മണിച്ചിത്രത്താഴിന്റെ റീമേക്കായ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തില്* ഡോ. ശരവണനായി ആരു വരുമെന്ന ആകാംക്ഷയ്ക്ക് അവസാനമായി. ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തില്* അഭിനയിക്കാന്* ഇല്ലെന്ന് രജനീകാന്ത് പറഞ്ഞതോടെ പലരും കണ്ണുവെച്ച നായകവേഷം സ്വന്തമാക്കാന്* ഭാഗ്യം ലഭിച്ചിരിക്കുന്നത് മറ്റാര്*ക്കുമല്ല. യുവ താരം അജിത് ആയിരിക്കും ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തില്* ഡോ. ശരവണനാകുക.


രജനിയുടെ തന്നെ നിര്*ദേശം അനുസരിച്ചാണ് സംവിധായകനായ പി വാസു അജിത്തിനിനെ നായകനാക്കാന്* തീരുമാനിച്ചത്. മണിച്ചിത്രത്താഴിന്*റെ കന്നഡ റീമേക്കായ ആപ്തമിത്രയ്ക്ക് രണ്ടാം ഭാഗം ഒരുക്കിയപ്പോള്* ലഭിച്ച വന്**സ്വീകരണമാണ് തമിഴിലും രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിക്കാന്* വാസുവിനെ പ്രേരിപ്പിച്ചത്. ഈ ആശയം ആദ്യം പറഞ്ഞത് സ്റ്റൈല്* മന്നനോട് തന്നെ. എന്നാല്* രണ്ട് വര്*ഷത്തോളം നീണ്ട യന്തിരന്*റെ ഷൂട്ടിംഗ് പൂര്*ത്തിയാക്കിവന്ന രജനി ചിത്രം റിലീസാവുന്നതോടെ ഹിമാലയത്തില്* ധ്യാനത്തിലിരിക്കാന്* വേണ്ടി യാത്രയാവും.

അതിനാല്* രജനി തന്നെ മറ്റൊരു നായകനെവെച്ച് രണ്ടാം ഭാഗമൊരുക്കാന്* വാസുവിനോട് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് അജിത്തിന് നറുക്ക് വീണത്. മലയാളത്തില്* സൂപ്പര്*ഹിറ്റായ ‘കഥ പറയുമ്പോള്*’പി വാസു രജനിയെ നായകനാക്കി 'കുചേലന്*' എന്ന പേരില്* തമിഴില്* റിമേക്ക് ചെയ്തിരുന്നു. രജനി നായകനായി അഭിനയിച്ചിട്ടും പടം എട്ടുനിലയില്* പൊട്ടിയതാണ് വാസു ഒരുക്കുന്ന ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തില്* നിന്നും പിന്**മാറാന്* രജനിയെ പ്രേരിപ്പിച്ചതെന്നും നേരത്തെ റിപ്പോര്*ട്ടുണ്ടായിരുന്നു.

നേരത്തെ രജനിയുടേ സൂപ്പര്* ഡ്യൂപ്പര്* ഹിറ്റായ ബില്ലയ്ക്ക് രണ്ടാം ഭാഗമൊരുക്കിയപ്പോഴും അജിത് തന്നെയായിരുന്നു നായകന്*. തന്*റെ ജീവിതത്തില്* പ്രധാന തീരുമാനങ്ങള്* എടുക്കുന്നതിനു മുന്*പ് അജിത് രജനിയുമായി ചര്*ച്ച ചെയ്യാറുണ്ട്. ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം അജിത്തിന്*റെ കരിയറില്* വലിയ നേട്ടമാകുമെന്ന് സറ്റൈല്* മന്നന്* യുവതാരത്തെ ഉപദേശിച്ചുവെന്നാണ് റിപ്പോര്*ട്ട്. രജനിയ്ക്ക് പകരം ഡോ. ശരവണനെ അവതരിപ്പിയ്ക്കാന്* മലയാളത്തിന്*റെ മെഗാസ്റ്റാര്* മമ്മൂട്ടിയെത്തുമെന്ന് നേരത്തെ റിപ്പോര്*ട്ടുണ്ടായിരുന്നു.

ഫാസില്* - മോഹന്*ലാല്* - മധു മുട്ടം ടീമിന്റെ മണിച്ചിത്രത്താഴ് എന്ന സിനിമ തമിഴിലും കന്നഡയിലും തെലുങ്കിലും ഹിന്ദിയിലും റീമേക്ക് ചെയ്തിട്ടുണ്ട്. എല്ലാ ഭാഷകളിലും ഇത് വന്* ഹിറ്റായിരുന്നു. ഒരേ തീയേറ്ററില്* ഏറ്റവും അധികകാലം പ്രദര്*ശിപ്പിക്കപ്പെട്ട തെന്നിന്ത്യന്* സിനിമയെന്ന പട്ടം തമിഴ് ചന്ദ്രമുഖി കരസ്ഥമാക്കുകയും ചെയ്തു.