കൊല്*ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്* സൌരവ് ഗാംഗുലിയുമായി യാതൊരു ശത്രുതയുമില്ലെന്ന് റൈഡേഴ്സിന്*റെ മുന്* പരിശീലകന്* ജോണ്* ബുക്കാനന്*. ഗാംഗുലിയുടെ നായകത്വത്തില്* കളിക്കുന്ന റൈഡേഴ്സിന് വിജയാശംസകള്* നേരുന്നുവെന്നും ബുക്കാനന്* പറഞ്ഞു.

റൈഡേഴ്സിനെ എങ്ങനെ മുന്നോട്ടു നയിക്കണമെന്നതിനെക്കുറിച്ച് തനിക്ക് വ്യക്തമായ പദ്ധതികളുണ്ടായിരുന്നുവെന്നും ബുക്കാനന്* വ്യക്തമാക്കി. എന്*റെ പദ്ധതികളെക്കുറിച്ച് ഞാന്* സൌരവുമായും ടീം ഉടമകളുമായും സംസാരിച്ചിരുന്നു. എന്നാല്* സൌരവ് എന്*റെ നിര്*ദേശങ്ങളോട് യോജിച്ചിരുന്നില്ല. ഞാനും സൌരവും തമ്മില്* ഇപ്പോഴും ശത്രുതയുണ്ടെന്നൊന്നും ഞാന്* കരുതുന്നില്ല.

ഞങ്ങള്* തമ്മില്* അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു എന്നത് സത്യമാണ്. കഴിഞ്ഞ ഐ പി എല്ലിലെ മോശം പ്രകടനമാണ് ഒടുവില്* ടീം ഉടമകളെയും മാറി ചിന്തിപ്പിച്ചത്. റൈഡേഴ്സ് പരിശീലക സ്ഥാനം ഒഴിയേണ്ടി വന്നതില്* നിരാശയില്ല. എങ്കിലും ഏറ്റെടുത്ത ജോലി പൂര്*ത്തികരിക്കാനായില്ലെന്നതിന്*റെ സങ്കടമുണ്ട്. റൈഡേഴ്സിന്*റെ മത്സരങ്ങള്* ഇപ്പോഴും ശ്രദ്ധാപൂര്*വം കാണാറുണ്ട്.

താന്* പരിശീലകനായിരുന്നെങ്കില്* കൊല്*ക്കത്തയുടെ സമീപനത്തില്* വലിയ മാറ്റമൊന്നും വരുത്തില്ലായിരുന്നുവെന്നും ബുക്കാനന്* പറഞ്ഞു. റൈഡേഴ്സിനു വേണ്ടി ദീര്*ഘകാല പദ്ധതികളായിരുന്നു ഞാന്* ആവിഷ്കരിച്ചത്. അതിന്*റെ നേട്ടം കൊല്*ക്കത്ത ഇപ്പോള്* കൊയ്യുന്നുണ്ട്.

ബാറ്റിംഗാണ് റൈഡേഴ്സിന്*റെ പ്രധാന പ്രശ്നം. ഗെയ്*ല്*, മക്കല്ലം എന്നിവര്* തിരിച്ചെത്തുമ്പോള്* ഇത് ഒരളവുവരെ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ. ആദ്യ രണ്ട് വിജയങ്ങളിലൂടെ തന്നെ തങ്ങള്* കഴിഞ്ഞ സീസണില്* നിന്ന് ഏറെ മുന്നൊട്റ്റു പോവുമെന്ന് റൈഡേഴ്സ് തെളിയിച്ചു കഴിഞ്ഞതായും ബുക്കാനന്* പറഞ്ഞു.