കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്*ക്ക് ഇനി മുപ്പത്തിയൊന്ന് നാളുകള്* മാത്രം. ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്**പ്പിണരാകാന്* താരങ്ങള്* ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്* തീര്*ക്കാന്* താരങ്ങള്*ക്ക് വേണ്ട എല്ലാ സൌകര്യങ്ങളുമായി ലണ്ടനിലെ മത്സര മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പിക്സിസിലെ സുവര്*ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെ മാത്രം പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൌതുകങ്ങളുടെയും വിവരണങ്ങളും വാര്*ത്തകളുമായി വെബ്ദുനിയയും ഈ ആവേശത്തില്* പങ്കുചേരുന്നു.

പത്തുവയസ്സു തികയും മുന്നേ നീന്തല്*ക്കുളത്തില്* റെക്കോര്*ഡുകള്* പലതും സ്വന്തമാക്കിയ താരം. ഒരു ലോകറെക്കോര്*ഡ് ഉള്*പ്പടെ 17 വയസില്* താഴെയുള്ള പല റെക്കോര്*ഡുകളുമാണ് അമേരിക്കയുടെ മാര്*ക്ക് ആന്*ഡ്രൂ സ്പിറ്റ്സ് പത്താം*വയസ്സിനുള്ളില്* സ്വന്തമാക്കിയത്. ഇനി പറയേണ്ടതുണ്ടോ? ലോക കായിക മാമാങ്കത്തിലും നീന്തലില്* സ്പിറ്റ്സ് വിസ്മയങ്ങള്* കാട്ടി.

മ്യൂണിക്കില്* 1972ല്* നടന്ന ഒളിമ്പിക്സില്*, പങ്കെടുത്ത ഏഴ് ഇനങ്ങളിലും സ്വര്*ണമെഡലുകള്* നേടി സ്പിറ്റ്സ് ചരിത്രം സൃഷ്ടിച്ചു. 100 മീറ്റര്* ഫ്രീസ്റ്റൈല്* (00:51:22), 200 മീറ്റര്* ഫ്രീസ്റ്റൈല്* (01:52:78), 100 മീറ്റര്* ബട്ടര്*ഫ്ല (00:54:27), 200 മീറ്റര്* ബട്ടര്*ഫ്ലൈ (02:00:70), 4 × 100 മീറ്റര്* ഫ്രീ സ്റ്റൈല്* റിലേ (03:26:42), 4 x 200 മീറ്റര്* ഫ്രീസ്റ്റൈല്* റിലേ (07:35:78), 4 × 100 മീറ്റര്* മെഡ്*ലെ റിലേ (03:48:16) എന്നീ ഇനങ്ങളിലായിരുന്നു സ്പിറ്റ്സിന്റെ റെക്കോര്*ഡ് നേട്ടം.

മെക്*സിക്കോയില്* 1968ല്* നടന്ന ഒളിമ്പിക്സില്* രണ്ട് സ്വര്*ണവും ഒരു വെള്ളിയും ഒരു വെങ്കലവും സ്പിറ്റ്സ് സ്വന്തമാക്കിയിരുന്നു. ഒമ്പതോ അതിലതികമോ ഒളിമ്പിക്സ് സ്വര്*ണ മെഡലുകള്* നേടിയ അഞ്ച് താരങ്ങളില്* ഒരാളാണ് സ്പിറ്റ്സ്.



Keywords:Spits,Olympics news,sports news, cricket news,Mark Andrew Spit,Olympics special