-
പൃഥ്വി ഇനി കുളിക്കില്ല, പുറം*ലോകം കാണില്ല

യുവ സൂപ്പര്*താരം പൃഥ്വിരാജ് ഇനി കുളിക്കില്ല. പുറം*ലോകം കാണുകയുമില്ല. പൃഥ്വിക്ക് എന്താണ് പറ്റിയതെന്ന് ആലോചിച്ച് തല കേടാക്കുകയാണോ? പ്രത്യേകിച്ച് ഒന്നും പറ്റിയിട്ടില്ല. ബ്ലെസി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്* പൃഥ്വിയുടെ കഥാപാത്രം ഇങ്ങനെ ഒരാളാണ്. വര്*ഷങ്ങളോളം പുറം*ലോകം കാണാതെയും കുളിക്കാതെയും ജീവിക്കുന്ന ഒരാള്*!
ഗള്*ഫിലെ മരുഭൂമികളിലാണ് ഈ സിനിമയുടെ കഥ നടക്കുന്നത്. നജീബ് എന്നാണ് പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്*റെ പേര്. മരുഭൂമിയില്* അയാള്*ക്ക് ആടുമേയ്ക്കലാണ് ജോലി. അറബികളുടെ ആട്ടും*തുപ്പുമേറ്റ് ആടുകളുടെ ഇടയില്* ഒരു ജീവിതം. ശരിയായ ഭക്ഷണമില്ല, കിടക്കാനൊരു സ്ഥലമില്ല. മിക്കപ്പോഴും കുടിക്കാന്* വെള്ളം പോലും കിട്ടാത്ത അവസ്ഥ. ആടുകള്*ക്ക് ആഹാരം കൊടുക്കുകയും പാല്* കറക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്തുകൊണ്ട് പൊള്ളുന്ന മണലാരണ്യത്തില്* അയാള്* ജീവിക്കുന്നു. രക്ഷപ്പെടാമെന്നു വച്ചാല്*, അറബികളുടെ കണ്ണുവെട്ടിച്ച് അത് സാധ്യവുമല്ല.
പ്രശസ്ത സാഹിത്യകാരന്* ബെന്യാമിന്* എഴുതിയ ‘ആടുജീവിതം’ എന്ന നോവലിനെ അധികരിച്ചാണ് ബ്ലെസി ഈ ചിത്രം തയ്യാറാക്കുന്നത്. ഈ നോവലിനാണ് ഇത്തവണ കേരള സാഹിത്യ അക്കാദമി അവാര്*ഡ് ലഭിച്ചത്. ലാല്* ജോസ് ഈ നോവല്* സിനിമയാക്കാന്* ആഗ്രഹിച്ചിരുന്നു. എന്നാല്* ‘അറബിക്കഥ’ ഒരിക്കല്* പറഞ്ഞതിനാലാവണം ലാല്* ജോസ് പിന്**മാറിയത്. എന്തായാലും ബ്ലെസി ഈ സിനിമയുടെ തിരക്കഥ പൂര്*ത്തിയാക്കിക്കഴിഞ്ഞു.
പൂര്*ണമായും ഗള്*ഫ് മരുഭൂമികളില്* ചിത്രീകരിക്കുന്ന ഈ സിനിമ ഓഗസ്റ്റ് ആദ്യവാരത്തോടെ ആരംഭിക്കാനാണ് ബ്ലെസി ആലോചിക്കുന്നത്. കാഴ്ച, തന്**മാത്ര, പളുങ്ക്, കല്*ക്കട്ട ന്യൂസ്, ഭ്രമരം എന്നിവയ്ക്കു ശേഷമെത്തുന്ന ബ്ലെസിച്ചിത്രമെന്ന നിലയില്* ഏറെ പ്രതീക്ഷയാണ് മലയാള സിനിമാലോകം ഈ ചിത്രത്തിന് നല്*കിയിരിക്കുന്നത്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks