-
അസിന് തല്*ക്കാലം വിലക്കില്ല

ശ്രീലങ്കയില്* ഷൂട്ടിംഗിനു പോയതിന് അസിനെതിരെ നടപടിയെടുക്കാന്* ചേര്*ന്ന ‘നടികര്* സംഘ’ത്തിന്റെ യോഗത്തില്* അഭിപ്രായ ഭിന്നത. അസിനെ അനുകൂലിച്ചും പ്രതികൂലിച്ചും അംഗങ്ങള്* രംഗത്തെത്തിയപ്പോള്* നടപടി തല്*ക്കാലം വേണ്ടെന്ന് തീരുമാനമായി. സിനിമ സംഘടനകളുടെ സംയുക്ത യോഗത്തില്* ആയിരിക്കും ഇതെ കുറിച്ച് അന്തിമ തീരുമാനം എടുക്കുന്നത്.
സല്*മാന്* നായകനാവുന്ന ബോളിവുഡ് ചിത്രം ‘റെഡി”യുടെ ചിത്രീകരണത്തിനായാണ് അസിന്* കൊളംബോയില്* പോയത്. ശ്രീലങ്കയില്* പോവുന്നതിനെതിയുള്ള വിലക്ക് നിലനില്*ക്കെയായിരുന്നു അസിന്റെ യാത്ര. വിലക്ക് ലംഘിച്ചതിനാല്* അസിനെ തമിഴ് സിനിമയില്* നിന്ന് വിലക്കണമെന്ന ആവശ്യവും ഉയര്*ന്നു.
അസിനെതിരെ നടപടിയെടുക്കുന്നതിനെ കുറിച്ച് ആലോചിക്കാന്* ചെന്നൈയില്* ചേര്*ന്ന നടികര്* സംഘത്തിന്റെ യോഗത്തില്* അസിനെ അനുകൂലിച്ചും പ്രതികൂലിച്ചും അംഗങ്ങള്* രംഗത്ത് എത്തി. ശ്രീലങ്കയില്* നടക്കുന്ന അവാര്*ഡ് ദാനച്ചടങ്ങില്* പങ്കെടുക്കരുത് എന്ന് മാത്രമായിരുന്നു നിര്*ദ്ദേശമുണ്ടായിരുന്നത് എന്നും മുന്* കരാര്* അനുസരിച്ചാണ് അസിന്* ശ്രീലങ്കയില്* പോയതെന്നും അവരെ അനുകൂലിക്കുന്നവര്* പറഞ്ഞു.
അസിന്* അഭിനയിച്ച വിജയ് ചിത്രം കാവല്*ക്കാരന്* പുറത്തിറങ്ങാനിരിക്കെയാണ് ശ്രീലങ്കന്* യാത്രാ വിവാദം ഉണ്ടായത്. അസിനെ വിലക്കിയിരുന്നെങ്കില്* ബോഡിഗാര്*ഡിന്റെ തമിഴ് പതിപ്പായ കാവല്*ക്കാരനും തിയേറ്ററുകളില്* എത്തില്ലായിരുന്നു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks