-
മോഹന്*ലാലിനെ ശ്രേയയ്ക്ക് കിട്ടുമോ?
ശ്രേയ സരണും ലക്*ഷ്മി റായിയും റോമയും തമ്മില്* മത്സരത്തിലാണ്. മോഹന്*ലാലിനെ തങ്ങളില്* ആര്*ക്കാണ് ലഭിക്കുക എന്നതാണ് മത്സരം. മോഹന്*ലാലിനെ ലഭിക്കാന്* വേണ്ടി എന്തും ചെയ്യാന്* തയ്യാറായി മൂന്നു സുന്ദരികള്*. ഇവര്*ക്കൊപ്പം ടി വി താരമായ ഡിമ്പിള്* റോസുമുണ്ട്.
റോഷന്* ആന്**ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കാസനോവ’ എന്ന ചിത്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മോഹന്*ലാല്* ഈ സിനിമയില്* ഒരു പ്രണയനായകനാണ്. കൂടുതല്* വ്യക്തമാക്കിയാല്**, കാമുകിമാരുടെ എണ്ണത്തെക്കുറിച്ച് കക്ഷിക്കു പോലും നിശ്ചയമില്ല. അവരില്* ഏറ്റവും പ്രധാനപ്പെട്ട നാലു കാമുകിമാരെയാണ് ശ്രേയയും ലക്*ഷ്മി റായിയും റോമയും ഡിമ്പിള്* റോസും അവതരിപ്പിക്കുന്നത്.
“ഇന്ത്യയിലെ ഏറ്റവും മികച്ച നടനൊപ്പം അഭിനയിക്കാന്* സാധിക്കുക എന്നത് എന്*റെ സ്വപ്നമായിരുന്നു. അത് ഇപ്പോള്* സാധ്യമാകുകയാണ്” - ശ്രേയ സരണ്* വ്യക്തമാക്കി. ആരാണ് മോഹന്*ലാലിന്*റെ യഥാര്*ത്ഥ നായിക എന്നകാര്യം റോഷന്* ആന്*ഡ്രൂസ് രഹസ്യമായി സൂക്ഷിക്കുകയാണ്.
ദുബായില്* കാസനോവയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സഞ്ജയ് - ബോബി ടീം തിരക്കഥയെഴുതുന്ന ഈ സിനിമയില്* മോഹന്*ലാല്* ഫ്ലവര്* മര്*ച്ചന്*റായാണ് വേഷമിടുന്നത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks