-
മനോജ് പാടുന്നു - "നിന്* മിഴികള്* ഞാന്* കണ്ടത

“മഴയില്* നിന്* മൊഴികള്* ഞാന്* കേട്ടതില്ലാ...
മഴയില്* നിന്* മിഴികള്* ഞാന്* കണ്ടതില്ലാ.....”
മനോജ് കെ ജയന്* പാടുകയാണ്. വര്*ഷങ്ങള്*ക്ക് മുമ്പ് രവീന്ദ്രന്* മാഷിനു വേണ്ടി ഏതാനും വരികള്* ആലപിച്ചിട്ടുള്ള മനോജ് ഇതാദ്യമായാണ് റിക്കോര്*ഡിംഗ് സ്റ്റുഡിയോയില്* മൈക്രോഫോണിനു മുന്നില്* നിന്ന് ഒരു ഗാനം പൂര്*ണമായും പാടുന്നത്.
സോഹന്**ലാല്* എഴുതി പ്രദീപ് സോമസുന്ദരന്* സംഗീതം നല്*കിയ ‘മഴനൃത്തം’ എന്ന സംഗീതാവിഷ്കാരത്തിലാണ് മനോജ് പാടുന്നത്. മനോജിനെ കൂടാതെ ഷഹബാസ് അമന്*, ഗായത്രി, ഫ്രാങ്കൊ, പ്രദീപ് സോമസുന്ദരന്*, ഭവ്യലക്ഷ്മി എന്നിവരും മഴനൃത്തത്തില്* പാടിയിട്ടുണ്ട്.
സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചതെങ്കിലും റിക്കോര്*ഡിംഗ് ടെന്*ഷന്* നിറഞ്ഞതായിരുന്നു എന്ന് മനോജ് പറഞ്ഞു. മനോജ് പാടിയ ‘മഴയില്* നിന്* മൊഴികള്*...’ എന്ന് തുടങ്ങുന്ന ഗാനത്തെ സംഗീതജ്ഞനും മനോജിന്റെ പിതാവുമായ കെ ജി ജയന്* അകമഴിഞ്ഞ് അഭിനന്ദിച്ചത് സംഗീത സംവിധായകന്* എന്ന നിലയില്* തന്റെ ആത്മവിശ്വാസം വര്*ദ്ധിപ്പിച്ചു എന്ന് പ്രദീപ് സോമസുന്ദരം പറഞ്ഞു.
ഓഡിയോ സിഡിയായും വീഡിയോ സീഡിയായും വിപണനത്തിനൊരുങ്ങുന്ന മഴനൃത്തം നിര്*മ്മിച്ചിരിക്കുന്നത് ജവഹര്* നമ്പ്യാരാണ്.
ഇന്ത്യന്* ടിവി ചരിത്രത്തിലെ ആദ്യ മ്യൂസിക്കല്* റിയാലിറ്റി ഷോ ആയ ‘മേരീ ആവാസ് സുനോ’യിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച യുവ ഗായകനുള്ള അവാര്*ഡ് നേടിയ പ്രദീപ് മഴനൃത്തത്തിലൂടെ സംഗീത സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുകയാണ്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks