-
ഹാരി പോട്ടര്* മലയാളത്തില്*
ലോകപ്രസിദ്ധമായ ഹാരി പോട്ടര്* മലയാളത്തില്* സിനിമയായി നിര്*മിക്കാന്* നീക്കം. ഏതെങ്കിലും കൊള്ളാവുന്ന ബാലതാരത്തെ നായകനാക്കി ചിത്രം നിര്*മിക്കാനായിരുന്നു തീരുമാനം. ഇതിനായി താരേ സമീന്* പര്* എന്ന സിനിമയിലൂടെ സൂപ്പര്* സ്റ്റാറായ ദര്*ശീല്* സഫാരി എന്ന പയ്യന്*സിനെയാണ് പരിഗണിച്ചിരുന്നത്. പയ്യനെ കണ്ട് ചര്*ച്ച നടത്തുന്നതിനുള്ള നീക്കങ്ങളും നടന്നു വരികയായിരുന്നു.
ഇപ്പോള്* ആ നീക്കം തടുത്തുകൊണ്ട് ആശീര്*വാദ് സിനിമാസിന്റെ ബാനറില്* ആന്റണി പെരുമ്പാവൂര്* സിനിമ നിര്*മിക്കുമെന്നറിയുന്നു. അങ്ങനെയെങ്കില്* ഹാരി പോട്ടറുടെ വേഷത്തില്* മോഹന്*ലാല്* ആയിരിക്കുമെന്നും കേള്*ക്കുന്നു. കേരളത്തിന്റെ പശ്ചാത്തലത്തിലേക്കു മാറ്റി നിര്*മിക്കുന്ന സിനിമയുടെ പേര് ഹാരി പോര്*ട്ടര്* എന്നായിരിക്കുമെന്നാണ് സൂചനകള്*. ഹാരി പോര്*ട്ടറെ സംബന്ധിച്ച കൂടുതല്* വിവരങ്ങള്*.
മോഹന്*ലാല്* അവതരിപ്പിക്കുന്ന നായകവേഷത്തിന്റെ പേരാണ് ഹാരി പോര്*ട്ടര്*. ഇത് ആ ചേച്ചി എഴുതിയ അതേ കഥാപാത്രമാണോ എന്നു ചോദിച്ചാല്* അതെ. അത് 11 വയസ്സുള്ള പയ്യനായിരുന്നെങ്കില്* കേരളത്തിന്റെ പശ്ചാത്തലത്തിലേക്കു മാറ്റിയപ്പോള്* നമ്മുടെ സംസ്കാരവും പ്രേക്ഷകരുടെ അഭിരുചിയും കണക്കിലെടുത്ത് നാല്*പത്തഞ്ചു വയസ്സുള്ള ചേട്ടായിയാക്കി മാറ്റുകയായിരുന്നു. പോരെങ്കില്* അത്ര കനപ്പെട്ട ഒരു വേഷം ചെയ്യാന്* മോഹന്*ലാലും മമ്മൂട്ടിയുമല്ലാതെ മലയാളത്തില്* വേറെ യുവനടന്*മാര്* ആരാണുള്ളത് ?
സിനിമയ്ക്ക് ഹാരി പോര്*ട്ടര്* എന്നാണി പേരിട്ടിരിക്കുന്നതെങ്കിലും വാര്*നര്* ബ്രദേഴ്സിന്റെ ഉപദ്രവം ഉണ്ടാവാതിരിക്കാന്* ടൈറ്റിലില്* ഹാരി ദ് പോര്*ട്ടര്* എന്നാണ് കാണിക്കുക. പട്ടാമ്പി റയില്*വേ സ്റ്റേഷനിലെ പോര്*ട്ടറായാണ് മോഹന്*ലാല്* അഭിനയിക്കുന്നത്. ചുമടെടുത്തും യൂണിയന്* പ്രശ്നങ്ങളില്* മുഴുകിയും പട്ടിണിയും അരപ്പട്ടിണിയുമായി കഴിയുന്ന പാവം ഒരു പോര്*ട്ടര്*. പതിവു പോലെ അച്ഛന്* അമ്മ ഇത്യാദി സാധനങ്ങളൊക്കെ നേരത്തെ മരിച്ചുപോയി. ലോകത്ത് അവശേഷിക്കുന്നത് ഹാരി എന്ന പോര്*ട്ടര്* മാത്രം. സ്റ്റേഷനില്* വരുന്നതും പോകുന്നതുമായ എല്ലാ യാത്രക്കാര്*ക്കും ഹാരിയെ അറിയാം. ഹാരി ഉള്ളപ്പോള്* പട്ടാമ്പി സ്റ്റേഷനില്* പൊലീസിന്റെ ആവശ്യമില്ല. അതാണ് അതിന്റെ ഒരിത്.
റയില്*വേസ്റ്റേഷന്* പതിവായി അടിച്ചുവാരാന്* വരുന്ന നാട്ടിന്*പുറത്തുകാരി മഡോണ എന്ന ചേരിയിലെ തമസക്കാരിയും അതിസുന്ദരിയുമായ പെണ്*കുട്ടി ജനിച്ചപ്പോള്* മുതല്* മോഹന്*ലാലിന്റെ (ഹാരിയുടെ) പിറകേ നടപ്പാണ്. മോഹന്*ലാലൊന്നും ലവളെ മൈന്*ഡ് ചെയ്യുന്നില്ല. ഈ റോളിലേക്ക് നയന്*സിനെ വേണോ നമിതയെ വേണോ എന്ന കാര്യം ഉറപ്പിച്ചിട്ടില്ല. എന്തായലും ഇതുവരെ കഴിക്കാത്ത ഐറ്റങ്ങള്* വേണം ( യൂണിറ്റിലെ ഉച്ചഭക്ഷണത്തിന്റെ മെനുവില്*) എന്ന കാര്യം സൂപ്പര്* സ്റ്റാര്* തീര്*ത്തു പറഞ്ഞിട്ടുണ്ട്.
അങ്ങനെ ഹാരി പോര്*ട്ടര്* കളിച്ച് ജീവിച്ചുപോകുമ്പോള്* പെട്ടെന്ന് ഹാരിക്ക് ഒരു കത്ത് വരുന്നു. ഹാരി എന്ന പേരില്* പട്ടാമ്പി റയില്*വേ സ്റ്റേഷനില്* പോര്*ട്ടറായി കഴിയുന്ന മോഹന്*ലാലിന്റെ ശരിക്കുള്ള പേര് ഹരിനാരായണന്* നമ്പൂതിരി എന്നാണെന്നും മോഹന്*ലാലിന്റെ അച്ഛന്* വലിയ മാന്ത്രികനായിരുന്ന സൂര്യനെല്ലി ബ്രഹ്മദത്തന്* നമ്പൂതിരിപ്പാടായിരുന്നെന്നും വെളിപ്പെടുത്തിക്കൊണ്ടുള്ള ഭ്രാന്തന്* മനയ്ക്കല്* വാമദേവന്* നമ്പൂതിരിപ്പാടിന്റെ കത്തായിരുന്നു അത്. മാന്ത്രിക കുലം അന്യം നിന്നുപോകാതിരിക്കാന്* കുലത്തില്* ശേഷിക്കുന്ന മോഹന്*ലാല്* എത്രയും വേഗം വന്ന് മന്ത്രവിദ്യകള്* പഠിക്കണമെന്ന നിര്*ദേശമായിരുന്നു കത്തിലുള്ളത്.
പട്ടാമ്പി റയില്*വേ സ്റ്റേഷനില്* നിന്ന് നേരേ ഭ്രാന്തന്* മനയ്ക്കല്* വാമദേവന്* നമ്പൂതിരിപ്പാടിന്റെ അടുത്തേക്ക്. അവിടെ കസവു മുണ്ടും നേര്യതും ധരിച്ച് കുറിയും തൊട്ട് മന്ത്രതന്ത്രങ്ങള്* പഠിക്കുന്ന മോഹന്*ലാല്*. ഒരു ദിവസം രാവിലെ കുളത്തില്* കുളിക്കാനായി പോകുന്ന മോഹന്*ലാല്* അവിടെ കുളിച്ചുകൊണ്ടിരിക്കുന്ന അതീവ സുന്ദരിയായ ഒരു യുവതിയെ കാണുന്നു. മീനയെ ആണ് ഈ റോളിലേക്ക് പരതുന്നത്. മീനയുടെ നഗ്നത മോഹന്*ലാല്* കാണുന്നു (പ്രേക്ഷകര്* കാണുന്നില്ല). അതോടെ മീനയ്ക്ക് മോഹന്*ലാലിനോട് പ്രേമം തോന്നുന്നു.
അങ്ങനെയാണ് മോഹന്*ലാല്* അറിയുന്നത് ക്ഷയിച്ചുപോയ വലിയൊരില്ലത്തെ ഇളമുറക്കാരിയാണ് മീനയെന്നും അവരുടെ ക്ഷയത്തിനു കാരണക്കാരനായ ദുര്*മന്ത്രവാദി പുള്ളിക്കാനം ശേഖരന്* നമ്പൂതിരി (സായ്കുമാര്*) ആണെന്നും മറ്റും മറ്റും. അതുവരെ പഠിച്ച മന്ത്രങ്ങളും പാരമ്പര്യമായി കിട്ടിയ മാന്ത്രികശക്തിയുമായി പുള്ളിക്കാനം നമ്പൂതിരിയുടെ ദുര്*മന്ത്രവാദങ്ങളെ നേരിടാന്* മോഹന്*ലാല്* ഇറങ്ങുകയാണ്. പുള്ളിക്കാരന്* ജയിക്കുമോ ? മീനയെ മോഹന്*ലാലിനു സ്വന്തമാകുമോ ? ദുര്*മന്ത്രവാദത്തിനു മുന്നില്* മന്ത്രവാദം ജയിക്കുമോ ? ആന്റണി പെരുമ്പാവൂരിനു കാശു തിരിച്ചുകിട്ടുമോ ? തുടങ്ങിയ ചോദ്യങ്ങള്*ക്കുത്തരം വേണ്ടവര്* പടം ഇറങ്ങുന്നതുവരെ കാത്തിരിക്കുക.

Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks