1998ല്* പുറത്തിറങ്ങിയ ‘ഹരികൃഷ്ണന്*സ്’ എന്ന ചിത്രം ഓര്*മ്മയില്ലേ? മലയാള പ്രേക്ഷകര്*ക്ക് വിവാദങ്ങളുടെ പേരിലെങ്കിലും മറക്കാനാവാത്ത ചിത്രമാണ് അത്. ഫാസില്* സംവിധാനം ചെയ്ത ആ ചിത്രത്തില്* മമ്മൂട്ടിയും മോഹന്*ലാലുമായിരുന്നു നായകന്**മാര്*. ഹിന്ദിയിലെ താരസുന്ദരി ജൂഹി ചൌളയായിരുന്നു നായിക. ഇരട്ട ക്ലൈമാക്സ് ആണ് ആ ചിത്രത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത്.

മോഹന്*ലാലോ മമ്മൂട്ടിയോ, ആരാണ് നായികയെ സ്വന്തമാക്കേണ്ടത് എന്നതായിരുന്നു ഫാസിലിനെ കുഴപ്പിച്ച ചോദ്യം. ഒടുവില്* പകുതി പ്രിന്*റുകളില്* ലാലിന് ജൂഹിയെ കിട്ടുന്നതായും ബാക്കി പകുതിയില്* ജൂഹിയെ മമ്മൂട്ടി നേടുന്നതായും ചിത്രീകരിച്ചു. ചിത്രം തിയേറ്ററുകളിലെത്തിയപ്പോള്* ഇരട്ട ക്ലൈമാസ് വന്* വിവാദമാണ് സൃഷ്ടിച്ചത്.

ഇപ്പോഴിതാ, ജൂഹി ചൌളയെ സ്വന്തമാക്കാന്* മോഹന്*ലാലിന് വീണ്ടും ഒരു അവസരം. ഇത്തവണ മത്സരത്തിന് മമ്മൂട്ടി ഉണ്ടാകുകയുമില്ല. അതേ, ഷാജി എന്* കരുണ്* സംവിധാനം ചെയ്യുന്ന ‘ഗാഥ’ എന്ന ചിത്രത്തിലാണ് മോഹന്*ലാലിന് ജൂഹി നായികയാകുന്നത്. ടി പത്മനാഭന്*റെ ‘കടല്*’ എന്ന ചെറുകഥയാണ് ഈ സിനിമയ്ക്ക് ആധാരം.

മോഹന്*ലാലിന്*റെ ഭാര്യയായാണ് ജൂഹി ഗാഥയില്* അഭിനയിക്കുന്നത്. ആദ്യം ജയാ ബച്ചനെയും പിന്നീട് മാധുരി ദീക്ഷിതിനെയും മോഹന്*ലാലിന്*റെ ഭാര്യാവേഷത്തിനായി ആലോചിച്ചതാണ്. ഒടുവിലാണ് സംവിധായകന്* ജൂഹിയിലെത്തിയത്. ഈ ചിത്രത്തില്* മോഹന്*ലാലിന് ഒരു മകളും ഉണ്ട്.

സംഗീതസാന്ദ്രമായ ഒരു ചിത്രമായിരിക്കും ഗാഥ. ഹോളിവുഡില്* നിന്നുള്ള സാങ്കേതികവിദഗ്ധര്* ഈ ചിത്രവുമായി സഹകരിക്കുന്നുണ്ട്. ലഡാക്കിലാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. വാനപ്രസ്ഥത്തിന്*റെ ക്യാമറാമാനായ റെനറ്റോ ബര്*ട്ടോയാണ് ഗാഥയ്ക്കും ഛായാഗ്രഹണം നിര്*വഹിക്കുന്നത്. ഇളയരാജയാണ് സംഗീതം. കലാസംവിധാനം തോട്ടാധരണി. ചെന്നൈ, വിയന്ന എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്*ത്തിയാകും.