ഹര്*ത്താല്* ആഹ്വാനം ചെയ്യുന്നവന്റെ തന്തയ്ക്കു വിളിക്കുന്നത് ഞാന്* നിര്*ത്തി. ചുമ്മാ ഒരു കസേരയിലിരുന്ന് ഒരു വൈക്കം വിശ്വം ആഹ്വാനം ചെയ്താല്* കേരളം നിശ്ചലമാകാന്* മാത്രം ശക്തനാണോ ഈ വൈക്കം വിശ്വന്* ? അതോ ഭരണകക്ഷി ആഹ്വാനം ചെയ്യുന്ന ഹര്*ത്താലായതുകൊണ്ട് അത് വിജയിപ്പിച്ചില്ലെങ്കില്* നിയമവിരുദ്ധമാകും എന്നതുകൊണ്ടാണോ ? അങ്ങനെയാണെങ്കില്* യുഡിഎഫ് ഭരിച്ചിരുന്ന സമയത്ത് ഇതിനെക്കാള്* വിജയകരമായി ഈ കക്ഷി ഹര്*ത്താലുകള്* ആഹ്വാനം ചെയ്യുകയും ഗംഭീരമായി നടത്തുകയും ചെയ്തിട്ടുണ്ട്. എല്*ഡിഎഫ് മാത്രമല്ല, യുഡിഎഫും ബിജെപിയും എന്തിന് വഴിയേ വന്നവനും പോയവനുമൊക്കെ ഇവിടെ ഹര്*ത്താല്* ആഹ്വാനം ചെയ്യുകയും പുല്ലു പോലെ വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സിപിഎമ്മാണെങ്കില്* ജനങ്ങളുടെ തെറിവിളി കേട്ട് മടുത്തിരിക്കുകയാണ്. ജനങ്ങള്* അത്രമാത്രം വെറുക്കുന്ന പാര്*ട്ടി ആഹ്വാനം ചെയ്യുന്ന ഹര്*ത്താലുകളോട് പിന്നെ എന്തിനാണ് ഈ ജനം സഹകരിക്കുന്നത് ? കടയടപ്പിക്കുന്നു, വാഹനങ്ങള്* എറിഞ്ഞു തകര്*ക്കുന്നു, ഓഫിസിന്റെ ഗേറ്റിനരികില്* നിന്നു പേടിപ്പിക്കുന്നു.. ! കേരളത്തിലെ 300 ലക്ഷം ജനങ്ങളെ വിരട്ടി വീട്ടിലിരുത്താന്* മാത്രം സിപിഎമ്മുകാര്* സംസ്ഥാനത്തുണ്ടോ ? തീര്*ച്ചയായും ഇല്ല. അപ്പോള്* കുഴപ്പം ഹര്*ത്താലിന്റെയാണോ ഇവിടുത്തെ ജനങ്ങളുടെയാണോ ?
ഹര്*ത്താല്* കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു മാസ് ഹിപ്നോട്ടിസം ആണ്. ഷക്കീല എന്ന പേരു കേള്*ക്കുമ്പോള്* ചിലര്*ക്കു ചിലതൊക്കെ തോന്നുന്നതുപോലെ ഹര്*ത്താല്* എന്നു കേള്*ക്കുമ്പോള്* ലക്ഷക്കണക്കിനാളുകള്*ക്ക് തോന്നുന്നത് ഒരേ വികാരമാണ്- ഹൊ ! നാളത്തെ കാര്യം രക്ഷപെട്ടു !! എന്തില്* നിന്നു രക്ഷപെടാനാണ് ഇൌ ജനത ഹര്*ത്താലിനെ പ്രണയിക്കുന്നത് ? അടിസ്ഥാനപരമായി ഒരു മലയാളിയുടെ രക്തത്തിലലിഞ്ഞിരിക്കുന്ന മടിയും അലസതയും തന്നെയാണ് ഇവിടെ ഹര്*ത്താല്* കൃഷി നട്ടു നനച്ചു വളര്*ത്തുന്നത്. ഹര്*ത്താല്* ആഹ്വാനം ചെയ്താല്* മതി കേരളത്തില്*; അത് നടപ്പായിക്കഴിഞ്ഞു. ഹെല്*മെറ്റ്, സീറ്റ്ബെല്*റ്റ് ആഹ്വാനങ്ങള്* ശക്തമായ നിയമത്തിന്റെ രൂപത്തില്* വരെ നടപ്പാക്കാന്* ശ്രമിച്ചിട്ട് ഇതുവരെ നടപ്പായിട്ടില്ല. ഹെല്*മെറ്റും സീറ്റ്ബെല്*റ്റും നല്ലതിനുള്ളതാണ്. ഹര്*ത്താല്* ചീത്തയാകാനും. എന്നിട്ടും കേരളസമൂഹം ഹര്*ത്താലിനെ മാത്രമാണ് കയ്യും നീട്ടി സ്വീകരിക്കുന്നത്. ഹൈക്കോടതിയെയും സര്*ക്കാരിനെയും അപകടമരണത്തെയും ഭയമില്ലാത്ത കേരളത്തിന് വൈക്കം വിശ്വനെ പേടിയാണെന്നു പറഞ്ഞാല്* അതില്* അല്*പം പൊരുത്തക്കേടില്ലേ ?
