വീട്ടില്* തന്നെ ലഭ്യമായ വസ്തുക്കള്* കൊണ്ട് ആര്*ക്കും അനായാസമായി ചെയ്യാവുന്ന ചില സൗന്ദര്യ സംവര്*ദ്ധക വേലകള്*.
കൂടുതല്* നിറം ലഭിക്കാനുള്ള ഫേഷ്യലാണ് ബട്ടര്*മില്*ക്ക് ഫേഷ്യല്*. നല്ല കട്ടത്തൈരും നേര്*ത്ത വെളുത്ത തുണിയും മാത്രമാണ് ഇതിന് ആവശ്യമായിട്ടുള്ളത്. തണുത്ത തൈരില്* തുണി മുക്കിയശേഷം വുത്തിയായി കഴുകിത്തുടച്ച മുഖത്ത് തുണിയെടുത്ത് അമര്*ത്തി വെയ്ക്കുക. കാറ്റുകൊള്ളിച്ച് ഉണക്കിയശേഷം തുണി മെല്ലെ മാറ്റാം. ഒന്നരാടം പതിവായി ചെയ്താല്* മുഖത്തിന് നല്ല നിറം കിട്ടും.

സാധാരണ ചര്*മ്മമുള്ളവര്*ക്ക് ഏറെ ഫലപ്രദമായ ഫേഷ്യലാണ് തേന്* ഉപയോഗിച്ചിട്ടുള്ള ഫേഷ്യല്*. തേനും സമം പഞ്ചസാരയുമെടുത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം കഴുത്തിലും മുഖത്തും വുത്താകുതിയില്* മസാജ് ചെയ്ത് പിടിപ്പിക്കുക. 15 മിനിറ്റു കഴിഞ്ഞ് ചെറിയ ചൂടുവെള്ളം ഉപയോഗിച്ച് കഴുകാം.

വരണ്ട ചര്*മ്മമുള്ളവര്*ക്ക് അനുയോജ്യമായത് എഗ് ഫേഷ്യലാണ്. മുട്ടയുടെ മഞ്ഞക്കരു രണ്ടെണ്ണമെടുത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് തേച്ചു പിടിപ്പിക്കുക. 20 മിനിറ്റ് ഉണങ്ങാന്* അനുവദിച്ചശേഷം ഇളം ചൂടുവെള്ളത്തില്* കഴുകി തനിയെ ഉണങ്ങാന്* അനുവദിക്കുക. ആഴ്ചയിലൊരിക്കല്* ഈ ഫേഷ്യല്* ചെയ്യാവുന്നതാണ്. ചര്*മ്മത്തിന് കൂടുതല്* മിനുസവും ഭംഗിയും ലഭിക്കും.

മുഖം കൂടുതല്* മിനുസവും ഭംഗിയുള്ളതുമാകാന്* സഹായകമായ ഫേഷ്യലാണ് ജലാറ്റിന്* ഫേഷ്യല്*. ഫേഷ്യലിന് ആവശ്യമായ ജലാറ്റിന്* ഫാന്*സി ഷോപ്പുകളില്* നിന്ന് ലഭിക്കും. ഒരു പാക്കറ്റ് ജലാറ്റിന്* മൂന്ന് ടേബിള്* സ്പൂണ്* വെള്ളത്തില്* ചൂടാക്കി ലയിപ്പിച്ചെടുക്കുക. ഇതിലേക്ക് നന്നായി പഴുത്ത പപ്പായ ഉടച്ചുപിഴിഞ്ഞ നീര് ചേര്*ത്ത് 20 മിനിറ്റ് ഫ്രിഡ്ജില്* തണുക്കാന്* വെയ്ക്കുക. തണുത്തു കഴിയുമ്പോള്* ഈ മിശ്രിതമെടുത്ത് മുഖത്തും കഴുത്തിലുമെല്ലാം തേച്ചു പിടിപ്പിക്കണം. 15 മിനിറ്റിനു ശേഷം കഴുകി കളയാം. ഒറ്റപ്രാവശ്യത്തെ ഉപയോഗം കൊണ്ടുതന്നെ വ്യത്യാസം തിരിച്ചറിയാനാകും. വളരെ ഫലപ്രദമായ ഫേഷ്യലാണിത്.

പൊടിപടലങ്ങളും മറ്റും ഏല്ക്കുന്നതുമൂലം മുഖത്തിനുണ്ടാകുന്ന കരുവാളിപ്പ് മാറ്റുവാനുള്ള ഫെയ്സ്പാക്കാണിത്. മുട്ടയുടെ വെള്ള നന്നായി പതപ്പിച്ചെടുത്ത് മുഖത്ത് തേച്ചു പിടിപ്പിക്കുക. ഇത് ഉണങ്ങിക്കഴിയുമ്പോള്* മുട്ടയുടെ മഞ്ഞക്കരു അടിച്ചെടുത്ത് ഇതിനു മുകളിലായി തേയ്ക്കണം. അല്പം ഉണങ്ങിക്കഴിയുമ്പോള്* ചെറുചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയണം. ഇതുവഴി മുഖത്തെ രോമകൂപങ്ങള്* തുറക്കുകയും അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്ക് നീക്കം ചെയ്യുകയും ചെയ്യുന്നു. ഒപ്പം ചെറുചൂടുവെള്ളം ഉപയോഗിച്ച് കഴുകുമ്പോള്* രോമകൂപങ്ങള്* അടയുന്നു. ആവികൊള്ളുന്നതിനേക്കാള്* ഫലപ്രദമായ ഒന്നാണിത്.