-
കാര്യസ്ഥനായി ദിലീപ്; സംവിധാനം സിബിയുടെ സ
ഉദയ്*കൃഷ്ണ - സി ബി കെ തോമസ് ടീമിന്*റെ പുതിയ തിരക്കഥയില്‍* ദിലീപ് നായകനാകുന്നു. ‘കാര്യസ്ഥന്*’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിബി കെ തോമസിന്*റെ സഹോദരന്* തോംസണ്‍* കെ തോമസ്. ടൈറ്റില്‍* റോളിലാണ് ദിലീപ് അഭിനയിക്കുന്നത്. പാപ്പി അപ്പച്ചയ്ക്ക് ശേഷം ദിലീപിന്*റെ കോമഡി മസാലയാണ് ഈ സിനിമ.
ചിത്രത്തിലെ നായിക പുതുമുഖമാണ്. ഒരു റിയാലിറ്റി ഷോയിലെ അവതാരകയാണെന്നാണ് സൂചന. മലയാളത്തിലെ നാല്*പ്പതോളം പ്രശസ്ത താരങ്ങള്‍* അണിനിരക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും കാര്യസ്ഥന്*. ആന്‍*റോ ജോസഫ് നിര്*മ്മിക്കുന്ന ഈ സിനിമയില്‍* സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാര്‍* തുടങ്ങിയവരും അഭിനയിക്കുന്നു.
നാലു വര്*ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദിലീപ് ചിത്രത്തില്‍* സുരാജ് വെഞ്ഞാറമ്മൂട് അഭിനയിക്കുന്നത്. ‘റോമിയോ’ ആണ് ഇവര്‍* ഒന്നിച്ച അവസാന ചിത്രം. ഈ സിനിമ പരാജയപ്പെട്ടതോടെ ദിലീപിന്*റെ സിനിമകളില്‍* നിന്ന് സുരാജ് ഒഴിവാക്കപ്പെടുകയായിരുന്നു. എന്നാല്‍* പിന്നീട് ദിലീപ് ചിത്രങ്ങള്‍* ഒന്നൊന്നായി തകര്*ന്നടിയുകയും സുരാജ് മലയാളത്തിലെ നമ്പര്‍* വണ്‍* കോമഡി താരമായി മാറുകയും ചെയ്തു. മമ്മൂട്ടി, മോഹന്‍*ലാല്‍* ചിത്രങ്ങള്‍*ക്കു പോലും സുരാജ് അവിഭാജ്യ ഘടകമായതോടെയാണ് തന്*റെ ചിത്രങ്ങളില്‍* സുരാജിനെ തുടര്‍*ന്നും സഹകരിപ്പിക്കാന്‍* ദിലീപ് തീരുമാനിച്ചത്.
പോക്കിരിരാജ, ക്രിസ്ത്യന്‍* ബ്രദേഴ്സ് എന്നീ മെഗാ പ്രൊജക്ടുകള്‍*ക്കു ശേഷം സിബി - ഉദയന്‍**മാരുടെ തിരക്കഥ എന്നതുതന്നെയാണ് കാര്യസ്ഥന്*റെ പ്രധാന പ്രത്യേകത. ഉടന്‍* ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമ ദിലീപിന്*റെ റംസാന്* റിലീസാണ്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks