-
ഇന്ത്യ തോറ്റു; ഓസീസ്*, ലങ്ക സെമിയില്*
മൂന്നാമത് ട്വന്റി-20 ലോകകപ്പില്* നാണം കെട്ട തോല്**വിയോടെ സെമി കാണാതെ ഇന്ത്യ പുറത്ത്. സൂപ്പര്* എട്ടിലെ തുടര്*ച്ചയായ മൂന്നാം മത്സരത്തിലും പരാ*ജയപ്പെട്ടാണ് ഇന്ത്യ പുറത്തായത്. അവസാന മത്സരത്തില്* ശ്രീലങ്ക അഞ്ചു വിക്കറ്റിനാണ് ഇന്ത്യയെ തോല്*പ്പിച്ചത്. മറ്റൊരു മത്സരത്തില്* വെസ്റ്റിന്*ഡീസിനെ ഓസീസ് തോല്*പ്പിച്ചു. ഇതോടെ ഓസ്ട്രേലിയയും ശ്രീലങ്കയും സെമിയില്* കടന്നു.
നിര്*ണായക മത്*സരത്തില്* ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റിന്* 163 റണ്*സെടുത്തു. എന്നാല്*, അവസാന പന്തില്* കപുഗഢേര നേടിയ സിക്*സിലൂടെ ലങ്ക വിജയം നേടി*. ലങ്കയെ കുറഞ്ഞത്* 20 റണ്*സിനെങ്കിലും തോല്*പ്പിക്കണമെന്നുള്ളതിനാല്* സ്കോര്* ഉയര്*ത്താന്* ഇന്ത്യ ശ്രമിച്ചെങ്കില്* അവസാന ഓവറുകളില്* വേണ്ടത്ര റണ്*സ് നേടാന്* കഴിഞ്ഞില്ല. അര്*ദ്ധസെഞ്ച്വറി നേടിയ സുരേഷ്* റെയ്*ന (63), ഗംഭീര്* (41), ധോണി (23 നോട്ടൗട്ട്*) എന്നിവരുടെ മികവിലാണ്* ഇന്ത്യ 163 റണ്*സ് നേടിയത്*.
ഗംഭീറും റെയ്*നയും പുറത്തായശേഷം ഇന്ത്യന്* സ്കോര്* ബോര്*ഡിന്റെ വേഗം കുറഞ്ഞു. ആദ്യ 60 പന്തില്* 90 റണ്*സെടുത്ത ഇന്ത്യ പിന്നെ 60 പന്തില്* 73 റണ്*സാണ്* നേടിയത്*. സെമിസാധ്യത നിലനിര്*ത്താന്* തുടക്കത്തില്* തന്നെ ശ്രദ്ധിച്ചു കളിച്ച നെഹ്*റയെ ആദ്യപന്തില്* ബൗണ്ടറിയടിച്ച്* മാഹേല (4) മറുപടി നല്*കിത്തുടങ്ങിയെങ്കിലും പെട്ടെന്ന് പുറത്തായി. അടുത്ത ഓവറില്* വിനയ്കുമാര്* ജയസൂര്യയെ (0) മടക്കി.
രണ്ടിന്* ആറ്* എന്നനിലയില്* നിന്ന്* ദില്*ഷനും (33) സംഗയും ചേര്*ന്ന്* മുന്നേറ്റം തുടങ്ങി. തുടര്*ന്ന്* ക്ഷമയോടെ കളിച്ച സംഗക്കാരയും മാത്യൂസും ആദ്യ പതിനഞ്ച് ഓവറില്* ലങ്കയെ 100 റണ്*സിലെത്തിച്ചു. സംഗക്കാരയെ (44) പുറത്താക്കിയെങ്കിലും ഏഞ്ചലോ മാത്യൂസും കപുഗഡേരയും ഇന്ത്യയുടെ സെമിസ്വപ്നങ്ങള്* തകര്*ക്കുകയായിരുന്നു.
രണ്ടാം മത്സരത്തില്* ടോസ്* നേടിയ വിന്*ഡീസ്* ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സെമി ഫൈനലില്* പ്രവേശിക്കാന്* വന്* മാര്*ജിനില്* വിജയം കാണേണ്ടിയിരുന്ന വിന്*ഡീസ് കുറഞ്ഞ സ്കോറിന് പുറത്താകുകയായിരുന്നു. പത്തൊമ്പതാം ഓവറിലെ അവസാന പന്തില്* 105 റണ്*സിന്* വിന്*ഡീസ്* പുറത്തായി.
മറുപടി ബാറ്റിംഗാരംഭിച്ച ഓസീസ് വെടിക്കെട്ടോടെയാണ്* തുടങ്ങിയത്*. 16.2 ഓവറില്* തന്നെ ഓസ്ട്രേലിയ ലക്*ഷ്യം കണ്ടു.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks