-
പൃഥ്വിക്ക് പകരക്കാരന്* അജയ് ദേവ്*ഗണ

പൃഥ്വിരാജിന് പകരക്കാരനായി ഹിന്ദി സൂപ്പര്*താരവും ദേശീയ അവാര്*ഡ് ജേതാവുമായ അജയ് ദേവ്*ഗണ്* എത്തുന്നു. ‘പുതിയ മുഖം’ എന്ന മലയാളം സൂപ്പര്*ഹിറ്റിന്*റെ ഹിന്ദി റീമേക്കിലാണ് പൃഥ്വി അവതരിപ്പിച്ച കഥാപാത്രത്തെ ദേവ്ഗണ്* അവതരിപ്പിക്കുന്നത്. ഈ വര്*ഷം അവസാനം പുതിയ മുഖത്തിന്*റെ ഹിന്ദി റീമേക്ക് ചിത്രീകരണം ആരംഭിക്കും.
ഗോല്**മാല്*, ഗോല്*മാല്* - 2 എന്നീ സൂപ്പര്*ഹിറ്റുകളുടെ സംവിധായകനായ രോഹിത് ഷെട്ടിയാണ് പുതിയ മുഖം ഹിന്ദിയില്* സംവിധാനം ചെയ്യുക. ശ്രീ അഷ്ടവിനായക് സിനി വിഷന്* നിര്*മ്മിക്കുന്ന ഈ ചിത്രത്തില്* രണ്ടു നായികമാര്* ഉണ്ടാകും.
ചെന്നൈയില്* വച്ചാണ് അജയ് ദേവ്ഗണും രോഹിത് ഷെട്ടിയും പുതിയ മുഖം കാണുന്നത്. ചിത്രത്തിന്*റെ കഥയും പൃഥ്വിരാജിന്*റെ കഥാപാത്രവും ഇഷ്ടപ്പെട്ട ഇവര്* ഉടന്* തന്നെ പുതിയ മുഖത്തിന്*റെ നിര്*മ്മാതാവ് അനില്* മാത്യുവിനെ ബന്ധപ്പെട്ട് റീമേക്ക് അവകാശം വാങ്ങിച്ചു. റെക്കോര്*ഡ് തുകയ്ക്കാണ് ഇവര്* റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ദീപന്* സംവിധാനം ചെയ്ത ‘പുതിയ മുഖം’ പൃഥ്വിരാജിനെ സൂപ്പര്*താര പദവിയിലേക്ക് ഉയര്*ത്തിയ ചിത്രമാണ്. മീരാ നന്ദനും പ്രിയാമണിയുമായിരുന്നു ചിത്രത്തിലെ നായികമാര്*.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks