മെഗാസ്റ്റാര്* മമ്മൂട്ടിയും യൂണിവേഴ്സല്* സ്റ്റാര്* മോഹന്*ലാലും ബോക്സോഫീസില്* ഏറ്റുമുട്ടുന്നത് പുതുമയുള്ള കാര്യമല്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി അവരുടെ ചിത്രങ്ങള്* തമ്മില്* കടുത്ത മത്സരം നടക്കാറുണ്ട്. വരുന്ന ഏപ്രില്* 30ന് അതുപോലെ, അല്ലെങ്കില്* അതിലുമെത്രയോ strong ആയ ഒരു ഏറ്റുമുട്ടലിന് കളമൊരുങ്ങുകയാണ്.

മമ്മൂട്ടിയുടെ ‘പോക്കിരിരാജ’യും മോഹന്*ലാലിന്*റെ ക്രിസ്ത്യന്* ബ്രദേഴ്സുമാണ് ഏപ്രില്* 30ന് റിലീസ് ചെയ്യുന്നത്. രണ്ടു ബ്രഹ്മാണ്ഡ ചിത്രങ്ങള്* തമ്മിലുള്ള പോരാട്ടത്തിനാണ് അതോടെ തുടക്കം കുറിക്കുന്നത്. മമ്മൂട്ടിയും മോഹന്*ലാലും നായകന്**മാരാകുന്നു എന്നതിലുപരി താരനിബിഡമായ രണ്ടു സിനിമകളുടെ മത്സരമായി ഇതു മാറും.

പോക്കിരിരാജയില്* മമ്മൂട്ടിയെക്കൂടാതെ യുവ സൂപ്പര്*താരം പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. എന്നാല്* ക്രിസ്ത്യന്* ബ്രദേഴ്സ് താരപ്പകിട്ടിന്*റെ കാര്യത്തില്* പോക്കിരിരാജയെ കടത്തിവെട്ടും. മോഹന്*ലാലിനെ കൂടാതെ സുപ്രീം സ്റ്റാര്* ശരത്കുമാര്*, ആക്ഷന്* ഹീറോ സുരേഷ്ഗോപി, ജനപ്രിയതാരം ദിലീപ് എന്നിവരാണ് ക്രിസ്ത്യന്* ബ്രദേഴ്സിലെ നായകന്**മാര്*.

തമിഴ് താരസുന്ദരി ശ്രേയയാണ് പോക്കിരിരാജയില്* നായിക. കാവ്യാമാധവന്*, ലക്ഷ്മി റായ്, ലക്ഷ്മി ഗോപാലസ്വാമി, പ്രിയങ്ക എന്നിങ്ങനെ ഒരു നായികാ നിരതന്നെയാണ് ക്രിസ്ത്യന്* ബ്രദേഴ്സില്*. നവാഗതനായ വൈശാഖ് ആണ് പോക്കിരിരാജ സംവിധാനം ചെയ്യുന്നതെങ്കില്* മാസ്റ്റര്* ഡയറക്ടര്* ജോഷിയാണ് ക്രിസ്ത്യന്* ബ്രദേഴ്സ് ഒരുക്കുന്നത്. ട്വന്*റി20ക്ക് ശേഷം ജോഷിയുടെ ഒരു ‘താരക്കൂട്ട്’ ചിത്രമാണ് ക്രിസ്ത്യന്* ബ്രദേഴ്സ്.

രണ്ടു ചിത്രങ്ങള്*ക്കും തമ്മില്* ഏറെ വ്യത്യാസങ്ങള്* ഉണ്ടെങ്കിലും രണ്ട് സാമ്യങ്ങളും കാണാന്* കഴിയും. രണ്ടു ചിത്രങ്ങളും ഗുണ്ടാ കുടുംബങ്ങളുടെ കഥയാണ്. രണ്ടു ചിത്രങ്ങളുടെയും തിരക്കഥ രചിച്ചിരിക്കുന്നത് ഉദയ്*കൃഷ്ണ - സിബി കെ തോമസ് ടീമാണ്.

എന്തായാലും ഏപ്രില്* 30 മെഗാസ്റ്റാറിന്*റെയും യൂണിവേഴ്സല്* സ്റ്റാറിന്*റെയും ആരാധകര്*ക്ക് ആഘോഷിക്കാന്* വേണ്ടത്രയുള്ള ദിവസമായിരിക്കും.