-
കല്യാണ കച്ചവടം ............ A Good short story
കല്യാണ കച്ചവടം
ഇന്ദുലേഖ അണിഞ്ഞോരുങ്ങുകയാണ് .....
ഇന്ദുലേഖ എന്ന ഇന്ദു ടീച്ചര്‍* ..
പട്ടുസാരി ചുറ്റി.. കണ്ണെഴുതി .. പൊട്ടുവച്ച് .
ചന്ദനം തൊട്ടു..മുല്ലമാല ചൂടി ..
എന്തൊക്കെ ചെയ്തിട്ടും ,എത്ര ഒരുങ്ങിയിട്ടും അവള്*ക്കു മതിവരുന്നില്ല..
കാരണം ഇന്നവെള പെണ്ണ് കാണാന്‍* വരികയാണ്*..നന്ദഗോപന്*!!
അവളുടെ നന്ദേട്ടന്* ...
8 വര്*ഷമായി ഇന്ദുവിന്റെ മനസ്സില്‍* നന്ദന്* കയറി പറ്റിയിട്ട്..
വെറുതെ അങ്ങിനെ ഓടിവന്നു കയറിയതൊന്നുമല്ല..
വളരെ പണിപ്പെട്ടു ; . നന്ദന്*..അവളുടെ മനസിന്* വേണ്ടി ..
വളരെക്കാലം പുറകെ നടന്നു. നടന്നു മടുത്തിട്ടും അവന്*
പിന്തിരിഞ്ഞിരുന്നില്ല ..
പക്ഷെ ..അന്നൊരു ദിവസം കൂട്ടുകാരുടെ മുന്നില്‍* വച്ചുള്ള
ഇന്ദുവിന്റെ അപമാനിക്കല്‍* മാത്രം ..
അവനു താങ്ങാനായില്ല ..ഭ്രാന്ത് പിടിച്ച ഒരു നിമിഷത്തില്‍* അവനതിനു ശ്രമിച്ചു ..
മരണത്തോട് മല്ലടിച് ബോധം തിരിച്ചു
കിട്ടുമ്പോള്‍* ..കുറ്റബോധത്തോടെ അതിലേറെ സങ്കടത്തോടെ
സ്നേഹത്തോടെ അവള്* അരികില്‍* ഉണ്ടായിരുന്നു ...
സ്നേഹിച്ചു ..5 വര്*ഷം ..pdc കാരി ആയിരുന്ന ഇന്ദു ആ സമയംകൊണ്ട് ബിരുദവും എടുത്തു ..
കോളേജു വിടാന്‍* വൈകുമ്പോള്‍* വിഷമിക്കുന്ന ഇന്ദു ..
പുറത്ത് കാത്തു നിന്നു മടുക്കുന്ന നന്ദന്*..
നാട്ടില്‍* വച്ച് അമ്പലത്തിലോ .. ബസ്റ്റൊപ്പിലോ കണ്ടാല്‍* ഒരു
നോട്ടം..ഒരു പുഞ്ചിരി അത്ര മാത്രം.
പക്ഷേ നാടുകാരില്‍* പലര്*ക്കും അറിയാം..ആ ചിരിയുടെയും
നോട്ടത്തിന്റെയും അര്*ഥം ..
ഒന്നുകൂടി അവസാനമായി അവള്* കണ്ണാടിയില്‍* നോക്കി ...
നന്നായിടുണ്ട്..മനസ്സില്‍* ഉറപ്പുവരുത്തി
3 വര്*ഷായി ഗള്*ഫിലായിരുന്നു നന്ദേട്ടന്* ...
നാട്ടില്‍* വന്നിട്ട് 2..3.. ആഴ്ചയായി.. അതിനിടെ 3 വട്ടം കണ്ടു
സ്കൂളില്‍* പഠിപ്പിക്കാന്‍* പോയപ്പോള്‍* ...
ബൈക്കില്‍* ഏതിരെ പോയപ്പോ..കുറച് കൂടെ വെളുത്തു സുന്ദരനായിട്ടുണ്ട് .
പൂച്ചകണ്ണുകള്‍*ക്ക്* മൂര്‍*ച്ച വീണ്ടും കൂടിയത് പോലെ.. നന്ദന്റെ സ്നേഹം ആദ്യം നിരസിക്കാനുള്ള കാരണം പോലും
അവന്റെ ആ സൌന്ദര്യമായിരുന്നു.
അവനു ഞാന്‍* ചേരില്ല എന്നൊരു തോന്നല്‍* .....
കണ്ടപ്പോ സംസാരിക്കാനൊന്നും കഴിഞ്ഞില്ല ..
അല്ലങ്കിലും റോഡില്‍* വച്ച് എന്ത് മിണ്ടാന്‍* ? നന്തേട്ടന്* ലീവിന് വന്നതില്‍* പിന്നെ നാട്ടുകാരില്‍* ചിലരുടെ ചോദ്യാ സഹിക്കാനാകത്തെ ...
എന്നാ ഇന്ദു കല്യാണം ?
ഇനിപ്പോ പെണ്ണുകാണല്‍* കഴിഞ്ഞു തിയ്യതി കുറിച്ചാല്‍*..അവരില്‍* ചിലര്‍*ക്ക് പണിയാകും ..
പന്തലുകാരന്* നാണുവിന് .
ദേഹണ്ടക്കാരന്* മൂസതിന് ..
പൂക്കടക്കാരന്* വാസുവേട്ടന് ....
തട്ടാന്‍* പൊന്നപ്പന്
പിന്നെയും പിന്നെയും കുറെ പേര്*ക്ക് ..
ഓര്*ത്തു നോക്കവേ അവള്*ക്കു ചിരി വന്നു ..
ഇന്ദു ഒന്നുകൂടി കണ്ണാടിയില്‍* നോക്കി..വണ്ണം വച്ചുവോ ഞാന്‍* ? ആദ്യമേ ..സ്ലിം ബ്യു ട്ടികളെ ആണിഷ്ടം എന്ന് എപ്പൊഴും പറയാറുള്ളതാ നന്ദേട്ടന്* ..!
വന്ന അന്ന് മുതല്‍* ഭക്ഷണം കുറച് ഒന്നുകൂടി മെലിയാന്‍* നോക്കിയതുമാ ..
ഈ സാരിയുെട കുഴപ്പമാണ് എങ്കിലോ ? മാറ്റിയേക്കാം ...
അലമാര തുറന്നൊരു നീല സാരി അവള്* എടുത്തു..നന്ദന്റെ ഇഷ്ട നിറം..
ചായ റെഡിയായി ..
പലഹാരങ്ങള്‍* റെഡിയായി ..
പെണ്ണ് ഒരുങ്ങി..വീടോരുങ്ങി.. വീട്ടുകാരും , കാരണവന്മാരും ഒരുങ്ങി ..
ചെറുക്കന്* കൂട്ടരെത്തി ..
നന്ദഗോപന്* , അച്ഛന്* , അമ്മാവന്മാര്* ,ഇളയച്ചന്മാര്‍* , 3 സഹോദരന്മാരില്* മുതിര്*ന്ന ആള്*.എല്ലാം കൂടെ
8 പേരുണ്ട് .
പൂമുഖത്തെ സെറ്റിയിലും അകത്തു നിന്നെടുത്ത കസാരകളിലും ആയി എല്ലാപേരും ഇരുപ്പുറപ്പിച്ചു ..
ഇന്ദുവിന്റെ അച്ഛന്*, ഇളയച്ചന്‍* , ചേട്ടന്* ..
പിന്നെ സ്ത്രീകള്‍* മുറികളിലും അടുക്കളയിലും . .
കുശലാന്വേഷണങ്ങള്‍* മാത്രം .. പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല ..
എല്ലാപേരും ഒരെ നാട്ടുകാര്‍*..പരിചയക്കാര്* ..!
നന്ദനു ചായകൊടുത്തു ..
അച്ഛന് കൊടുത്തു..
ഇളയച്ചന്മാര്‍*ക്കും , ചേട്ടനും അമ്മാവന്മാര്*ക്കും കൊടുത്തു ..
ഇന്ദുവിന്റെ ഭാഗം ഭംഗി ആയി ..
വിവാഹ തീയതിയിലേക്ക് കടക്കും മുന്‍*പാണ് ചോദ്യം ശരം പോലെ വീണത്* ..
പെണ്ണിന് എന്ത് കൊടുക്കും????????
നാട്ടിലെ നല്ലൊരു കരപ്രമാണി ആണ് ഇന്ദുവിന്റെ അച്ഛന്*
മാധവന്* നായര്‍*.. ഇന്ദുവിന്റെ ചേച്ചിമാരും ഒരു അനിയത്തിയും ഉള്*പ്പെടെ
നാലു പെണ്*കുട്ടികെള മാന്യമായി നല്ല കുടുംബങ്ങളില്‍*
കെട്ടിച്ചയച്ച ആള്*.സ്വന്തം മകളുടെ വാശിപ്പുറത്തും ഭാര്യയുെട കണ്ണീരിനു മുന്‍*പിലും ഇന്ദുവിന്റെ വിവാഹം ഗള്*ഫിലുള്ള നന്ദനു വേണ്ടി മാറ്റി വച്ച് ഇളയ മകളുടെ വിവാഹം നടത്താന്‍* നിര്*ബധിതനായ അച്ഛന്*..
മൂത്തവള്‍* ഇരിക്കുമ്പോള്‍* ഇളയവളുടെ വിവാഹം നടത്തി എന്നൊരു ചീത്തപ്പേരെ നാളിതുവെര അദ്ദേഹം
കേള്*പ്പിച്ചിട്ടുള്ളൂ ..അതും ഇളയവള്‍* മാലിനിയെ കണ്ടു ഇഷ്ടപ്പെട്ടു വന്ന നല്ലോരാലോചന! ഇന്ദുവിന്റെ കാര്യം നടത്താതെ എങ്ങനാ എന്ന് പറഞ്ഞ ദിവസം.മിണ്ടാപൂച്ച ആയ മാലിനിയുടെ സ്വരം ഉയര്*ന്നു-
"ഇന്ദുചേച്ചിയെ പോലെ ഞാന്‍* ചീത്തപ്പേരൊന്നും കേള്*പ്പിച്ചു ഇരിക്കുന്നില്ലല്ലോ " എന്ന് .. നന്ദനുമായി ഉള്ള ബന്ധമാണ് അവള്* സൂചിപിച്ചത് ..ആലോചന അവള്*ക്കു
ബോധിച്ചിരിക്കുന്നു എന്ന് അളന്നെടുക്കാന്‍* പാകത്തില്‍* ഉള്ള വാചകം.
പോരാത്തതിനു ആ വാചകത്തില്‍ തകര്*ന്ന
ഇന്ദുമോളുടെ അപേക്ഷ .."അവളുെട വിവാഹം നടത്തി കൊടുക്കച്ചാ..".
ഇന്ദുമോള്*ടെ മനസ് എന്താണെന്നു അറിയാം..പഠനത്തില്‍* മിടുക്കി ആയിരുന്ന 6 മക്കളില്‍* ഒെരഒെരണ്ണം..ടീച്ചര്‍*..ആ വാത്സല്യവും കൂടുതല്‍* ഉണ്ട് അവളോട്* ...ഇന്ദുവിന്റെ കാര്യം ചോദിച്ചവരോട് ഒക്കെ ജാഥകദോഷം എന്ന് പറഞ്ഞു ഒഴിഞ്ഞു.. ചോദിച്ചവര്‍*ക്കൊക്കെ അറിയാം എന്താ ദോഷമെന്ന് .മാലിനിയുടെ ചെക്കനോ .നല്ല കുടുംബം,ധാരാളം
സ്വത്ത്* ,സല്*സ്വഭാവി ആയ പയ്യന്* .. അവരുടെ ഭാഗത്ത്നിന്ന്
പോലും എടുത്തടിച്ച പോലെ ഇങ്ങനെ ഒരു ചോദ്യം ഉണ്ടായിട്ടില്ല ..
പെണ്ണിന് എന്ത് കൊടുക്കും ?
നന്ദന്റെ അമ്മാവന്* ആവര്*ത്തിച്ചു . മാധവന്* നായര്‍* ചിന്തയില്‍* നിന്നു ഉണര്*ന്നു..
"മൂത്ത കുട്ടികളെ എല്ലാം മാന്യമായി ആണ് അയച്ചത് , അതേ പോെല ഇവള്*ക്കും .."
അത് പോര കൃത്യം കൃത്യമായി അറിയണം . പോന്നെത്ര ?? ഭൂമിയെത്ര ???പണം എത്ര???ചിറ്റപ്പന്*..നന്ദന്റെ ചിറ്റപ്പന്* !!!
!!!
1 ഏക്കര്‍* ഭൂമി,50 പവന്*.2 ലക്ഷം ഉറുപ്പിക ഇത്രയുംആണ് ഞങള്‍* ഉേദശിക്കുന്നത് -- ഇന്ദുവിന്റെ ചേട്ടന്* !!
"അത് തീരെ പോരാ ..100 പവനെങ്കിലും വേണം... .
5 ലക്ഷം ഉറുപ്പികയും .., ഭൂമി പിന്നെ 1 ഏക്കര്‍* ആ തെക്കേപ്പാടം റോഡില്‍* ഹൈവേയ്ക്ക് സ്ഥലം എടുക്കുന്നതിന്റെ അടുത്ത് തന്നെ വേണം ..അത് മാധവന്* നായരുെട ആണെന്ന് അറിയാം.." നന്ദന്റെ ചെറിയമ്മാവന്*.
"അത് ഞാന്‍* മകന് വേണ്ടി മാറ്റി വച്ച.." മാധവന്* നായര്‍* ഭാര്യെയ നോക്കി ..ഇന്ദുവിന്റെ അമ്മെയ..
വേവലാതി പൂണ്ട നോട്ടം..ദയനീയമായ നോട്ടം..ആ നോട്ടം മീനാക്ഷി അമ്മയുടെ ചങ്ക് തുളച്ചു കയറി..
നന്ദന്*്* അവധിക്ക് നാട്ടിലെത്തിയപ്പോള്‍*
ഇന്ദുവിനെ പോലെ മീനാക്ഷി അമ്മയും നാടുകാരുടെ ചോദ്യങ്ങളില്‍* വലഞ്ഞു..എന്നാ മോള്*ടെ കല്യാണം ?പയ്യന്* എത്തിയല്ലോ എന്ന് ...അവരാണെങ്കില്‍* ഒട്ടു വന്നു പെണ്ണ് ചോദിക്കുന്നുമില്ല .. പെറ്റമ്മയല്ലേ ..ഇന്ദുവിന്റെ ഉള്ളിലെ സങ്കടം
കാണാന്‍* വാക്കുകള്‍* ഒന്നും വേണ്ട..
അവള്*ടെ കൂട്ടുകാരികള്‍*ക്കും എന്തിനു അനിയത്തിക്കും വരെ
കുട്ടികള്‍* ആയി.മീനാക്ഷി അമ്മ ഭര്*ത്താവ് പോലും അറിയാെതയാ മകെന കൊണ്ടു നന്ദനോട് സംസാരിപ്പിച്ചേ ...അവര്‍ തരക്കാര്‍* അല്ലേ എന്ന് കരുതി..അതിന്റെ ഫലമാണ്* ഈ പെണ്ണുകാണല്‍* ചടങ്ങ് ....
"ചെക്കന് ഒരുപാട് ആലോചനകള്‍* വരുന്നുണ്ട് വല്യ വല്യ കുടുംബതീന്..ഇതിന്റെ ഒക്കെ നാല് ഇരട്ടിയ അവര്‍ ഒകെ തരാന്ന് പറയുന്നെ ..ഇതിപ്പോ പണ്ട് പിള്ളാര്* തമ്മിലെന്തോ ....നിങ്ങള്‍*ടെ മകന്*
നന്ദനോട് പഴയതൊക്കെ ഓര്*മ്മപ്പെടുത്യപ്പോ ഒന്നുവന്നു കുട്ടിയെ
കണ്ടു പോകാമെന്നു കരുതി വന്നതാ..." നന്ദന്റെ അച്ഛന്* !! "കുട്ടിക്ക്
നീക്കി ഇരുപ്പ് ഇത്രയുമാണെങ്കില്‍* പിന്നെ സംസാരിച്ചിട്ട് കാര്യമില്ല"
അയാള്‍* ഒഴിഞ്ഞു ..
മാധവന്* നായര്‍* വിയര്*ത്തു കുളിച്ചു ..സ്ഥലം മകള്‍*ക്കെഴുതി കൊടുക്കാം ,പക്ഷെ കണക്കു കൂട്ടിയത് പോരാതെ 50 പവനും 3 ലക്ഷം രൂപയും കല്യാണച്ചെലവും
ഭര്*ത്താവിന്റെ മനോഗതം മനസിലാക്കിയ മീനാക്ഷി അമ്മ ഒരു നിമിഷം നിലമറന്നു.
"നിങ്ങള്‍* ഇത്രേ ഒക്കെ ചോദിക്കാന്‍* ചെറുക്കന് എന്ത് സ്വന്ത് ഉണ്ട് ?അവന്* എന്തുണ്ട് സമ്പാദ്യം ഇത് വരെ ?അവന്റെ പേരില്‍* 1 സെന്റു ഭൂമി ഉണ്ടോ ?ബാങ്കില്‍* എത്ര പണം കാണും അവന്*?അവന്റെ അച്ഛനും അമ്മയും അവന്* വച്ചിരിക്കുന്ന നീക്കി ഇരുപ്പു എത്ര?"
രംഗം തരിച്ചു നിന്നു ..പിന്നെ പൂര്*വാധികം ശക്തിയില്‍ കൊഴുത്തു.....
വാക്വാധങ്ങള്*..തര്*ക്കങ്ങള്.. പഴിചാരലുകള്‍* ..കണക്കു പറച്ചിലുകള്‍* .!!!!
മുറിയില്‍* ഇന്ദുലേഖ കേള്*ക്കുകയായിരുന്നു. മനസ്സില്‍* കാണുകയായിരുന്നു ...
മൌനം ... നന്ദഗോപന്റെ മൌനം ..എല്ലാം ശരിവച്ചു കൊണ്ടുള്ള മൌനം ..
ഹൃദയം കാര്‍*മേഘ ചിന്തുകള്‍* പോലെ പൊട്ടിച്ചിതറി ..
മഴ..ആര്*ത്തലക്കുന്ന മഴ..ഹൃദയത്തിലെ മഴ..!!!
പെയ്തിറങ്ങിയത് വെള്ളമല്ല...ചോര...!!
ഹൃദയം പൊട്ടി ഒഴുകുന്ന ചോര ...!!
കണ്ണിലൂടെ അല്ല അത് പെയ്യുന്നത് ..
സിരകളിലൂെട..
പെയ്യുകയാണ്,ശരീരമാകെ ആര്*ത്തലച് ....!!!!
പ്രണയവും..പെണ്ണിന്റെ മനസും..സൂക്ഷ്മതയോടെ പുരുഷന്* കൈകാര്യം ചെയ്യേണ്ടത് !! രണ്ടും തകര്*ക്കപ്പെട്ടു ..!
ഒരു നിമിഷം അവള്* ഓര്*ത്തു..എന്ത് ചെയ്യണം ഞാന്‍* ? നന്തേട്ടന്റെ കാലു പിടിക്കണോ ?അവന്* ചെയ്തപോലെ സ്നേഹം ബോധ്യപെടുത്താന്‍* മരണത്തിെന്റ മൂടുപടം തേടി പോകണോ ?ഒരുപാട് കുട്ടികള്‍*ക്ക് അക്ഷരം പകര്*ന്നു കൊടുക്കുന്ന
അധ്യാപികയാണ് ഞാന്‍*..മാതൃക ആകേണ്ടവള്‍* ......
