-
പ്രേമം സിനിമയോടാണ്, തമന്നയോടല്ല: കാര്*ത്ത
‘പയ്യാ’ എന്ന സിനിമ തമിഴകം കീഴടക്കുകയാണ്. സൂര്യയുടെ സഹോദരന്* കാര്*ത്തി സൂപ്പര്*താര പകിട്ടിലേക്ക് ഉയരുകയും ചെയ്യുന്നു. കാര്*ത്തി - തമന്ന ജോഡികളുടെ പയ്യാ ഈ വര്*ഷത്തെ ബ്ലോക്*ബസ്റ്ററായി മാറുമ്പോള്* ഒരു ഗോസിപ്പിനും ചൂടു പിടിക്കുകയാണ്. കാര്*ത്തിയും തമന്നയും തമ്മില്* കടുത്ത പ്രണയത്തിലാണെന്ന ഗോസിപ്പാണ് കോടമ്പാക്കമാകെ പറന്നുനടക്കുന്നത്.
എന്നാല്*, ഇത്തരം ഗോസിപ്പുകളുണ്ടാകുമ്പോള്* സാധാരണ എല്ലാവരും ചെയ്യുന്നതു പോലെ കാര്*ത്തിയും തമന്നയും അത് നിഷേധിക്കുകയാണ്. “സിനിമയോടാണ് എനിക്ക് പ്രണയം, തമന്നയോടല്ല” - ചിരിയോടെ കാര്*ത്തി പറയുന്നു.
“തമ്മു(തമന്ന) എന്*റെ ഏറ്റവും നല്ല സുഹൃത്താ*ണ്. സിനിമയെക്കുറിച്ചാണ് ഞങ്ങള്* തമ്മില്* അധികവും സംസാരിക്കാറുള്ളത്. തമ്മു പൂര്*ണമായും പ്രൊഫഷണലാണ്. ഞങ്ങള്* പരസ്പരം അനുരാഗത്തിലല്ല. ഞങ്ങള്* രണ്ടുപേര്*ക്കും സിനിമയോടാണ് അനുരാഗം. തെലുങ്ക് സൂപ്പര്**ഹിറ്റായ വിക്രമര്*ക്കുഡു തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്* ഞാനും തമ്മുവും തന്നെയാണ് ജോഡി” - കാര്*ത്തി വ്യക്തമാക്കുന്നു.
വിക്രമര്*ക്കുഡുവില്* പൊലീസായും കള്ളനായും ഇരട്ടവേഷങ്ങളിലാണ് കാര്*ത്തി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്* നായികയായി തമന്നയെ നിര്*ദ്ദേശിച്ചത് കാര്*ത്തിയാണ്. അതുകൊണ്ടുതന്നെ, ഇരുവരും പ്രണയത്തിലാണെന്ന വാര്*ത്തയ്ക്ക് കൂടുതല്* മാനങ്ങള്* കൈവന്നിരിക്കുകയാണ്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks