്കുന്നത്. ഇതുവരെ യന്തിരന്*റെ ഏതാനും ചിത്രങ്ങള്* മാത്രമേ മാധ്യമങ്ങള്* ലഭ്യമായിട്ടുള്ളു.

ഈ വര്*ഷം തിയറ്ററിലെത്തുമെന്ന് കരുതുന്ന ചിത്രത്തില്* ഐശ്വര്യ റായ് ബച്ചനാണ് രജനിയുടെ നായികയാവുന്നത്. ഹോളിവുഡ് ചിത്രം ‘അവതാര്*’ തിയറ്ററുകളിലുയര്*ത്തിയ അലകള്* അടങ്ങും മുന്*പാണ് പ്രേക്ഷകരെ തേടി മറ്റൊരു ത്രി ഡി ചിത്രമെത്തുന്നത്.