Results 1 to 1 of 1

Thread: തിലകനെ 'അമ്മ'യില്* നിന്നും പുറത്താക്കി

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default തിലകനെ 'അമ്മ'യില്* നിന്നും പുറത്താക്കി


    താരസംഘടനയായ അമ്മയില്* നിന്നും നടന്* തിലകനെ പുറത്താക്കി. തിങ്കളാഴ്ച ചേര്*ന്ന അമ്മയുടെ എക്*സിക്യൂട്ടീവ് യോഗം ആണ് ഈക്കാര്യം തീരുമാനിച്ചത് .തിലകനും എക്*സിക്യൂട്ടീവ് കമ്മിറ്റിയും തമ്മില്* നടത്തിയ ചര്*ച്ചക്ക് ശേഷമാണ് അമ്മ പ്രസിഡന്റ് ഇന്നസന്റ് ഈക്കാര്യം പ്രഖ്യാപിച്ചത് .ഇത് കൂടാതെ അമ്മയില്* നിന്നും തിലകന്റെ ആജീവനാന്ത അംഗത്വവും റദ്ദാക്കിയിട്ടുണ്ട്.


    തിലകന് തുടര്*ന്നും സിനിമയില്* അഭിനയിക്കാമെന്നും അദ്ദേഹത്തിന്റെ കൂടെ അമ്മയുടെ അംഗങ്ങളും അഭിനയിക്കുമെന്നും അമ്മ പ്രസിഡന്റ് ഇന്നസന്റ് അറിയിച്ചു.
    എന്നാല്* അമ്മയുമായുള്ള ചര്*ച്ച ആരോഗ്യകരമായിരുന്നില്ലെന്ന് അമ്മ ഭാരവാഹികളുമായുള്ള ചര്*ച്ചയ്ക്കുശേഷംനടന്* തിലകന്* മാധ്യമപ്രവര്*ത്തകരോട് പറഞ്ഞിരുന്നു.തനിക്കു പറയാനുളളത്* കേള്*ക്കാന്* അമ്മ ഭാരവാഹികള്* തയാറായില്ലെന്നും മുന്*വിധിയോടെയാണ് യോഗം നടന്നതെന്നും തിലകന്* ആരോപിച്ചിട്ടുണ്ട് . ഇടവേള ബാബു തന്നെ മര്*ദ്ദിക്കാന്* വന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമ്മയ്ക്ക് മുന്നില്* ഖേദം പ്രകടിപ്പിക്കാന്* പറ്റുമോ എന്ന് അമ്മ ഭാരവാഹികള്* ചോദിച്ചതായും അദ്ദേഹം പറഞ്ഞു.

    'അമ്മ'യുടെ എക്*സിക്യൂട്ടീവ് യോഗം തിലകന്റെ വിശദീകരണം കേട്ടശേഷം നീണ്ട ചര്*ച്ചയ്ക്ക് ശേഷമാണ് പുറത്താക്കല്* തീരുമാനം കൈക്കൊണ്ടത്. തിലകന്* ആരോപണങ്ങളില്* ഉറച്ചുനിന്നതായും സംഘടനയുടെ അച്ചടക്കം നിലനിര്*ത്തുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തെ പുറത്താക്കേണ്ടി വന്നതെന്നും യോഗത്തിനുശേഷം ഇന്നസെന്റ് വിശദീകരിച്ചു.

    അതേസമയം, താരസംഘടനയായ ‘അമ്മ’യുടെ തിങ്കളാഴ്ച നടന്ന എക്സിക്യൂട്ടീവ് യോഗത്തില്* വച്ച് ഭാരവാഹിയായ ഇടവേള ബാബു തന്നെ തല്ലാന്* വന്നുവെന്ന് നടന്* തിലകന്* പറഞ്ഞു. ആരോഗ്യകരമായ ചര്*ച്ചയല്ല നടന്നതെന്നും യോഗത്തില്* നിന്ന് രണ്ടു തവണ ഇറങ്ങിപ്പോകാന്* താന്* തുനിഞ്ഞതായും യോഗശേഷം തിലകന്* മാധ്യമപ്രവര്*ത്തകരോടു വെളിപ്പെടുത്തി.

    തിലകനുമായുള്ള പ്രശ്നപരിഹാരത്തിനായാണ് ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം തിങ്കളാഴ്ച വിളിച്ചു ചേര്*ത്തത്. ഇന്നസെന്*റ്, മോഹന്*ലാല്*, ഗണേഷ്കുമാര്*, ഇടവേള ബാബു, ജഗദീഷ്, ഗീതു മോഹന്**ദാസ്, കുക്കു പരമേശ്വരന്* തുടങ്ങി 10 പേരാണ് യോഗത്തില്* സംബന്ധിച്ചത്. എന്നാല്* യോഗത്തിലുണ്ടായ ചര്*ച്ച ആരോഗ്യകരമായിരുന്നില്ലെന്ന് തിലകന്* പറഞ്ഞു.

    “ഖേദം പ്രകടിപ്പിക്കണമെന്ന് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി എന്നോട് ആവശ്യപ്പെട്ടു. അതു സാധ്യമല്ല എന്ന് ഞാന്* അറിയിച്ചു. എനിക്കെതിരെയുണ്ടായ തൊഴില്* നിഷേധത്തെപ്പറ്റി ഞാന്* സംസാരിച്ചു. എന്നാല്* യോഗത്തില്* എനിക്ക് അനുകൂലമായി ആരും സംസാരിച്ചില്ല. ഇതിനിടെ മൂന്നു തവണ യോഗത്തില്* രൂക്ഷമായ വാക്കേറ്റമുണ്ടായി. ഇടവേള ബാബു എന്നെ തല്ലാന്* വന്നു. ഇന്നസെന്*റ്* ഇടപെട്ടാണ് ഇടവേള ബാബുവിനെ പിന്തിരിപ്പിച്ചത്. ഇടവേള ബാബുവും ഗണേഷ് കുമാറും കലാകാരന്**മാര്*ക്ക് ചേര്*ന്ന വിധത്തിലല്ല എന്നോടു പെരുമാറിയത്” - തിലകന്* പറഞ്ഞു.

    “ഞാന്* മാപ്പു പറയില്ല, കീഴടങ്ങുകയുമില്ല. അമ്മയുടെ എക്സിക്യൂട്ടീവ് നടത്തിയ ഈ ചര്*ച്ച മുന്**വിധിയോടെയുള്ളതാണോ എന്ന് ഞാന്* സംശയിക്കുന്നു. യോഗത്തില്* നിന്ന് രണ്ടു തവണ ഞാന്* ഇറങ്ങിപ്പോകാന്* തുനിഞ്ഞതാണ്. കുക്കു പരമേശ്വരനും ഗീതു മോഹന്**ദാസും എന്നെ അതില്* നിന്ന് പിന്തിരിപ്പിച്ചു. അതുകൊണ്ടു മാത്രമാണ് ഞാന്* യോഗത്തില്* തുടര്*ന്നും പങ്കെടുത്തത്. എന്*റെ കാര്യത്തില്* തീരുമാനമെടുക്കാനുള്ള അധികാരം അമ്മയുടെ എക്സിക്യൂട്ടീവിനുണ്ട്. ആ തീരുമാനത്തിനായി ഞാന്* കാത്തിരിക്കുകയാണ്. തീരുമാനം വന്നതിനു ശേഷം ഭാവി കാര്യങ്ങള്* തീരുമാനിക്കും” - തിലകന്* അറിയിച്ചു.
    Last edited by rameshxavier; 04-06-2010 at 06:45 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •