മലയാളത്തിലെ സൂപ്പര്* ഹിറ്റ് ചിത്രമായ ക്ലാസ്മേറ്റ്സിന്*റെ തമിഴ് പതിപ്പൊരുക്കിയ ജി എന്* ആര്* കുമാരവേലിന്*റെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ റിമ കല്ലുങ്കലും തമിഴ് പേശുന്നു. 'യുവാന്* യുവതി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്* യുവതാരം ഭരതാണ് റിമയുടെ നായകനാവുന്നത്.


ഐ ടി പശ്ചാത്തലത്തിലുള്ള പ്രണയ കഥയാണ് കുമാരവേല്* ഇത്തവണ പറായുന്നത്. ഐ ടി കമ്പനികളിലെ സാഹചര്യങ്ങളും കുടുംബ കോടതിയിലെത്തുന്ന ബന്ധങ്ങളും ചര്*ച്ചചെയ്യുന്ന ചിത്രത്തിന്റെ രചന രാമകൃഷ്ണനാണ് നിര്*വഹിച്ചിരിക്കുന്നത്. വിജയ് ആന്റണിയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

ലാല്* ജോസ് ഒരുക്കാനിരുന്ന തമിഴ് ചിത്രമായ മഴൈ വരെപ്പോകുതില്* റിമയെയാണ് നായികയായി നിശ്ചയിച്ചിരുന്നത്. എന്നാല്* ഈ ചിത്രത്തിന്*റെ ചിത്രീകരണം വൈകിയതോടെ ശ്യാമപ്രസാദിന്റെ ഋതുവിലൂടെ റിമ മോളിവുഡില്* അരങ്ങേറി.