താന്* എന്നും പരീക്ഷണങ്ങളില്* വിശ്വസിക്കുന്ന നടനാണെന്ന് മെഗാസ്റ്റാര്* മമ്മൂട്ടി. 2009ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്*ഡ് ലഭിച്ചതിനെക്കുറിച്ച് ദുബായില്* ഒരു പ്രമുഖ ടി വി ചാനലിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


“അവാര്*ഡ് നേടിയതില്* സന്തോഷമുണ്ട്. ഏറെ അവാര്*ഡുകള്* ലഭിച്ചിട്ടുണ്ട്. അതിലുമേറെ തവണ അവാര്*ഡുകള്* ലഭിക്കാതിരുന്നിട്ടുണ്ട്. അതെന്തായാലും, ഞാന്* പരീക്ഷണങ്ങളില്* വിശ്വസിക്കുന്ന ഒരാളാണ്. എപ്പോഴും പരീക്ഷണങ്ങള്* നടത്താന്* ആഗ്രഹിക്കുന്നു. ഓരോ സിനിമയിലും രൂപത്തിലും ഭാവത്തിലും അഭിനയത്തിലും വ്യത്യസ്തതകള്* സൃഷ്ടിക്കാന്* ശ്രമിക്കുന്നു. എന്നാല്* എല്ലാ പരീക്ഷണങ്ങളും നന്നായി സ്വീകരിക്കപ്പെടുന്നു എന്ന് പറയാനാവില്ല” - മമ്മൂട്ടി പറഞ്ഞു.

പഴശ്ശിരാജയുടെ അത്രയും ശ്രമകരമല്ലായിരുന്നു പാലേരിമാണിക്യത്തിലെ അഭിനയമെങ്കിലും മികച്ച നടനുള്ള പുരസ്കാരം പാലേരിമാണിക്യത്തിലൂടെയാണ് മമ്മൂട്ടിക്ക് ലഭിച്ചത്. എന്നാല്* അതേക്കുറിച്ച് മലയാളത്തിന്*റെ മഹാനടന് വ്യക്തമായ അഭിപ്രായമുണ്ട്.

“മൂന്നു വര്*ഷത്തിലധികം ദിവസങ്ങളെടുത്ത് ചിത്രീകരിച്ചതാണ് പഴശ്ശിരാജ. എന്നാല്* പാലേരിമാണിക്യത്തിന് ദിവസങ്ങള്* മാത്രമേ എടുത്തുള്ളൂ. എത്ര ദിവസമെടുത്ത് ചിത്രീകരിച്ചു എന്നത് ഒരു സിനിമയെ സംബന്ധിച്ച് വിഷയമാവാറില്ല. 10 ദിവസമെടുത്ത് ചിത്രീകരിക്കുന്ന സിനിമയ്ക്കും 100 ദിവസമെടുത്ത് ചിത്രീകരിക്കുന്ന സിനിമയ്ക്കും ഒരേ പരിഗണന മാത്രമേ ലഭിക്കുകയുള്ളൂ.” - മമ്മൂട്ടി വ്യക്തമാക്കി.

സമാന്തര സിനിമകളിലും കൊമേഴ്സ്യല്* സിനിമകളിലും ഒരുപോലെ തിലങ്ങുന്ന നടനാണ് മമ്മൂട്ടി. തുടര്*ന്നും താന്* അങ്ങനെയായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. “ഞാന്* സമാന്തര സിനിമകളിലൂടെ വന്ന ആളാണ്. പിന്നീടാണ് കൊമേഴ്സ്യല്* സിനിമകളുടെ ഭാഗമായത്. രണ്ടു തരം സിനിമകളിലും അഭിനയിക്കുന്ന രീതി തുടരും” - അദ്ദേഹം പറഞ്ഞു.

ഇത് അഞ്ചാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മമ്മൂട്ടിക്ക് ലഭിക്കുന്നത്. 1984(അടിയൊഴുക്കുകള്*), 1989(ഒരു വടക്കന്* വീരഗാഥ, മഹായാനം, മൃഗയ), 1993(വിധേയന്*, പൊന്തന്* മാട, വാത്സല്യം), 2004(കാഴ്ച) എന്നീ വര്*ഷങ്ങളിലാണ് മുമ്പ് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.