26ലെ ഹര്*ത്താലിന് കൊല്ലത്ത് ഒരു ഓഫിസില്* ചെന്ന് ഒപ്പിട്ടു മടങ്ങാന്* ശ്രമിച്ച ജീവനക്കാരെ ഹര്*ത്താലുകാര്* തന്നെ പിടികൂടി പണിയെടുപ്പിച്ചു. കുഴപ്പം ജനത്തിനോ, ഹര്*ത്താലുകാര്*ക്കോ ? ഹര്*ത്താല്* ദിനത്തില്* ആശംസകള്* കൈമാറുന്ന ഏക സംസ്ഥാനം കേരളമായിരിക്കും. അതൊക്കെ ഒരു തമാശയല്ലേ എന്നു നമ്മള്* പറയും. അങ്ങേയറ്റം ഗൌരവമുള്ള കാര്യങ്ങളും നമുക്കിതുപോലെയുള്ള തമാശകളാണ്. ജൂലൈ അഞ്ചിന്റെ ഭാരത് ബന്ദിനു വീടിനു പുറത്തേക്കിറങ്ങണോ വേണ്ടയോ എന്ന കാര്യത്തില്* ആര്*ക്കും ആശയക്കുഴപ്പമില്ല. ഉത്രാടപ്പാച്ചില്* പോലെ ഒരു പാച്ചില്* ജൂലൈ നാലിനു വൈകുന്നേരം കേരളത്തിലെ തെരുവുകളില്* കാണാം. ആത്മാര്*ഥമായ ഷോപ്പിങ് ആണ്. ഹര്*ത്താല്* എന്*ജോയ് ചെയ്യാനുള്ളതാണ്.
ആരാണ് പിന്നെ ഹര്*ത്താല്* നടത്തുന്നവരെ ശപിക്കുന്നത് ? ഇതുപോലെ ഹര്*ത്താല്* ദിവസം വീട്ടിലടച്ചിരുന്ന് ബ്ലോഗ് ചെയ്യുന്നവര്*, ബുദ്ധിജീവികള്*, ചിലയിനം പ്രവാസികള്* (തങ്ങള്* തിരികെ നാട്ടിലെത്തും വരെ കേരളം ഗതിപിടിക്കില്ലെന്നാണിവരുടെ വിശ്വാസം), പിന്നെ വല്ല വഴിക്കും പോയിട്ട് ഹര്*ത്താലാണെന്നറിയാതെ വിമാന-ട്രെയിന്*-ബസ് താവളങ്ങളില്* വന്നിറങ്ങുന്നവര്*, ഗര്*ഭമോ രോഗമോ മൂര്*ഛിക്കുമ്പോള്* മറ്റൊരു വഴിയുമില്ലാതിറങ്ങുന്നവര്* അങ്ങനെ കുറെയാളുകള്*. ആദ്യത്തെ മൂന്നു വിഭാഗങ്ങളുടെയും ശാപം ഫലിക്കാനിടയില്ല. ഹര്*ത്താലിന്റെ ഗതികേടില്* കുടുങ്ങിപ്പോകുന്നവരുടേത് ഫലിക്കും. പക്ഷെ, അത് ഹര്*ത്താല്* ആഹ്വാനം ചെയ്യുന്നവരുടെ തലയില്* പതിക്കുമെന്നും അവര്* യഥാക്രമം തുലഞ്ഞുപോകുമെന്നുമുള്ള വിശ്വാസം ഫലിക്കുമോ എന്നറിയില്ല. കാരണം, ഹര്*ത്താലുകാരെ താലോലിച്ച് ഓമനിച്ച് വഷളാക്കിയത് നമ്മളൊക്കെ തന്നെയാണ്. ഹര്*ത്താല്* ദിവസം പുറത്തിറങ്ങാതിരിക്കാന്* പറ്റില്ല എന്നാവുമ്പോള്* മാത്രം നമ്മള്* ധാര്*മികരോഷം കൊള്ളുകയും സാമൂഹിതനീതിയെപ്പറ്റി ആശങ്കപ്പെടുകയും ചെയ്തിട്ട് എന്തു കാര്യം ?
ഹര്*ത്താലിനെതിരേ പോരാടുക എന്ന ലക്ഷ്യത്തോടെ പ്രവര്*ത്തിക്കുന്ന ഏതാനും സംഘടനകളും ഇവിടെയുണ്ട്. ഏതെങ്കിലും ഹര്*ത്താലിന് അവര്* റോഡിലിറങ്ങിയതായി കേട്ടിട്ടില്ല. ഓണ്*ലൈന്* പെറ്റീഷനില്* ആയിരക്കണക്കിനാളുകളെക്കൊണ്ട് ഒരു സംഘടന ഒരിക്കല്* ഒപ്പു വയ്പിച്ചതോര്*ക്കുന്നുണ്ട്. ജോലിയുടെ കാര്യത്തിലെന്ന പോലെ വൈറ്റ് കോളര്* സമരങ്ങളും പ്രതിഷേധങ്ങളുമേ നമുക്കു വഴങ്ങൂ. ഹര്*ത്താല്* ആഹ്വാനം ചെയ്യുന്നവര്* അന്ന് വീട്ടില്* അടച്ചു പൂട്ടി ഇരിക്കാത്തതുപോലെ ഹര്*ത്താലിനെതിരെ ആഹ്വാനങ്ങള്* നടത്തുന്നവര്* ഹര്*ത്താല്* ദിവസം വീടിന്റെ ജനല്* പോലും തുറക്കുന്നില്ല എന്നതാണ് സത്യം.
എന്നാല്* എല്ലാവരും അങ്ങനെയാണെന്നുമല്ല. ഈ ശൈലി മാറണമെന്ന ആഗ്രഹത്തോടെ ഹര്*ത്താല്* ദിവസം ധീരമായി റോഡിലിറങ്ങുന്നവരുണ്ട്. വല്ല കല്ലേറോ മറ്റോ കിട്ടുമ്പോള്* നമ്മള്* തന്നെ പറയും: ‘ഹര്*ത്താലായിട്ട് ഈ അലവലാതിക്കൊക്കെ വീട്ടിലിരുന്നാല്* പോരേ, ഏറ് ചോദിച്ചു വാങ്ങിയതല്ലേ, കണക്കായിപ്പോയി’ !. നമ്മുടെ ഓഫിസില്* ഹര്*ത്താല്* ദിവസം വന്നു ജോലിയെടുത്തിട്ടു പോകുന്നവനെയും കരിങ്കാലി എന്നാണ് നമ്മള്* വിളിക്കുന്നത്. ഹര്*ത്താല്* ദിവസം വല്ല വിധേനയും ക്ളാസില്* വരുന്ന വിദ്യാര്*ഥിക്ക് അടുത്ത ദിവസം സഹപാഠികളുടെ കയ്യില്* നിന്നു വേണ്ടുവോളം കിട്ടും. ചുരുക്കത്തില്* ഹര്*ത്താല്*, അനവാശ്യമല്ല, നമ്മുടെ സംസ്കാരവും സ്വഭാവവും അഭിരുചികളും മനസ്സിലാക്കി ദൈവം തന്ന വരമാണ് ഹര്*ത്താലുകള്*. അതുകൊണ്ട് ജൂലൈ അഞ്ചിന്റെ ഹര്*ത്താല്* സന്തോഷത്തോടെ നമുക്ക് വിജയിപ്പിക്കാം. പുറമെ ശപിച്ചുകൊണ്ട്, ഉള്ളില്* സന്തോഷിച്ചുകൊണ്ട് പരസ്പരം ഹര്*ത്താലാശംസിക്കാം. ജയ് ഹോ !