ഭ്രമരത്തിന് ശേഷം സംവിധായകന്* ബ്ലെസി ഒരു നീണ്ട ഇടവേള എടുത്തിരിക്കുകയാണ്. തന്*റെ പുതിയ ചിത്രത്തിന് മലയാളത്തില്* ആരും പറഞ്ഞിട്ടില്ലാത്ത കഥയും പുതിയ ആഖ്യാന ശൈലിയും ഉണ്ടായിരിക്കണമെന്ന് ബ്ലെസിക്ക് നിര്*ബന്ധമുണ്ട്. അതുകൊണ്ടു തന്നെ ഏറെ അന്വേഷണങ്ങള്*ക്കും ഗവേഷണങ്ങള്*ക്കും ശേഷം ഒരു കഥയില്* ബ്ലെസി ലാന്*ഡ് ചെയ്തിരിക്കുകയാണ്.


മമ്മൂട്ടി, മോഹന്*ലാല്* എന്നിവരിലെ അഭിനയപ്രതിഭയ്ക്ക് വെല്ലുവിളിയുയര്*ത്തുന്ന കഥാപാത്രങ്ങളെ പതിവായി സൃഷ്ടിക്കുന്ന ബ്ലെസി ഇത്തവണ അല്*പ്പം ചുവടുമാറി ചവിട്ടുകയാണ്. യംഗ് സൂപ്പര്*സ്റ്റാര്* പൃഥ്വിരാജാണ് ബ്ലെസി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നായകന്*.

പൃഥ്വിയും ബ്ലെസിയും ആദ്യമായാണ് ഒന്നിക്കുന്നത്. കഥ ഇഷ്ടമായ പൃഥ്വി സമ്മതം മൂളിക്കഴിഞ്ഞു. തിരക്കഥ പൂര്*ത്തിയാകുന്നതിനനുസരിച്ച് ഡേറ്റ് നല്*കാമെന്ന് പൃഥ്വി സംവിധായകന് വാക്കുനല്*കിയിരിക്കുകയാണ്.

പൂര്*ണമായും ഗള്*ഫ് മരുഭൂമികളില്* ചിത്രീകരിക്കുന്ന ഈ സിനിമ ഓഗസ്റ്റ് ആദ്യവാരത്തോടെ ആരംഭിക്കാനാണ് ബ്ലെസി ആലോചിച്ചിരിക്കുന്നത്. കാഴ്ച, തന്**മാത്ര, പളുങ്ക്, കല്*ക്കട്ട ന്യൂസ്, ഭ്രമരം എന്നിവയ്ക്കു ശേഷമെത്തുന്ന ബ്ലെസിച്ചിത്രമെന്ന നിലയില്* ഏറെ പ്രതീക്ഷയാണ് മലയാള സിനിമാലോകം ഈ ചിത്രത്തിന് നല്*കിയിരിക്കുന്നത്.