നടന്* ശ്രീനാഥ് മരിക്കുന്നതിനു മുമ്പുതന്നെ ‘ശിക്കാര്*’ എന്ന ചിത്രത്തിന്*റെ അണിയറപ്രവര്*ത്തകര്* തന്നെ ബുക്കുചെയ്തിരുന്നതായി നടന്* ലാലു അലക്സ് വെളിപ്പെടുത്തി. തന്നെ ബുക്കു ചെയ്യുന്നതിനു മുമ്പുതന്നെ പടത്തില്* നിന്ന് ശ്രീനാഥിനെ ക്യാന്*സല്* ചെയ്തിരുന്നതായും ലാലു അലക്സ് പറഞ്ഞു. ഒരു പ്രമുഖ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ലാലു അലക്സ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ശിക്കാര്* എന്ന ചിത്രത്തില്* നിന്ന് തന്നെ മാറ്റുകയും പകരം ആ വേഷത്തിലേക്ക് ലാലു അലക്സിനെ തീരുമാനിക്കുകയും ചെയ്തതില്* മനം*നൊന്താണ് ശ്രീനാഥ് ജീവനൊടുക്കിയതെന്ന് വാര്*ത്തകള്* പരന്നിരുന്നു. എന്നാല്* ശിക്കാറിന്*റെ അണിയറപ്രവര്*ത്തകര്* ഇക്കാര്യം നിഷേധിക്കുകയാണ് ചെയ്തത്. സിനിമയുടെ ചിത്രീകരണം പൂര്*ത്തിയായ ശേഷമാണ് ‘ശ്രീനാഥ മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പേ ആ ചിത്രത്തിലേക്ക് എന്നെ ബുക്കുചെയ്തിരുന്നു’ എന്ന് ലാലു അലക്സ് തുറന്നു പറയുന്നത്.

“ആ സംഭവത്തിന് മൂന്നു ദിവസം മുമ്പേ എന്നെ ബുക്കു ചെയ്തു. ഞാന്* എന്*റെ നിബന്ധനകള്* പറഞ്ഞു, അവര്* അനുസരിച്ചു. ഞാന്* പോയി. ശ്രീനാഥിനെ അതിനൊക്കെ മുമ്പേ ക്യാന്*സല്* ചെയ്തിരുന്നു. അത്രയേ എനിക്കറിയൂ” - ലാലു അലക്സ് പറയുന്നു.

ശ്രീനാഥിനെപ്പറ്റി വളരെ നല്ല അഭിപ്രായമാണ് ലാലു അലക്സിനുള്ളത്. “ശ്രീനാഥ് എന്*റെ സഹപ്രവര്*ത്തകനായിരുന്നു. അദ്ദേഹം ഒരു ചള്ളു മനുഷ്യനല്ല, നല്ലവനാണ്. ജീവിതത്തില്* പരാജയങ്ങളും സങ്കടങ്ങളും ദുഃഖങ്ങളുമില്ലാത്ത ഏതു മനുഷ്യനാണുള്ളത്? ചിലര്*ക്ക് പിടിച്ചുനില്*ക്കാന്* കഴിയാതെവരും. ചിലര്*ക്കു കഴിയും.” - ലാലു വ്യക്തമാക്കി.

ശിക്കാറിന്*റെ സെറ്റ് വളരെ നല്ല അനുഭവമായിരുന്നു എന്ന് ലാലു അലക്സ് പറഞ്ഞു. മോഹന്*ലാലിന്*റെ സെറ്റായതുകൊണ്ടും വലിയ ക്യാന്**വാസായതുകൊണ്ടും ആസ്വദിച്ച് അഭിനയിക്കാന്* കഴിഞ്ഞതിന്*റെ ആവേശത്തിലാണ് ലാലു അലക്സ്.