നീല്* നിതിന്* മുകേഷ് അത് ചെയ്തു. കമലഹാസനും ശരത്കുമാറും ചെയ്തു, മലയാളത്തില്* കലാഭവന്* മണി ചെയ്തു. ഹോളിവുഡിലാകട്ടെ അര്*നോള്*ഡ് ഷ്വാസനൈഗര്* അങ്ങനെ ചെയ്തു. താന്* മാത്രമെന്തിന് മാറിനില്*ക്കണമാണെന്നാണ് സൂപ്പര്*സ്റ്റാര്* രജനീകാന്തിന്*റെ ചോദ്യം. എന്തിനെക്കുറിച്ചാണ് ഈ പറയുന്നതെന്നല്ലേ? ‘യന്തിരന്*’ എന്ന ഷങ്കര്* ചിത്രത്തില്* പ്രേക്ഷകരെ ഞെട്ടിക്കാന്* ഒരുങ്ങുകയാണ് രജനീകാന്ത്.

യന്തിരനില്* രജനീകാന്ത് നഗ്നനായി അഭിനയിക്കുന്നു! ആശ്ചര്യം കൂറേണ്ട. സൂപ്പര്*സ്റ്റാര്* ഉടുതുണിയില്ലാതെ പ്രത്യക്ഷപ്പെടുന്ന മിനിറ്റുകള്* ദൈര്*ഘ്യള്ള രംഗങ്ങള്* യന്തിരനിലുണ്ടത്രേ. ഈ ചിത്രത്തിന്*റെ ക്യാമറാമാനായ രത്നവേലുവാണ് ഇതേക്കുറിച്ച് സൂചന നല്*കിയത്.

രത്നവേലുവും ഷങ്കറും വളരെ കുറച്ച് സാങ്കേതിക പ്രവര്*ത്തകരും മാത്രം ചേര്*ന്ന് ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്* അതീവ രഹസ്യമായി ഈ രംഗങ്ങള്* ചിത്രീകരിച്ചതായാണ് വിവരം. സിനിമയുടെ ക്ലൈമാക്സിനോടനുബന്ധിച്ചുള്ള സുപ്രധാനമായ ചില രംഗങ്ങളിലാണ് രജനീകാന്ത് നഗ്നനായി അഭിനയിക്കുന്നത്.

ആളവന്താന്* എന്ന ചിത്രത്തില്* കമലഹാസനും ഏയ്, 1977 എന്നീ സിനിമകളില്* ശരത്കുമാറും, കരുമാടിക്കുട്ടന്* എന്ന ചിത്രത്തില്* കലാഭവന്* മണിയും ജയില്* എന്ന ചിത്രത്തില്* നീല്* നിതിന്* മുകേഷും നഗ്നരായി അഭിനയിച്ചിരുന്നു. ടെര്*മിനേറ്റര്* എന്ന ചിത്രത്തിലാണ് അര്*നോള്*ഡ് ഷ്വാസനൈഗര്* തുണിയുടുക്കാതെ അഭിനയിച്ചത്.