ക്രിക്കറ്റ് ഇതിഹാസം സച്ചിന്* ടെണ്ടുല്*ക്കറെ പ്രശംസിച്ചുക്കൊണ്ട് പ്രമുഖ ഗായിക ആശാ ഭോസ്*ലെ. ക്രിക്കറ്റിലെ ലിറ്റില്* മാസ്റ്റര്* ബാറ്റു ചെയ്യുമ്പോള്* കലാകാരന്* രാഗമാലപിക്കുന്നതു പോലെയാണ്. കളിയിലെ ഈ യഥാര്*ഥ ഇതിഹാസം രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്*ന അര്*ഹിക്കുന്നുവെന്നും ആശ അഭിപ്രായപ്പെട്ടു. ലങ്കയ്ക്കെതിരെ സച്ചിന്* അഞ്ചാം ഡബിള്* സെഞ്ച്വറി നേടിയതിനോട് പ്രതികരിക്കുകയായിരുന്നു ഗായിക*.

'സച്ചിന് ഭാരതരത്*ന നല്*കണം. സച്ചിന്* അര്*ഹിക്കുന്ന അംഗീകാരമാണിത്. വര്*ഷങ്ങളായി സച്ചിന്* രാജ്യത്തിന്റെ അഭിമാനം ഉയര്*ത്താനായി കളിക്കുകയാണ്. ക്രിക്കറ്റിലെ കേവലം ഒരു കളിക്കാരന്* മാത്രമല്ല സചിന്*, കളിയിലെ കലാകാരന്* തന്നെയാണ്. ഗാരി സോബേഴ്*സ്, ക്ലൈവ് ലോയ്ഡ്, വിവിയന്* റിച്ചാര്*ഡ്*സ് തുടങ്ങിയവരുടെയൊക്കെ ബാറ്റിംഗ് ഞാന്* കണ്ടിട്ടുണ്ട്. എന്നാല്*, സച്ചിനെപ്പോലെ ഒരു കളിക്കാരനെ ഞാന്* കണ്ടിട്ടില്ല. ക്രിക്കറ്റില്* സച്ചിന്റെ ശൈലിയോട് കിടപിടിക്കാന്* ആര്*ക്കും ഇന്നേവരെ കഴിഞ്ഞിട്ടില്ലെന്നും ആശാ ഭോസ്*ലേ പ്രതികരിച്ചു.

ഓസ്*ട്രേലിയന്* താരം ബ്രെറ്റ് ലീക്കൊപ്പം ആല്*ബത്തില്* പാടിയ ആശ, സച്ചിനൊപ്പം പാടുകയെന്നത് തന്റെ ഏറെക്കാലത്തെയും വലിയ ആഗ്രഹമെന്നും വെളിപ്പെടുത്തി: 'സച്ചിനോടൊപ്പവും എനിക്ക് പാടണം. എന്നെങ്കിലും അത് സാധ്യമാകുമോ എന്നറിയില്ല. കാരണം, സച്ചിന്* എന്നും തിരക്കിന്റെ ലോകത്താണ്. 2011ല്* നടക്കുന്ന ലോകകപ്പിനു ശേഷവും സചിന്* കളി തുടരണമെന്ന് ആശ ആവശ്യപ്പെട്ടു.