മാധവിക്കുട്ടി മതം മാറി കമല സുരയ്യ ആയതും ബാലചന്ദ്രന്* ചുള്ളിക്കാട് ബുദ്ധമതം സ്വീകരിച്ചതുമൊക്കെ മലയാളികള്* കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു റിപ്പോര്*ട്ട്. തെന്നിന്ത്യയുടെ താരസുന്ദരി നയന്**താര മതം മാറാനൊരുങ്ങുന്നുവത്രേ. പ്രഭുദേവയെ വിവാഹം കഴിക്കാനായി ഹിന്ദുമതം സ്വീകരിക്കാനൊരുങ്ങുകയാണ് നയന്*സ്.

ഡയാന കുര്യന്* എന്ന ക്രിസ്ത്യന്* പെണ്*കുട്ടിയാണ്* ‘മനസ്സിനക്കരെ’ എന്ന സത്യന്* അന്തിക്കാട് ചിത്രത്തിലൂടെ നയന്**താര എന്ന പേര് സ്വീകരിച്ച് സിനിമയിലെത്തിയത്. പിന്നീട് നയന്*സ് മലയാളത്തിനപ്പുറത്തേക്ക് വളര്*ന്നു. രജനീകാന്തിന്*റെ നായികവരെയായി. ഒപ്പം വിവാദങ്ങളും വളര്*ന്നു. ഏറ്റവുമൊടുവില്* പ്രഭുദേവയുമായുള്ള ബന്ധത്തിലൂടെ വാര്*ത്തകളില്* നിറഞ്ഞു നില്*ക്കുകയാണ് ഈ തിരുവല്ലാ സ്വദേശിനി.

ഡിസംബര്* മാസത്തില്* പ്രഭുദേവയും നയന്**താരയും തമ്മിലുള്ള വിവാഹം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു മുമ്പ് മതം മാറാനാണത്രേ നയന്*സിന്*റെ തീരുമാനം. ഡിസംബറിനു മുമ്പ് പുതിയ സിനിമകളിലേക്ക് കരാര്* ഒപ്പിടില്ല.

എന്നാല്* നയന്**താരയെ പ്രഭുദേവ വിവാഹം കഴിച്ചാല്* താന്* ആത്മഹത്യ ചെയ്യുമെന്നാണ് പ്രഭുദേവയുടെ ഭാര്യ റം*ലത്ത് പറയുന്നത്. പ്രഭുദേവയോടൊപ്പം ജീവിക്കാന്* അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് റം*ലത്ത്.

റം*ലത്തിനു പിന്തുണയുമായി തമിഴ്നാട്ടിലെ സ്ത്രീസംഘടനകള്* രംഗത്തെത്തിയതോടെ നയന്**താര കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് തമിഴ്നാട്ടിലൂടെ സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം പോത്തീസിന്*റെ പരസ്യചിത്രത്തില്* അഭിനയിക്കാന്* നയന്*സ് എത്തിയത് ഇതുവരെയില്ലാത്ത സുരക്ഷാ സംവിധാനങ്ങള്* ഒരുക്കിയതിനു ശേഷമായിരുന്നു.