-
മനോജും ഉര്*വശിയും പിരിയുന്നില്ല?

മനോജ് കെ ജയന്* - ഉര്*വശി ദമ്പതികള്* വീണ്ടും വാര്*ത്തകളില്* നിറയുകയാണ്. ഇരുവരുടെയും വിവാഹജീവിതത്തിലെ താളപ്പിഴകള്* വിവാഹമോചനം വരെയെത്തിയതാണ്. കേസ് ഇപ്പോഴും നടക്കുന്നു. എന്നാല്* ഇപ്പോഴിതാ, ഒരു പുതിയ വാര്*ത്ത - മനോജും ഉര്*വശിയും പിരിയുന്നില്ല!
മലയാളത്തിലെ ഒരു പ്രമുഖ മാധ്യമമാണ് ഇക്കാര്യം റിപ്പോര്*ട്ട് ചെയ്തത്. മനോജ് കെ ജയനും ഉര്*വശിയും വൈകാതെ ഒരുമിച്ച് താമസം തുടങ്ങുമെന്നാണ് റിപ്പോര്*ട്ടില്* പറയുന്നത്. പരസ്പരം സംസാരിച്ച് പ്രശ്നങ്ങള്* പരിഹരിക്കാന്* ഉര്*വശിയും മനോജും ശ്രമിച്ചുവരികയാണെന്നാണ് വാര്*ത്തകള്*.
പ്രണയവിവാഹിതരാണ് ഉര്*വശിയും മനോജും. എന്നാല്* ഒരു മകള്* ജനിച്ചശേഷം ഇവരുടെ ജീവിതത്തിന്*റെ താളം തെറ്റാന്* തുടങ്ങി. ഒടുവില്* കേസ് കുടുംബക്കോടതിയിലെത്തി.
ഇപ്പോള്* ഉര്*വശിയുടെയും മനോജിന്*റെയും സുഹൃത്തുക്കളും ബന്ധുക്കളും മുന്**കൈയെടുത്ത് ഇരുവരെയും വീണ്ടും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്* ഊര്*ജ്ജിതമാക്കിയിരിക്കുകയാണ്. ഇരുവരുടെയും ഭാഗത്തുനിന്ന് പോസിറ്റീവായ പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് അറിയുന്നത്.
-
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks