സൗന്ദര്യ സംരക്ഷണത്തില്* പൊതുവായതും എളുപ്പം ചെയ്യാവുന്നതുമായ ചില കാര്യങ്ങള്*.
കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാന്*

ഏറെപ്പേരെയും അലട്ടുന്ന പ്രശ്നമാണ് കണ്ണിന് ചുറ്റുമുണ്ടാകുന്ന കറുപ്പ് വലയം.

വെള്ളരിക്ക വട്ടത്തില്* നേര്*മയായി അരിഞ്ഞ് രണ്ട് കണ്*പോളകള്*ക്കും മുകളില്* വെച്ച് 15 മിനിട്ട് കിടക്കുക.

ഉരുളക്കിഴങ്ങ് ചെറിയ കഷ്ണമെടുത്ത് വട്ടത്തിലരിഞ്ഞ് രണ്ട് കണ്ണുകളിലും വെച്ച് പത്ത് മിനിട്ട് കിടക്കുക.

ക്യാരറ്റ് നന്നായി അരച്ച് തേനും നാരങ്ങാ നീരും ചേര്*ത്ത് കണ്ണിനു ചുറ്റും പുരട്ടുക. ഒരു മാസം തുടര്*ച്ചയായി ഇങ്ങനെ ചെയ്താല്* കണ്ണിന് ചുറ്റുമുള്ള കറുപ്പിന് ശമനം കിട്ടും.

മുഖക്കുരു തടയാന്*

കൗമാര പ്രായക്കാരെ അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു.

എണ്ണമയമുള്ള ചര്*മ്മത്തിലാണ് മുഖക്കുരു ധാരാളമായി കാണുന്നത്.

വീര്യം കുറഞ്ഞ ഗ്ലിസറിന്* സോപ്പിട്ട് മുഖം കഴുകുക. ഒരു ചെറുനാരങ്ങയുടെ നീരില്* രണ്ട് തുള്ളി തേനൊഴിച്ച് രാവിലെയും വൈകീട്ടും പതിവായി തേച്ചാല്* മുഖക്കുരു ഒഴിവാക്കാം.

ഒരുപിടി തുളസിയില പിഴിഞ്ഞ് നീരെഴുത്ത് മുഖത്തു തേയ്ക്കുക.

തണുത്ത വെള്ളം കൊണ്ട് പല പ്രാവിശ്യം മുഖം കഴുകുക.

ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

ശരീര ദുര്*ഗന്ധം അകറ്റാന്*

വിയര്*പ്പ് മൂലമുണ്ടാകുന്ന ശരീര ദുര്*ഗന്ധമകറ്റാന്* ചില എളുപ്പ മാര്*ഗ്ഗങ്ങള്*

കുളിക്കുന്ന വെള്ളത്തില്* രണ്ട് തുള്ളി യൂഡികൊളോണും ഏതാനും തുള്ളി നാരങ്ങാ നീരും ചേര്*ത്ത് കുളിക്കുക.

വിയര്*പ്പ് കൂടുതലായി ഉണ്ടാകുന്ന ഭാഗങ്ങളില്* ഗ്ലിസറിന്* സോപ്പ് തേച്ച് കുളിക്കുക. ടാല്*ക്കം പൗഡര്* ശരീരത്തില്* നന്നായി പൂശിയതിനു ശേഷമേ പുറത്തിറങ്ങാവൂ.