-
പൃഥ്വി - ഇന്ദ്രന്* ഏറ്റുമുട്ടല്*; ചേട്ടന്* ജ
ജ്യേഷ്ഠാനുജന്മാരായ ഇന്ദ്രജിത്തും പൃഥ്വിരാജും നായകരായ ‘നായക’നും ‘താന്തോന്നി’യും മാര്*ച്ച് 26-ന് റിലീസായ സിനിമകളാണ്. ജ്യേഷ്ഠനും അനുജനും തീയേറ്ററുകളില്* ഏറ്റുമുട്ടുന്നത് ഏറെ കൌതുകമുണര്*ത്തിയിരുന്നു. ഇവരുടെ സിനിമകള്* റിലീസായി ഒരാഴ്ച പിന്നിടുമ്പോള്* മത്സരഫലം പുറത്തുവന്നുകഴിഞ്ഞു. യുദ്ധത്തില്* ജ്യേഷ്ഠനുതന്നെ ജയം. ഗ്ലാമറും ജനപ്രീതിയും ഉള്ള പൃഥ്വിരാജ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ജ്യേഷ്ഠന്റെ അഭിനയപാടവത്തിന് മുമ്പില്* അടിപതറുകയായിരുന്നു. ‘നായകന്*’ തരക്കേടില്ലാത്ത സിനിമയെന്ന അഭിപ്രായവുമായി മുന്നോട്ട് കുതിക്കുമ്പോള്* മാര്*ച്ച് അവസാന ആഴ്ചയിറങ്ങിയ പടങ്ങളില്* ഏറ്റവും മോശമെന്ന അഭിപ്രായമേറ്റുവാങ്ങി താന്തോന്നി തീയേറ്ററുകളില്* നിന്ന് പിന്മാറുകയാണ്.
നഗാഗത സംവിധായകരായ ലിജോ ജോസ് പല്ലിശേരി (തിരക്കഥാകൃത്തും നടനുമായിരുന്ന ജോസ് പല്ലിശേരിയുടെ മകന്*), ജോര്*ജ്ജ് വര്*ഗീസ് എന്നിവരാണ് യഥാക്രമം ‘നായകന്*’, ‘താന്തോന്നി’ എന്നീ ചിത്രങ്ങള്* സംവിധാനം ചെയ്തത്. മികച്ച ഫോര്*മാറ്റും ഇന്ദ്രജിത്ത്, തിലകന്* എന്നിവരുടെ അഭിനയത്തികവുമാണ് നായകനെ രക്ഷിച്ചത്. താന്തോന്നിയിലെ കൊച്ചുകുഞ്ഞ് എന്ന തല്ലിപ്പൊളിയെ (സ്ഫടികത്തില്* മോഹന്**ലാല്* അവതരിപ്പിച്ച ആടുതോമയെ പോലൊരു കഥാപാത്രം) അഭിനയിച്ച് ഫലിപ്പിക്കാന്* പൃഥ്വിരാജിന് കഴിയാതെ പോയതും ഇഴയടുപ്പമില്ലാത്ത തിരക്കഥയുമാണ് താന്തോന്നിയെ പരാജയപ്പെടുത്തിയത്.
വൃദ്ധനായ അധോലോക നായകനായ വിന്*സന്റ് കാരണവരുടെയും (തിലകന്*) മകള്* മറിയയുടെയും (ധന്യാ മേരി) സഹായത്തോടെ തന്റെ ശത്രുക്കളായ അധോലോക ഗുണ്ടകളോട് പ്രതികാരം ചെയ്യുന്ന വരദനുണ്ണിയുടെ (ഇന്ദ്രജിത്ത്) കഥയാണ് നായകന്*. കഥകളിയുടെ പശ്ചാത്തലത്തില്*, മികവുറ്റൊരു ഫോര്*മാറ്റില്* നായകനിലെ കഥ മുന്നോട്ടുപോകുന്നു.
വടക്കന്* വീട്ടില്* തറവാട്ടിലെ താന്തോന്നിയായ ഇളയ മകന്* കൊച്ചുകുഞ്ഞ് എങ്ങിനെയാണ് കുടുംബസ്വത്ത് തിരിച്ചുപിടിക്കുന്നതെന്നും ക്രൂരതയുടെ പര്യായങ്ങളായ ബന്ധുക്കളെ എങ്ങിനെയാണ് ഒരു പാഠം പഠിപ്പിക്കുന്നതെന്നുമാണ് താന്തോന്നിയുടെ പ്രമേയം. ജനപ്രിയ ഫോര്*മാറ്റില്* സിനിമയെടുത്തതും പൃഥ്വിരാജിന് അമാനുഷഭാവത്തിലുള്ളൊരു കഥാപാത്രത്തെ ഏല്**പ്പിച്ചുകൊടുത്തതും ഈ സിനിമയ്ക്ക് വിനയായി.
കോപിക്കുന്ന യുവാവായും പിന്നീട് ഇരുത്തം*വന്ന സ്വഭാവനടനായും വില്ലനുമായും മലയാളികളെ രസിപ്പിച്ച സുകുമാരന്റെ മക്കള്* ഏറ്റുമുട്ടിയപ്പോള്* പ്രേക്ഷകര്*ക്ക് എറെ പ്രതീക്ഷകളുണ്ടായിരുന്നു. തീരെ മോശം കഥാപാത്രമാണ് താന്തോന്നിയില്* പൃഥ്വിരാജിന് ലഭിച്ചത്. ഇന്ദ്രജിത്തിനാകട്ടെ, അഭിനയിച്ച് പൊലിപ്പിക്കാന്* പറ്റിയ ഒരു കഥ ലഭിച്ചു. അതിനാല്* തന്നെ ഈ ഏറ്റുമുട്ടലില്* നീതി ഉണ്ടായിരുന്നില്ല എന്നുതന്നെ പറയേണ്ടിവരും. ഇരുവര്*ക്കും അഭിനയിച്ച് പൊലിപ്പിക്കാന്* പറ്റിയ കഥാപാത്രങ്ങളെ ലഭിച്ചാലല്ലേ, ശരിക്കുള്ള ഏറ്റുമുട്ടല്* നടക്കൂ!
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks