Results 1 to 2 of 2

Thread: മലയാളത്തിന്റെ പ്രിയ കവി ഒ.എന്*.വി കുറുപ്പœ

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default മലയാളത്തിന്റെ പ്രിയ കവി ഒ.എന്*.വി കുറുപ്പœ


    മലയാളത്തിന്റെ പ്രിയ കവി ഒ.എന്*.വി കുറുപ്പിന് ജ്ഞാനപീഠം...മലയാളിക്ക് ഇത് അഭിമാനത്തിന്റെ നിമിഷം


    2007ലെ ജ്ഞാനപീഠം പുരസ്*കാരമാണ് ഒ.എന്*.വിയ്ക്ക് ലഭിക്കുക. ഇന്ന് ചേര്*ന്ന ജ്ഞാനപീഠം പുരസ്*കാര നിര്*ണയ സമിതിയാണ് ഈ തീരുമാനമെടുത്തത്.

    ഒറ്റപ്ലാവില്* നീലകണ്ഠന്* വേലു കുറുപ്പ് എന്നാണ് കവിയുടെ മുഴുവന്* പേര്. കൊല്ലം ജില്ലയിലെ ചവറയില്* ഒറ്റപ്ലാവില്* കുടുംബത്തില്* ഒ.എന്*.കൃഷ്ണകുറുപ്പിന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27നാണ് ഒ.എന്*.വി ജനിച്ചത്. സാമ്പത്തികശാസ്ത്രത്തില്* ബിരുദവും മലയാളത്തില്* ബിരുദാനന്തര ബിരുദവും നേടിയ ഒ.എന്*.വി 1957 മുതല്* എറണാകുളം മഹാരാജാസ് കോളേജില്* അധ്യാപകനായി. 1958 മുതല്* 25 വര്*ഷം തിരുവനന്തപുരം യൂണിവേഴ്*സിറ്റി കോളേജിലും കോഴിക്കോട് ആര്*ട്*സ് ആന്റ് സയന്*സ് കോളേജിലും തലശ്ശേരി ഗവ. ബ്രണ്ണന്* കോളേജിലും തിരുവനന്തപുരം ഗവ. വിമന്*സ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31ന് ഔദ്യോഗിക ജീവിതത്തില്* നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്*ഷക്കാലം കോഴിക്കോട് സര്*വകലാശാലയില്* വിസിറ്റിങ് പ്രൊഫസര്* ആയിരുന്നു.


    1982 മുതല്* 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള കലാമണ്ഡലത്തിന്റെ ചെയര്*മാന്* സ്ഥാനവും ഒ.എന്*.വി വഹിച്ചിട്ടുണ്ട്.


    വിദ്യാര്*ത്ഥിയായിരിക്കുമ്പോള്* തന്നെ കവിതാരചന തുടങ്ങിയ ഒ.എന്*.വി യുടെ ആദ്യത്തെ കവിതാ സമാഹാരം 1949ല്* പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ്.


    ഞാന്* നിന്നെ സ്*നേഹിക്കുന്നു, മാറ്റുവിന്* ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, നീലക്കണ്ണുകള്*, മയില്*പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്*നിശലഭങ്ങള്*, ഭൂമിക്കൊരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ശാര്*ങ്ഗക പക്ഷികള്*, ഉജ്ജയിനി, മരുഭൂമി, തോന്ന്യാക്ഷരങ്ങള്* തുടങ്ങിയ കവിതാസമാഹാരങ്ങളും, കവിതയിലെ പ്രതിസന്ധികള്*, കവിതയിലെ സമാന്തര രേഖകള്*, എഴുത്തച്ഛന്* എന്നീ പഠനങ്ങളും ഒ.എന്*.വി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.


    നാടക ഗാനങ്ങള്*, ചലച്ചിത്ര ഗാനങ്ങള്* എന്നിവയ്ക്കും തന്റേതായ സംഭാവന അദ്ദേഹം നല്*കിയിട്ടുണ്ട്.


    എം.ടി വാസുദേവന്* നായര്* (1995), തകഴി ശിവശങ്കരപ്പിള്ള (1984), എസ്.കെ പൊറ്റേക്കാട്(1980), ജി. ശങ്കരക്കുറുപ്പ് (1965) എന്നിവരാണ് ജ്ഞാനപീഠം പുരസ്*ക്കാരം നേടിയ മറ്റ് മലയാളം എഴുത്തുകാര്*.
    Last edited by sherlyk; 09-27-2010 at 05:57 AM.

  2. #2
    Join Date
    Nov 2009
    Posts
    76,596

    Default

    ഒഎന്*വിയ്ക്കുള്ള എണ്*പതാം പിറന്നാള്* സമ്മാനമാണ് ഈ ജ്ഞാനപീഠം. ഒഎന്*വി എന്ന കവിയുടെയോ വ്യക്തിയുടെയോ അല്ല, മലയാള കവിതയുടെയും ഭാഷയുടെയും ആഘോഷമാണ് ഇത്. സാത്വികമായ രചനാവഴിയില്* മലയാളത്തെ കൈപിടിച്ചു നടത്തിയതിന് മഹാപ്രതിഭക്ക് പൂച്ചെണ്ട്


Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •