‘നിങ്ങളിപ്പോള്* മാധ്യമങ്ങളില്* കണ്ടുവരുന്ന ചില ‘സ്വാമി’കളെ പോലെയാണ് ഞാന്*; അവരെപ്പോലെ എനിക്കും ഈശ്വരനില്* വിശ്വാസമില്ല’ എന്ന് തെന്നിന്ത്യന്* സൂപ്പര്**താരം കമല്**ഹാസന്*. സൂര്യ നായകനായി അഭിനയിച്ച ‘ആദവന്*’ എന്ന സിനിമ നൂറ്* ദിവസം തികച്ചതിന്റെ ആഘോഷപരിപാടികളില്* സംബന്ധിച്ച് പ്രസംഗിച്ചപ്പോഴാണ് കമല്**ഹാസന്* ഇങ്ങിനെ അഭിപ്രായപ്പെട്ടത്. അഭിനയിക്കുമ്പോള്* മനസില്* ഓര്*ത്തുവയ്ക്കാന്* തനിക്കൊരു മന്ത്രം ഉപദേശിക്കണം എന്ന് നടന്* സൂര്യ ആവശ്യപ്പെട്ടപ്പോഴാണ് കമല്* ഇങ്ങിനെ ‘സ്വാമി’മാര്*ക്കിട്ട് താങ്ങിയത്!

“സൂര്യ പ്രസംഗിച്ചപ്പോള്* എന്നോട് ഒരു മന്ത്രം ഉപദേശിച്ചുനല്**കാന്* ആവശ്യപ്പെട്ടത് അസലായി. എന്നോടുതന്നെ മന്ത്രം ചോദിക്കണം! മന്ത്രം ഉപദേശിച്ച് തരാന്* പറ്റിയ ആളല്ല ഞാന്*! നിങ്ങള്* ഇപ്പോള്* മാധ്യമങ്ങളില്* കണ്ടുവരുന്ന ചില ‘സ്വാമി’കളെ പോലെയാണ് ഞാന്*; അവരെപ്പോലെ എനിക്കും ഈശ്വരനില്* വിശ്വാസമില്ല. അപ്പോള്* പിന്നെ എന്ത് മന്ത്രമാണ് ഞാന്* ഉപദേശിക്കേണ്ടത്? സൂര്യയുടെ അച്ഛന്* ശിവകുമാര്* എനിക്ക് മന്ത്രം ഉപദേശിച്ച് തന്നിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകന്* സൂര്യ എന്നോട് മന്ത്രം ചോദിക്കുന്നു!”

“ഒരുപാട് കാലമായി ഞാന്* സിനിമാരംഗത്തുണ്ട്. എന്നാല്* ഞാനിപ്പോഴും സിനിമയെ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. അത്ഭുതം, ഭയം, ഉല്**ക്കണ്ഠ, സന്തോഷം എന്നീ വികാരങ്ങളൊക്കെയാണ് എനിക്ക് സിനിമ. ഞാന്* അഭിനയിച്ച അല്ലെങ്കില്* സംവിധാനം ചെയ്ത സിനിമയുടെ ആദ്യ ഷോ ഓടുന്ന തീയേറ്ററില്* ഞാനും പോകാറുണ്ട്. ഞാന്* അവിടെ സിനിമയല്ല കാണാറ്*, ഓരോരുത്തരുടെയും മുഖങ്ങളാണ് ഞാന്* നിരീക്ഷിക്കാറ്*. ആ മുഖങ്ങളില്* തെളിയുന്നത് എന്താണോ അതാണ് സിനിമ!”

“എനിക്ക് തിരക്കഥാകൃത്താകണം എന്നായിരുന്നു ആഗ്രഹം. ഒരുദിവസം ഞാന്* മോഡേണ്* തീയേറ്റര്* സ്റ്റുഡിയോയില്* പോകുകയുണ്ടായി. അവിടെയുണ്ടായിരുന്ന ലൈബ്രറിയില്* കരുണാനിധി എഴുതിയ ഒരു സ്*ക്രിപ്റ്റ് കാണാനിടയായി. ഓരോ രംഗവും എങ്ങിനെയൊക്കെ വേണമെന്ന കൃത്യമായ നിര്*ദേശങ്ങള്* അടങ്ങിയ ആ സ്*ക്രിപ്റ്റ് വായിച്ചതിന് ശേഷം ഞാന്* കുറേക്കാലത്തേക്ക് തിരക്കഥാകൃത്താകണം എന്ന മോഹം ഉപേക്ഷിച്ചു.”

അടുത്തിടെ മുഖം*മൂടി അഴിഞ്ഞുവീണ നിത്യാനന്ദ, കല്**ക്കി എന്നീ ആസാമികളെയാണ് കമല്**ഹാസന്* സൂചിപ്പിച്ചതെന്ന് സദസിന് മനസിലായി. ഈശ്വരവിശ്വാസം ഒട്ടുമില്ലാത്ത ഇവര്* ഈശ്വരവിശ്വാസികളായ ഭക്തരെ വഞ്ചിച്ച് വേണ്ടതൊക്കെ കൈവശപ്പെടുത്തുന്നതിനെ പരോക്ഷമായി വിമര്*ശിക്കുകയായിരുന്നു കമല്*. സദസ്സ് കയ്യടിച്ചുകൊണ്ട് കമലിനെ പ്രോത്സാഹിപ്പിച്ചു. നിത്യാനന്ദന്റെ ശിഷ്യനായി അറിയപ്പെട്ടിരുന്ന നടന്* പാര്*ത്ഥിപനും സദസില്* ഉണ്ടായിരുന്നു.

നിത്യാനന്ദ ‘സ്വാമികള്*’ രചിച്ച ‘ജീവന്* മുക്തി’ എന്ന ആത്മീയഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങില്* സംബന്ധിച്ച് നടന്* പാര്*ത്ഥിപന്* നടത്തിയ പ്രസംഗം അടുത്തിടെ വീണ്ടും മാധ്യമങ്ങള്* കുത്തിപ്പൊക്കി എടുത്തിരുന്നു. “മനുഷ്യകുലത്തിന് പ്രകാശം പകരുന്ന ആത്മീയസൂര്യനാണ് നിത്യാനന്ദ സ്വാമികള്*. ഈ പുസ്തകത്തില്* ഇല്ലാത്ത വിഷയങ്ങള്* ഒന്നുമില്ല. ഈയൊരു പുസ്തകം വാങ്ങിയാല്* മതി, ഒരു ലൈബ്രറി തന്നെ നിങ്ങളുടെ വീട്ടിലേക്ക് എത്തുകയായി” - എന്നൊക്കെയായിരുന്നു പാര്*ത്ഥിപന്റെ പുകഴ്ത്തലുകള്*!