ഒരു മാററം..അത് എന്നിലൂടെ ആവട്ടെ ഈ സമൂഹത്തിന്* ..
ഇന്ദുലേഖ പൂമുഖത്തേക്ക്* ഇറങ്ങി ചെന്നു ...
അതിഥികള്‍* അരങ്ങു ഒഴിയാന്‍* തയാറെടുക്കുന്നു ..
ഇന്ദുവിന്റെ കൈയില്‍* ചുരുട്ടി പിടിച്ച ഒരു തുണ്ട് കടലാസ്സ്* ..തോളില്‍* സ്കൂളില്‍* കൊണ്ടു പോകാറുള്ള ബാഗ്* ..!
അവളതു നന്ദഗോപന് നേരെ നീട്ടി..
അവളെ കണ്ട മാത്രയില്‍* ഒന്നു ജാള്യപ്പെട്ട മുഖം അവന്* പെട്ടെന്ന് ഗാംഭീര്യപ്പെടുത്തി ..
ഭാവഭേധം വരുത്താതെ കടലാസ് കഷണം വാങ്ങി..
എല്ലാ മുഖങ്ങളിലും അത്ഭുതം...
എന്താണത്..??
നിവര്*ത്തിയ ചുരുളിലെ അക്ഷരങ്ങളാല്‍* നന്ദന്* വിയര്*ത്തു..അതിങ്ങനെ ആയിരുന്നു..
ചായ ..8......24 roopa !!!!
ലഡ്ഡു ...10....30 roopa!!
കേക്ക് ...10...50 roopa!!!
അച്ചപ്പം ...12...48 roopa..!!
അലുവ ....10 peesu...30 roopa!!
ചിപ്സ് ...1 packet....54 roopa!!
മൊത്തം = 236രൂപ
പൂച്ചകണ്ണുകളിലേക് നോക്കി ഇന്ദു പറഞ്ഞു ..
"എനിക്കെല്ലാം മനസിലാകുന്നു..കച്ചവട കണക്കുകള്‍* എല്ലാം കേട്ടു...ഇനി ഞാന്‍* ഒന്നും പ്രതീക്ഷിക്കുനില്ല..കണക്കുകള്‍* എല്ലാം അങ്ങോട്ടും ഇങ്ങോട്ടും ശരി ആയിരിക്കണമല്ലോ..നിങ്ങള്‍ക്ക് വേണ്ടി പെണ്ണ് കാണല്‍* ചടങ്ങിനു ചെലവായ തുകയാണ് പേപ്പറില്‍* *അച്ഛെന ഏല്*പ്പിച്ചിട്ട് പോകാം..പെണ്*കുട്ടികള്‍*ടെ അച്ചന്മാര്* എല്ലാം ചായകടകാരല്ലല്ലോ..!!!വീട് വീടാന്തരം ഒന്നു കണ്ടു തുക അറിഞ്ഞു പോകാം എന്ന് കരുതി പെണ്ണുകാണാന്‍* ഇറങ്ങുന്ന കച്ചവടക്കാര്‍*ക്ക് ഇതൊരു ഓര്*മയായി ഇരിക്കട്ടെ.."!
അവള്*..ഇന്ദുലേഖ എന്ന ഇന്ദുടീച്ചര്‍* *..മുറ്റേത്തക്ക് ഇറങ്ങി നടന്നു.. സ്കൂളിലേക്ക്.. വേഗം നടന്നാല്‍* 5c ക്ലാസിലെ നാലാമത്തെ പീരീഡ്* കളയണ്ടല്ലോ എന്നോര്*ത്ത് കൊണ്ട് *..!!!
Keywords: short stories, malayalam short story, poems,kalyanna kachavadam
-
-
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks