-
ട്വന്റി-20, ഏകദിന ടീം: പീറ്റേഴ്സണ്* പുറത്ത്
പാകിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ട്വന്റി-20, ഏകദിന മത്സരങ്ങള്*ക്കുള്ള ഇംഗ്ലണ്ട് ടീമില്* നിന്ന് കെവിന്* പീറ്റേഴ്സണെ ഒഴിവാക്കി. ഇംഗ്ലണ്ട് ആന്*ഡ് വെയില്**സ് ക്രിക്കറ്റ് ബോര്*ഡ് ഇത് സംബന്ധിച്ച് വ്യക്തത നല്*കിയിട്ടുണ്ട്. ദേശീയ ടീമില്* നിന്ന് പുറത്താക്കിയതോടെ നിലവിലെ സീസണില്* സറേ ടീമിന് വേണ്ടി കളിക്കുമെന്ന് പീറ്റേഴ്സണ്* അറിയിച്ചു.
ടീമില്* പുറത്താക്കിയത് അറിഞ്ഞ ഉടനെ പീറ്റേഴ്സണ്* തന്റെ ട്വിറ്റര്* പേജിലൂടെ ഇക്കാര്യം അറിയിച്ചിരുന്നു. പിന്നീട് നീക്കം ചെയ്യുകയും ചെയ്തു. ട്വന്റി-20 ലോകകപ്പിലെ കളിയിലെ കേമനെ ടീമില്* നിന്ന് പുറത്താക്കിയെന്നാണ് പീറ്റേഴ്സണ്* തന്റെ ബ്ലോഗിലൂടെ അറിയിച്ചത്. വെസ്റ്റിന്*ഡീസില്* നടന്ന ഐ സി സി ലോക ട്വന്റി-20 ക്രിക്കറ്റില്* മികച്ച പ്രകടനമാണ് പീറ്റേഴ്സണ്* നടത്തിയത്.
ദേശീയ ടീമില്* നിന്ന് ഒഴിവാക്കിയതില്* അതീവ ദുഃഖമുണ്ടെന്ന് പീറ്റേഴ്സണ്* പറഞ്ഞു. തന്നെ പുറത്താക്കാനുള്ള കാരണം തനിക്ക് അറിയാമെന്നും മികച്ച ഫോം തുടരുകയാണ് തന്റെ ലക്*ഷ്യമെന്നും ഉടന്* തന്നെ ടീമില്* തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ അവസരത്തില്* കളിക്കാന്* അവസരം തന്ന സറെയോട് ഏറെ നന്ദിയുണ്ടെന്നും പീറ്റേഴ്സണ്* അറിയിച്ചു.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks